Asianet News MalayalamAsianet News Malayalam

വാട്ട്സ്ആപ്പില്‍ ഇനി ആ അബദ്ധം പറ്റില്ല

WhatsApp to let users edit and recall sent messages
Author
New Delhi, First Published Apr 16, 2017, 11:12 AM IST

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്ന പലര്‍ക്കും ഈ അബദ്ധം പറ്റിയിട്ടുണ്ട്, കോണ്‍ടാക്റ്റോ, ഗ്രൂപ്പോ മാറി ടെക്സ്റ്റും ചിത്രങ്ങളും വീഡിയോകളും പോകാറുണ്ടോ, എങ്കില്‍ അങ്ങനെ പണി കിട്ടിയവര്‍ക്ക് ഇനി ആശ്വസിക്കാം. ഇനി അയച്ച സന്ദേശം എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ സാധിക്കുന്ന ഫീച്ചര്‍ ലഭ്യമാണ്. വാട്ട്സ്ആപ്പ് തന്നെ ഇതിന് സംവിധാനം കൊണ്ടുവന്നിരുന്നെങ്കിലും ഇത് കുറച്ച് പേര്‍ക്ക് മാത്രമായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ഇതി ഇത് എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ്. 

ഐഫോണിലാണ് ഈ ഫീച്ചര്‍ ആദ്യം വന്നത്. പിന്നീട് വാട്‌സാപ്പിന്റെ വെബ് പതിപ്പിലും എത്തി. പക്ഷേ ഭൂരിഭാഗം ഉപയോക്താക്കളുള്ള ആന്‍ഡ്രോയ്ഡില്‍ സേവനം കിട്ടിയിരുന്നില്ല. അയച്ച സന്ദേശം തെറ്റിപ്പോയെന്നോ ആളുമാറി പോയെന്നോ തോന്നിയാല്‍ അഞ്ചുമിനിറ്റിനകം ഡിലീറ്റ് ചെയ്യാനാകും. 

ടെക്സ്റ്റ് മെസേജുകള്‍ എഡിറ്റ് ചെയ്യാനുമാകും, മറ്റേയാള്‍ക്ക് മെസേജ് കിട്ടിയതായി കാണിക്കില്ല. കൂടാതെ മറ്റൊരു ഫീച്ചറും വാട്‌സാപ്പ് നടപ്പാക്കുന്നുണ്ട്. ഫോണ്ട് ഷോര്‍ട്ട്കട്ടുകളാണ് ഉടന്‍ വരുന്നത്. ടെക്സ്റ്റ് മെസേജില്‍ ബോള്‍ഡ്, ഇറ്റാലിക്‌സ്, സ്‌ട്രൈക് ഫീച്ചറുകള്‍ കിട്ടാന്‍ ഇനി ഷോര്‍ട്ട്കട്ട് മതിയാകും.

Follow Us:
Download App:
  • android
  • ios