Asianet News MalayalamAsianet News Malayalam

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാര്‍ക്ക് പുതിയ പണി വരുന്നു

WhatsApp is trialling dismiss as admin feature
Author
First Published Jan 18, 2018, 4:29 PM IST

സന്‍ഫ്രാന്‍സിസ്കോ: വാട്ട്സാപ്പ് പുതിയ ഫീച്ചറുമായി എത്തുന്നു. വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും അഡ്മിനെ പുറത്താകാതെ പകരം അഡ്മിന്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്ത് അവരെ ഒഴിവാക്കാതെ തന്നെ 'ഡിമോട്ട്' അല്ലെങ്കില്‍ 'ഡിസ്മിസ്' എന്ന സവിശേഷത ഉപയോഗിക്കാനായി വാട്ട്സാപ്പില്‍ പുതിയ ബട്ടണ്‍ ചേര്‍ക്കുകയാണ് കമ്പനി.

അഡ്മിനിസ്ട്രേറ്ററെ ആദ്യം വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും നീക്കം ചെയ്ത് പിന്നീട് വീണ്ടും ചേര്‍ക്കാം. ഈ സവിശേഷത പ്രാവര്‍ത്തികമാകണമെങ്കില്‍ ഗ്രൂപ്പ് അഡ്മിന്‍ മറ്റൊരു ഗ്രൂപ്പ് അഡ്മിനെ ടാപ്പ് ചെയ്യണം. തുടര്‍ന്ന്  'ഡിസ്മിസ് ആസ് അഡ്മിന്‍' എന്നു വീണ്ടും ടാപ്പ് ചെയ്യുക. 'ഡിസ്മിസ് ആസ് അഡ്മിന്‍' എന്നതില്‍ ടാപ്പ് ചെയ്താല്‍ ഗ്രൂപ്പ് അഡ്മിന്‍ പോസ്റ്റില്‍ നിന്നും അഡ്മിനെ നീക്കം ചെയ്യാം.

പുതിയ വാട്ട്സാപ്പ് സവിശേഷത WABeta പ്രകാരം ഐഓഎസ് പ്ലാറ്റ്ഫോമിലാണ് ആദ്യം എത്തുക. എന്നാല്‍ ബീറ്റ പ്രോഗ്രാം വഴി ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കാം.ഗൂഗിള്‍ പ്ലേ ബീറ്റ പ്രോഗ്രാം 2.17.430 വേര്‍ഷന്‍ വഴി 'റസ്ട്രിക്റ്റഡ് ഗ്രൂപ്പ്' സവിശേഷതയും ഒരുക്കിയിട്ടുണ്ട്. 'റസ്ട്രിക്റ്റഡ് ഗ്രൂപ്പ്'  ഗ്രൂപ്പ് അഡ്മിനുകള്‍ക്കു മാത്രമേ സജീവമാക്കാനാകൂയെന്നാണ് റിപ്പോര്‍ട്ട്.

Follow Us:
Download App:
  • android
  • ios