Asianet News MalayalamAsianet News Malayalam

രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി വോഡഫോണ്‍

vodafone new plans
Author
First Published Feb 22, 2018, 5:11 PM IST

അതിവേഗ ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും നല്‍കുന്ന രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ വോഡഫോണ്‍ അവതരിപ്പിച്ചു. സൂപ്പര്‍ പ്ലാനുകള്‍ക്ക് കീഴില്‍ 158 രൂപയുടെയും 151 രൂപയുടെയും റീച്ചാര്‍ജ് പായ്ക്കുകളാണ് വോഡഫോണ്‍ പുറത്തിറക്കിയത്. അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും ( ദിവസേന 250 മിനിറ്റും, ആഴ്ചയില്‍ 1000 മിനിറ്റും ) ദിവസേന ഒരു ജിബി ഡാറ്റയും 158 രൂപയുടെ റീച്ചാര്‍ജില്‍ ലഭിക്കും.

 28 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി.  28 ദിവസത്തെ വാലിഡിറ്റിയില്‍  അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും ആകെ ഒരു ജിബി ഡാറ്റയും 151 രൂപയുടെ റീച്ചാര്‍ജില്‍ ലഭിക്കും. കേരളത്തില്‍ മാത്രമാണ് ഈ ഓഫര്‍ ലഭ്യമാവുക. റിലയന്‍സ് ജിയോയുടെ 149 രൂപയുടെ പ്ലാനുമായി മത്സരിക്കുന്നതിനാണ് വോഡഫോണ്‍ 158 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചത്. എയര്‍ടെലും 169 രൂപയ്ക്ക് സമാനമായ പ്ലാന്‍ നല്‍കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios