Asianet News MalayalamAsianet News Malayalam

179 രൂപയുടെ കിടിലന്‍ ഓഫറുമായി വോഡഫോണ്‍

Vodafone Rs 179 Pack Offers Unlimited Data and Calls Free Roaming Outgoing
Author
First Published Dec 16, 2017, 12:26 PM IST

179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയുമായി വോഡഫോണ്‍. അണ്‍ലിമിറ്റഡ് ഡാറ്റാ ഓഫറിനൊപ്പം അണ്‍ലിമിറ്റഡ് കോളുകളും സൗജന്യ ദേശീയ റോമിങും വോഡഫോണ്‍ നല്‍കുന്നുണ്ട്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ ഓഫറിനുള്ളത്. ഈ ഓഫര്‍ ബീഹാറിലേയും ജാര്‍ഖണ്ഡിലെയും പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ലഭിക്കുക. 

അണ്‍ലിമിറ്റഡ് ഡാറ്റ ഉണ്ടെങ്കിലും 2ജി വേഗതയുള്ള ഡാറ്റയാണ് ഈ സംസ്ഥാനങ്ങളില്‍ ലഭിക്കുക.എന്നാല്‍, അസമിലും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുമായി 179 രൂപയുടെ തന്നെ മറ്റൊരു പ്ലാനും വോഡഫോണ്‍ അവതരിപ്പിച്ചിട്ടുണ്ട്. അസമിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമായി വോഡഫോണ്‍ ഒരു ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍, അണ്‍ലിമിറ്റഡ് ഇന്‍കമിങ് ഔട്ട് ഗോയിങ് റോമിങ് കോളുകള്‍ 25 പൈസ നിരക്കില്‍ എസ്എംഎസ് എന്നിവയാണ്  നല്‍കുന്നത്.

വിപണിയില്‍ റിലയന്‍സ് ജിയോയെ നേരിടാന്‍  മറികടക്കാന്‍ നിരവധി ഡാറ്റാ ഓഫറുകളാണ് വോഡഫോണ്‍ അടുത്തിടെ പുറത്തിറക്കിയിട്ടുള്ളത്. ചൊവ്വാഴ്ചയാണ് 349 രൂപയുടെ ഡാറ്റാ പ്ലാന്‍ പ്രതിദിനം രണ്ട് ജിബി ഡാറ്റയായി വോഡഫോണ്‍ ഉയര്‍ത്തിയത്.

Follow Us:
Download App:
  • android
  • ios