Asianet News MalayalamAsianet News Malayalam

വാട്ട്സ്ആപ്പില്‍ അടുത്തതായി നാല് ഗംഭീര മാറ്റങ്ങള്‍

WhatsApp Here a List of New Features to Introduced
Author
First Published Feb 23, 2018, 12:36 PM IST

പുതിയ അപ്ഡേറ്റില്‍ ഉപയോക്താക്കള്‍ കാത്തിരുന്ന പ്രത്യേകതകള്‍ അവതരിപ്പിക്കാന്‍ വാട്ട്സ്ആപ്പ്. ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ്. അതിനാല്‍ തന്നെ പുതിയ മാറ്റങ്ങള്‍ വെറും അപ്ഡേറ്റ് അല്ലെന്നാണ് അണിയറ വാര്‍ത്തകള്‍. അതില്‍ ഏറ്റവും വലിയ മാറ്റം വീഡിയോ കോളിലാണ് സംഭവിക്കാന്‍ പോകുന്നത്.

ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനം വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നു. അ‍ഞ്ച് പേരെ വരെ ഒന്നിച്ച് കോണ്‍ഫ്രന്‍സ് വീഡിയോ കോളില്‍ ഉള്‍പ്പെടുത്താം. ഈ സംവിധാനത്തിന്‍റെ ചോര്‍ന്ന് കിട്ടിയ സ്ക്രീന്‍ ഷോട്ടുകള്‍ വിവിധ ടെക് സൈറ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫേസ്ബുക്ക് മെസഞ്ചറിലെ പോലെ ലൈവ് സ്റ്റിക്കറുകള്‍ വാട്ട്സ്ആപ്പ് ഉള്‍പ്പെടുത്തും എന്നാണ് റിപ്പോര്‍ട്ട്. ഹൈക്ക്, ടെലഗ്രാം തുടങ്ങിയ വാട്ട്സ്ആപ്പ് എതിരാളികള്‍ വളരെക്കാലമായി ഉപയോഗപ്പെടുത്തുന്ന ഫീച്ചറാണ് ഇത്. എന്നാല്‍ മെസഞ്ചറിലെ പോലെ ജിഫ് ലൈബ്രറിയും വാട്ട്സ്ആപ്പ് നല്‍കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഇതിന് പുറമേ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഗ്രൂപ്പ് അഡ്മിന്മാര്‍ക്ക് കുറച്ച് കൂടി അധികാരം വരുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന് ഒപ്പം വോയിസ്, വീഡിയോ കോള്‍ ഇന്‍റര്‍ഫേസ് മാറ്റവും അടുത്ത അപ്ഡേഷനില്‍ പ്രതീക്ഷിക്കുന്നു.

Follow Us:
Download App:
  • android
  • ios