Asianet News MalayalamAsianet News Malayalam

വീഡിയോയും ചിത്രങ്ങളും ഇനി വാട്ട്സ്ആപ്പില്‍ റീ-ഡൗണ്‍ലോഡ് ചെയ്യാം

  • വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇമേജും, വീഡിയോയും അയക്കാന്‍ സാധിക്കും
  • അത് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും
WhatsApp for Android will let users re download old deleted images videos

ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇമേജും, വീഡിയോയും അയക്കാന്‍ സാധിക്കും. അത് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. എന്നാല്‍ അത് ഒരിക്കല്‍ ഡിലീറ്റ് ചെയ്താല്‍ പിന്നെ അത് കിട്ടില്ല എന്നതായിരുന്നു ഇതുവരെയുള്ള അവസ്ഥ. എന്നാല്‍ ഡിലീറ്റ് ചെയ്ത ഫോട്ടോയും വീഡിയോയും വീണ്ടും ഡൗണ്‍ലോഡ് ചെയ്യാനുള്ള സംവിധാനം വാട്ട്സ്ആപ്പിള്‍ ഉടന്‍ എത്തുന്നു.

വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിടുന്നത്. വാട്ട്സ്ആപ്പിന്‍റെ പുതിയ ആന്‍ഡ്രോയ്ഡ് അപ്ഡേറ്റിനൊപ്പം ഈ പ്രത്യേകത ലഭിക്കും എന്നാണ് വിവരം. ഈ പ്രത്യേകത എത്തിയാല്‍ ഒരു വാട്ട്സ്ആപ്പ് ഉപയോക്താവിന് അയാള്‍ക്ക് ലഭിക്കുന്ന ഒരു മീഡിയ ഫയലും ഒരിക്കലും നഷ്ടപ്പെടാത്ത അവസ്ഥയുണ്ടാകും. അതായത് ഒരു വ്യക്തിക്ക് ലഭിക്കുന്ന വീഡിയോ സന്ദേശം വാട്ട്സ്ആപ്പ് തങ്ങളുടെ സര്‍വറില്‍ ഒരു കാലയളവ് വരെ സൂക്ഷിക്കും എന്ന് സാരം.

ഇപ്പോള്‍ ഒരു മീഡിയ ഫയല്‍ ഉപയോക്താവ് ഡൗണ്‍ലോഡ് ചെയ്തില്ലെങ്കില്‍ 30 ദിവസം വരെ അത് വാട്ട്സ്ആപ്പ് തങ്ങളുടെ സര്‍വറില്‍ സൂക്ഷിക്കുന്നുണ്ട് എന്നതാണ് കണക്ക്. ഇത് ഡൗണ്‍ലോഡ് ചെയ്യുകയാണെങ്കില്‍ അപ്പോള്‍ തന്നെ വാട്ട്സ്ആപ്പ് അത് തങ്ങളുടെ സര്‍വറില്‍ നിന്നും ഡിലീറ്റ് ചെയ്യും. ഈ ഡിലീറ്റ് ചെയ്യുന്ന കാലാവധി ഇനി വാട്ട്സ്ആപ്പ് വര്‍ദ്ധിപ്പിക്കും.

Follow Us:
Download App:
  • android
  • ios