Asianet News MalayalamAsianet News Malayalam

ഐ ഫോൺ എക്​സി​ന്‍റെ ഫെയ്​സ്​ ​ഐഡി പൂട്ട്​ പൊട്ടിച്ച്​ പത്തുവയസുകാ​രൻ; വീഡിയോ കാണാം

Watch a 10 year old face unlock his mom IPHONE X
Author
First Published Nov 15, 2017, 11:12 PM IST

മുഖം സ്​കാൻ ചെയ്​ത്​ (ഫെയ്​സ്​ ​ഐഡി) ഉടമയെ തിരിച്ചറിഞ്ഞ ശേഷം അൺലോക്ക്​ ആകുന്ന ഫോണുകൾ വിപണിയിലെത്തിയത്​ സ്വകാര്യതയും സുരക്ഷയും കൂടി മുന്നിൽ കണ്ടാണ്​. എന്നാൽ ഇതിനെ മറികടന്ന്​ ആപ്പിളി​ന്‍റെ ​ഐ ഫോൺ എക്​സ്​ അൺലോക്ക്​ ചെയ്​ത പത്തുവയസുകാര​ന്‍റെ കഥയും വീഡിയോയും വൈറലാവുകയാണ്​. അമ്മയുടെ ഫോൺ തന്നെയാണ്​ ബാലൻ സുരക്ഷയുടെ പൂട്ട്​ തകർക്കുന്ന പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്​.

അമ്മാർ മാലിക്ക്​ എന്ന ബാലനാണ്​ അമ്മയുടെ ഫോൺ ഫെയ്​സ്​ ഐഡിയില്ലാതെ തന്നെ അൺലോക്ക്​ ചെയ്​ത്​ ഞെട്ടിച്ചത്​. പുതിയ ​​ഐഫോണ്‍ എക്​സ്​ വാങ്ങി ഫെയ്​സ്​ ​ഐഡി രജിസ്​റ്റർ ചെയ്​ത ഉടനെയായിരുന്നു പത്തുവയസുകാരൻ ഫോൺ വാങ്ങി സെക്കൻറുകൾകൊണ്ട്​  അൺ​ലോക്ക്​ ചെയ്​ത്​ അമ്മക്ക്​ നൽകിയത്​. ഏഴ്​ ലക്ഷത്തിൽ അധികം പേർ കുറഞ്ഞ സമയത്തിനകം വീഡിയോ കണ്ടുകഴിഞ്ഞു. 

വീഡിയോ കാണാം

Follow Us:
Download App:
  • android
  • ios