Asianet News MalayalamAsianet News Malayalam

ടൊറന്‍റ് സൈറ്റുകള്‍ പൂട്ടിപ്പോയാല്‍ ആര്‍ക്കാണ് ചേതം..!!

what behind torent blackout
Author
Washington, First Published Aug 7, 2016, 6:52 AM IST

ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ടോറന്‍റ് സൈറ്റുകളിലൊന്നായ കിക്കാസ് ടോറന്‍റ് ആണ് ആദ്യമായി അപ്രത്യക്ഷമായത്. കിക്കാസ് ടോറന്‍റിന്‍റെ സ്ഥാപകന്‍ കൂടിയായ ഉക്രൈന്‍സ്വദേശി വോളിനെ പോളണ്ടില്‍ നിന്നും പിടിയിലായതോടെയാണ് ഇത് നിശ്ചലമായത്. അതിന് ശേഷം ആഴ്ചകള്‍ക്ക് ശേഷം ലോകത്തെ ഏറ്റവും വലിയ ടോറന്‍റ് മെറ്റാ-സെര്‍ച്ച് എന്‍ജിനായ ടൊറന്‍റ്സ്.ഇയു പ്രവര്‍ത്തനം അവസാനിപ്പിച്ചു. 

എന്നാല്‍ ഇതിന് വ്യക്തമായ കാരണങ്ങള്‍ വ്യക്തമാക്കപ്പെട്ടിട്ടില്ല. 2003ല്‍ പ്രവര്‍ത്തനം ആരംഭിച്ച ടൊറന്‍റ്സ്.ഇയുവിന്‍റെ സൈറ്റില്‍ ദിവസേന ലക്ഷങ്ങള്‍ എത്തിയിരുന്നു. കുറച്ച്കാലമായി ഏറ്റവുമധികം ഉപയോക്താക്കളെത്തുന്ന ടോറന്‍റ് സൈറ്റുകളിലൊന്നായി ഇത് മാറിയിരുന്നു. ടൊറന്‍റ്സ്.ഇയുവിന്‍റെ സൈറ്റില്‍ ദിവസേന ലക്ഷങ്ങള്‍ എത്തിയിരുന്നു. കുറച്ച്കാലമായി ഏറ്റവുമധികം ഉപയോക്താക്കളെത്തുന്ന ടോറന്‍റ് സൈറ്റുകളിലൊന്നായി ഇത് മാറിയിരുന്നു. ആഗസ്റ്റ് 5ന് സൈറ്റിന്‍റെ ഹോം സ്ക്രീനില്‍ എത്തിയ ഉപയോക്താക്കള്‍ക്ക് ഏതെങ്കിലും സെര്‍ച്ചിന് ശ്രമിച്ചാല്‍ 

ടൊറന്‍റ്സ്.ഇയു നിങ്ങളെ എല്ലായ്‌പ്പോഴും സ്‌നേഹിക്കും, വിട’ 

എന്ന് അറിയിപ്പ് വരുമായിരുന്നു എന്നാല്‍ പിന്നീട് ഇതും അപ്രത്യക്ഷമായി. എന്തായാലും ലോകത്തെമ്പാടും പൈറസിക്ക് എതിരെ ശക്തമായി സ്വീകരിക്കപ്പെടുന്ന നടപടികളുടെ ഭാഗമാണ് ടൊറന്‍റ് സൈറ്റുകളുടെ അപ്രത്യക്ഷമാകല്‍ എന്ന് സൂചനയുണ്ട്. കിക്ക് അസ് നിര്‍മ്മാതാവ് പിടിയില്‍ ആയത് തന്നെ അത്തരം ഒരു അന്താരാഷ്ട്ര നീക്കത്തിന് ഒടുവിലാണ്,

ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള വെബ്സൈറ്റുകളുടെ പട്ടികയില്‍ അറുപത്തിയൊന്‍പതാം സ്ഥാനമാണ് കിക്കാസിനുണ്ടായിരുന്നത് എന്നാണ് സൈറ്റ് റാങ്കിങ്ങ് ടൂളായ അലക്സ നല്‍കുന്ന കണക്ക്. തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന ഈ സൈറ്റ് 28 ലോകഭാഷകളിലെ സിനിമകളും ഗാനങ്ങളും ശേഖരിക്കപ്പെട്ടിരുന്നു. എന്നാല്‍ ആപ്പിള്‍ ഐട്യൂണ്‍സില്‍ കൈവച്ചതോടെയാണ്, കിക്ക് ആസിന്‍റെ, ആസിനും കിക്ക് കിട്ടിയത് എന്നാണ് വിവരം.

അതായത്, കിക്ക് ആസ് തലവന്‍റെ ഐട്യൂണ്‍സ് പര്‍ച്ചേസ് പിന്തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അമേരിക്കന്‍ സൈബര്‍ സുരക്ഷ വിഭാഗത്തിന് മുന്‍നിര ഹോളിവുഡ് പ്രോഡക്ഷന്‍ ഹൌസുകള്‍വരെ കിക്ക് ആസിനെതിരെ പരാതി നല്‍കിയിരുന്നു.  ഫേസ്ബുക്കിലെ കിക്ക് ആസിന്‍റെ ഫാന്‍പേജിന്‍റെ കാര്യങ്ങള്‍ നോക്കിയിരുന്നതും കിക്ക് ആസ് നിര്‍മ്മാതാവ് വോളിന്‍ തന്നെയായിരുന്നു. 

അമേരിക്കയുടെ അഭ്യര്‍ത്ഥനപ്രകാരം ഫേസ്ബുക്ക് ഈ പേജിന്‍റെ വിശദാംശങ്ങള്‍ അന്വേഷണസംഘത്തിന് കൈമാറി. ഇതില്‍ നിന്ന്‍ വോളിന്‍റെ ലോഗിംഗ് അഡ്രസ് ആപ്പിള്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള  ഇ-മെയില്‍ സെര്‍വറില്‍ ആണെന്ന് മനസിലായി. കൂടാതെ, ഐട്യൂണ്‍സിലെ പര്‍ച്ചേസിംഗുകള്‍ക്കായി വോളിന്‍ ഉപയോഗിച്ചിരുന്ന ഇ-മെയില്‍ ഐഡി തന്നെയാണ് കിക്കാസ് ടോറന്‍റിന്‍റെ അഡ്മിനിസ്ട്രേറ്റീവ് ടാസ്ക്കുകളെപ്പറ്റിയുള്ള അലേര്‍ട്ടുകള്‍ ലഭിക്കാനും ഉപയോഗിച്ചിരുന്നതെന്നും അന്വേഷണസംഘത്തിന് മനസിലായി. 

തുടര്‍ന്ന്‍ ആപ്പിളിനെ സമീപിച്ച അന്വേഷണസംഘത്തിന് അവരില്‍ നിന്ന്‍ വോളിന്‍റെ ലൊക്കേഷന്‍ സംബന്ധമായ ല്ലാ വിവരങ്ങളും ലഭിച്ചു. ഇതേത്തുടര്‍ന്നാണ് അമേരിക്കന്‍ അധികൃതര്‍ ആര്‍ടെം വോളിനെ പോളണ്ടില്‍ വച്ച്‌ അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് കിക്ക് ആസ് പൂട്ടുകയായിരുന്നു, ഇത്തരത്തില്‍ ഒരു പിടി ടൊറന്‍റ്സ്.ഇയു നിര്‍മ്മാതാക്കള്‍ക്കും വീണുകാണും എന്ന് വിശ്വസിക്കുന്നവരാണ് കൂടുതല്‍. അല്ലെങ്കില്‍ അത്തരത്തിലുള്ള ഭീഷണികളുടെ നിഴല്‍ പതിച്ചിട്ടുണ്ടാകണം.

പൈറസി തെറ്റാണോ?

what behind torent blackout

ദശലക്ഷക്കണക്കിനായ തന്‍റെ പുസ്തകോപ്പികള്‍ കണക്കില്‍ പെടാതെ പ്രസാധകര്‍ വില്‍ക്കുന്നുണ്ട് എന്നും അതുകൊണ്ട് മറ്റാരെങ്കിലും ഡ്യൂപ്ലിക്കേറ്റ് കോപ്പി ഇറക്കുകയാണെങ്കില്‍ സന്തോഷം - ഗബ്രിയേല്‍ മാര്‍ക്കേസ്

ഒന്നും സൗജന്യമല്ല, അങ്ങനെ സൗജന്യമാണെങ്കില്‍ അത് വലിയ ഉത്പന്നങ്ങളുടെ അനുബന്ധം മാത്രമായിരിക്കും എന്നതാണ് വിപണി നിയന്ത്രിക്കുന്ന കാലത്തെ വാണിജ്യമന്ത്രം പക്ഷെ അതിനെ വെല്ലുവിളിക്കുന്നതാണ് ടൊറന്‍റ് എന്ന് വാദിക്കുന്നവരുമുണ്ട്. പൈറസി എന്നത് ക്രിയത്മകതയും അതിന്‍റെ ഉത്പന്നവും ഉണ്ടായകാലം മുതല്‍ ഇവിടെ നിലനില്‍ക്കുന്നതാണ്. ടെല്‍സയുടെ കണ്ടുപിടുത്തത്തിന്‍റെ പൈറസിയാണ് മാര്‍ക്കോണിയുടെ റേഡിയോ എന്ന തിയറിയും, ഷേക്സിപീയര്‍ വെറും ഗോസ്റ്റ് എഴുത്തുകാരനായിരുന്നു എന്ന തിയറിയും ഇത്തരത്തില്‍ പൈറസിയുടെ അങ്ങേ തലയ്ക്ക് നില്‍ക്കുന്നതാണ്.
 
പൈറസി നിയമം മൂലം ഒരു കുറ്റകൃത്യമാണ്, എന്നാല്‍ ഈ നിയമത്തെ സാങ്കേതികമായ ടെക്നോളജി മറികടക്കുന്ന കാഴ്ചയാണ് ടൊറന്‍റ് സൈറ്റുകള്‍ എന്ന് പറയേണ്ടിവരും. പക്ഷെ നിയമത്തിന് വഴങ്ങുക എന്നതാണ് ഇപ്പോള്‍ ടൊറന്‍റുകളുടെ കാര്യത്തില്‍ സംഭവിക്കുന്നത്, എന്ന് പറയേണ്ടിവരും. പക്ഷെ ഒരിക്കലും പൈറസിയെ തടയുവാന്‍ സാധിക്കും എന്ന് തോന്നുന്നില്ല. നിയമലംഘനം പരോക്ഷമായി തന്നെ ബാധിക്കുന്നില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ അത് വീണ്ടും വീണ്ടും ചെയ്യാനുള്ള നൈസര്‍ഗികമായ ഒരു ഉത്സാഹം മനുഷ്യനുണ്ട്. ഇന്ന് കിക്ക് ആസോ, ടൊറന്‍റ്സ്.ഇയുപോയാല്‍ പിന്നീട് പുതിയ രൂപത്തില്‍ വരും. കടല്‍പോലെ കിടക്കുന്ന സൈബര്‍ കടലില്‍ എങ്ങനെയാണ് വിലക്കുകളും നിരോധനവും ജലരേഖകള്‍ ആകുന്നുവെന്നത് ഇന്ത്യയില്‍ പോണ്‍ സൈറ്റുകള്‍ നിരോധിക്കണം എന്ന് പരഞ്ഞ് സീസണലായി വരുന്ന ഹര്‍ജികളും അതില്‍ ഉയരുന്ന വാദവും ശ്രദ്ധിച്ചാല്‍ മതി.

ഇന്ന് പൂട്ടിട്ടാല്‍ അടുത്തുതന്നെ പൂട്ട് പൊളിക്കുന്ന മാന്ത്രികതയാണ്, സൈബര്‍ രംഗത്തെ വിലക്കുകള്‍ക്ക് ഉള്ളത്. അതിനാല്‍ തന്നെ പൂര്‍ണ്ണമായും പൈറസിയെ തടയുക എന്നത് ഒരു നടക്കാത്ത സ്വപ്നമാണെന്ന് നിയമങ്ങളോട് ബഹുമാനം പുലര്‍ത്തി തന്നെ പറയേണ്ടിവരും. 

ടൊറന്‍റ് സ്നേഹം

what behind torent blackout

ആരും ഇക്കാലത്ത് ടൊറന്റ് വിപ്ലവത്തിന് എതിരല്ല. അതുകൊണ്ട് തന്നെ സിനിമയില്‍ ഡിവിഡി റൈറ്റ്‌സ് എന്ന കച്ചവടം അവസാനിച്ചു. കാസറ്റ്, ഓഡിയോ സിഡി പൂട്ടിയ അതേ വേഗത്തില്‍. സിനിമയിറങ്ങി മൂന്ന് മാസം കഴിയുമ്പോള്‍ ആര്‍ക്കെങ്കിലും ദയനീയമായ വിലയ്ക്ക് ഡിവിഡി റൈറ്റ്‌സ് വില്‍ക്കും. അവര്‍ അത് മാര്‍ക്കറ്റിലെത്തിക്കുമ്പോള്‍ തന്നെ ടൊറന്റെത്തും. ഞാനടക്കമെല്ലാവരും ഡൗണ്‍ലോഡും. കാണും. ചിലപ്പോള്‍ ഇതെന്തായിരുന്നു തീയറ്റെറില്‍ ഹിറ്റാകാത്തത് എന്നത്ഭുതപ്പെടും. ഞാനൊക്കെ തീയേറ്ററില്‍ പോയി കാണാന്‍ മെനക്കെടാത്തതുകൊണ്ട്, എന്നുള്ള ലളിതമായ ഉത്തരം അപ്പോള്‍ ഓര്‍മ്മവരില്ല. പ്രേമം പോലുള്ള, ഹിറ്റുകളുടെ ക്യാമറപ്രിന്റുകളും എത്തും. പക്ഷേ ടൊറന്റ് ഉപഭോക്താക്കളും ഇക്കാലത്ത് ക്വാളിറ്റി ഡ്രിവണ്‍ ആയത് കൊണ്ട് അതൊക്കെ ഡെസ്പരേറ്റ് -കഥയറിയാന്‍ സിനിമകാണല്‍ രോഗികള്‍- കക്ഷികള്‍ മാത്രമാകും ഡൗണ്‍ലോഡുക. ഇതാണ് നാട്ടുനടപ്പ്. 

ശ്രീജിത് ദിവാകരന്‍
ഒരു ടൊറന്റ് ഫാനിന് പറയാനുള്ളത്
ജൂലൈ 04 2015, അഴിമുഖം
 

ഇത്തരം ഒരു അഭിപ്രായം പങ്കുവയ്ക്കുന്നവരാണ് പല ടൊറന്‍റ് ഉപയോക്താക്കളും, ചിലര്‍ ഉപയോഗിക്കുന്നത് വാണിജ്യപരമായി തങ്ങള്‍ക്ക് ഒരിക്കലും അനുഭവിക്കാന്‍ കഴിയാത്ത അനുഭവങ്ങളെയാണ്. ഗള്‍ഫിലുള്ള മലയാളി കിക്ക് ആസിന്‍റെ തിരോധനം ദു:ഖമായി ആചരിച്ചത് അതിനാല്‍ തന്നെ. എച്ച്ബിഒയിലെ ജനപ്രിയ ടിവി ഷോ ഗെയിം ഓഫ് ത്രോണ്‍ അത് ടിവിയില്‍ കാണുന്നതിന്‍റെ എത്രയോ ഇരട്ടിപ്പേരാണ് പൈറസി സൈറ്റുകളില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് കാണുന്നത് എന്ന് അതിന്‍റെ നിര്‍മ്മാതാക്കളായ എച്ച്.ബി.ഒ തന്നെ സമ്മതിക്കുന്നു. ഇന്റര്‍നെറ്റില്‍ ലീക്ക് ആയ ഷോ എപിസോഡുകള്‍ രണ്ട് ദിവസത്തിനുള്ളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്ത പരിപാടി ആയെന്നാണ് ഗെയിം ഓഫ് ത്രോണിനെക്കുറിച്ച് ടൊറന്‍റ് ഫ്രീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.  യുകെയിലാണ് കൂടുതല്‍ പേര്‍ എപിസോഡുകള്‍ ഡൗണ്‍ലോഡ് ചെയ്തത്. യുഎസ്സും ഇന്ത്യയും രണ്ട് മൂന്ന് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. 

സിനിമകള്‍ കാണാന്‍ മറ്റ് സൗകര്യമില്ലാത്തതിനാലാണ് 34 ശതമാനം ഇന്ത്യക്കാരും പൈറേറ്റഡ് കണ്ടന്‍റിനെ ആശ്രയിക്കുന്നതെന്ന് കഴിഞ്ഞ വര്‍ഷം നടന്ന സര്‍വേ ഫലം ചൂണ്ടിക്കാണിക്കുന്നു. ചെലവ് അധികമില്ലാത്തതിനാലാണ് 29 ശതമാനം ഇന്ത്യക്കാരും സിനിമകള്‍ ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഓസ്‌കാര്‍ നാമനിര്‍ദേശം ലഭിച്ച സിനിമകളുടെ ഡൗണ്‍ലോഡ് കണക്കില്‍ ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്താണ്. അമേരിക്കന്‍ തിയേറ്ററുകളിലെത്തി ഒരു മാസത്തിന് ശേഷമാണ് ഈ ചിത്രങ്ങള്‍ ഇന്ത്യന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യാറുള്ളത്. ഇന്റര്‍നെറ്റില്‍ സൗജന്യമായി സിനിമ ലഭിക്കാനിരിക്കെ എന്തിന് തിയേറ്റര്‍ റിലീസിനായി കാത്തിരിക്കണമെന്ന അഭിപ്രായമാണ് പലര്‍ക്കുമുള്ളത്.

ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ് സ്പീഡും ഡൗണ്‍ലോഡിങ്ങ് വര്‍ധിക്കുന്നതിനുള്ള ഒരു കാരണമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. സെന്‍സര്‍ഷിപ്പ് മറ്റൊരു കാരണമാകുന്നു. ഇന്ത്യയില്‍ പ്രദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയ ഫിഫ്റ്റി ഷെയ്ഡ്‌സ് ഓഫ് ഗ്രേ അടുത്തകാലത്ത് ഇന്‍റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ട ഒരു സിനിമയാണ്. 

നിര്‍മ്മാതാക്കളുടെ മുന്നിലുള്ള വഴി

what behind torent blackout

സിനിമയ്ക്ക് ടെലിവിഷന്‍ വെല്ലുവിളി ഉയര്‍ത്തുന്ന കാലത്ത് ടെലിവിഷനുകളില്‍ സിനിമയെ വെല്ലുന്ന ഷോകള്‍ കാണിക്കുകയും, പക്ഷെ റിയല്‍ സിനിമ കാണുവാന്‍ തിയറ്ററില്‍ എത്തണം എന്ന ബോധം ഉണ്ടാക്കുകയുമാണ് ഹോളിവുഡിലെ വന്‍കിട പ്രോഡക്ഷന്‍ ഹൌസുകള്‍ ചെയ്ത്. അതിന് ഉദാഹരണമാണ് ഗെയിം ഓഫ് ത്രോണ്‍സ് പോലുള്ള ടിവി പരമ്പരകള്‍. ഒപ്പം ഡിസി കോമിക്സും, മാര്‍വല്‍സും ടെലിവിഷന് വേണ്ടി നിര്‍മ്മിക്കുന്ന പരമ്പരകള്‍. ടിവി കഴിഞ്ഞ് വരുന്ന വെല്ലുവിളിയാണ് ഇപ്പോള്‍ ഇന്‍റര്‍നെറ്റ് പൈറസി. ഇതിനെയും ഇന്‍റര്‍നെറ്റ് പോലുള്ള സംവിധനത്തിലൂടെ തന്നെ നേരിടേണ്ടിയിരിക്കുന്നു. ചിത്രങ്ങളുടെ വരുമാനം ഉറപ്പാക്കുന്ന ഇന്‍റര്‍നെറ്റ് റിലീസ് ആണ് ഇതിന്‍റെ ഒരു വശം. പക്ഷെ അതിനായി ഒരു കാലത്ത് മലയാള സിനിമയെ വിറപ്പിച്ച ഏജന്‍റ് ജാദൂവും, പൊളിഞ്ഞുപോയ ലീല റിലീസും അല്ല വേണ്ടത്. ക്രിയത്മകമായ രീതിയാണ്. ഇന്ത്യയില്‍ അടുത്തിടെ ഇറങ്ങിയ ഓണ്‍ലൈന്‍ വീഡിയോ പ്ലാറ്റ്ഫോമുകള്‍ ഇപ്പോഴും പെയ്ഡ് വ്യവസ്ഥയില്‍ ആണെങ്കിലും ഇന്‍റര്‍നെറ്റ് വ്യപനം ഇവയുടെ പരസ്യ നിലവാരം ഉയര്‍ത്തുകയും പെയ്ഡ് രീതി ഇല്ലാതാകും എന്ന് പ്രതീക്ഷിക്കാം.

Follow Us:
Download App:
  • android
  • ios