Asianet News MalayalamAsianet News Malayalam

ജൂണ്‍ 30ന് ശേഷം ഈ ഫോണുകളില്‍ വാട്‍സ് ആപ്പ് കിട്ടില്ല!

WhatsApp to stop working on some smartphones by June 30 check out if your device is on the list
Author
First Published Jun 12, 2017, 1:26 PM IST

95% സ്മാര്‍ട്ട്‌ഫോണ്‍ ഉടമസ്ഥരും ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയ മെസേജിംങ് ആപ്ലിക്കേഷന്‍ ആണ് വാട്ട്‌സ്ആപ്പ്. കഴിഞ്ഞ ഏഴു വര്‍ഷത്തെ ലിസ്റ്റ് നോക്കിയാല്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ഒരു മെസേജിംങ് പ്ലാറ്റ്‌ഫോമും വാട്ട്‌സ്ആപ്പ് ആണ്. എന്നാല്‍ ഇപ്പോള്‍ വാട്ട്‌സ്ആപ്പിനെ കുറിച്ച് ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വന്നിരിക്കുന്നത്. അതായത് 2017 ജൂണ്‍ 30നു ശേഷം പല ഫോണുകളിലും വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫിനാന്‍ഷ്യല്‍ എക്സ്പ്രസാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്.

പഴയ സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തിക്കില്ല എന്ന് 2016ല്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐ ഫോണ്‍, വിന്‍ഡോസ് ഐ ഫോണ്‍, നോക്കിയ, ആന്‍ഡ്രോയിഡ്, ബ്ലാക്ക് ബെറി ഫോണുകളില്‍ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നീട് ഇത് 2017 ജൂണ്‍ 30 വരെയാക്കി ദീര്‍ഘിപ്പിച്ചു. ഈ കാലാവധിയാണ് ഇപ്പോള്‍ അവസാനിക്കുന്നത്.

ഐഒഎസ് 6, വിന്‍ഡോസ് 7 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന മൊബൈലുകളില്‍ ബ്ലാക്ക്‌ബെറി 10, ബ്ലാക്ക്‌ബെറി ഒഎസ്, നോക്കിയ ഒഎസ്, നോക്കിയ സിംബയിന്‍, നോക്കിയ S40 എന്നിവയില്‍ ജൂണ്‍ 30 ഓടെ വാട്ട്‌സ്ആപ്പ് സേവനം നിര്‍ത്തലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് നിങ്ങളുടെ ഫോണ്‍ ഐഓഎസ് 6, വിന്‍ഡോസ് 7 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ മാത്രം നിങ്ങള്‍ പേടിച്ചാല്‍ മതിയെന്ന് ചുരുക്കം.

അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാനുള്ള ഫീച്ചര്‍ വാട്ട്സ്ആപ്പ് ഉടന്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട. ഒരു നിശ്ചിത സമയത്തിനുള്ളില്‍ മാത്രമാണ് മെസെജ് തിരിച്ചെടുക്കാന്‍ സാധിക്കുക. വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കുന്ന വാബ് ബീറ്റ് ഇന്‍ഫോം എന്ന സൈറ്റാണ് വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ ഉടന്‍ ഇറക്കുമെന്ന് സൂചന നല്‍കിയത്. ഒരു സന്ദേശം അയച്ച് അഞ്ച് മിനുട്ടാണ് അത് തിരിച്ചെടുക്കാനുള്ള സമയം.

Follow Us:
Download App:
  • android
  • ios