Asianet News MalayalamAsianet News Malayalam

ഫിംഗര്‍പ്രിന്‍റില്‍ തുറക്കാം വാട്ട്സ്ആപ്പ്

വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ഈ ഫീച്ചര്‍ ആദ്യം എത്തുക ആന്‍ഡ്രോയ്ഡ് ഫോണിലാണ്. 2.19.3 ബീറ്റ പതിപ്പില്‍ ഈ ഫീച്ചര്‍ എത്തുമെന്നാണ് സൂചന

WhatsApp Working on Fingerprint Authentication for Chats on Android
Author
Kerala, First Published Jan 9, 2019, 8:07 PM IST

ദില്ലി: ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള സന്ദേശ കൈമാറ്റ ആപ്പ് വാട്ട്സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്‍റ് മെസേജ് ആപ്പില്‍ ഇനി ഫിംഗര്‍പ്രിന്‍റ് ഓതന്‍റിഫിക്കേഷന്‍ വരുന്നു. 

വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ഈ ഫീച്ചര്‍ ആദ്യം എത്തുക ആന്‍ഡ്രോയ്ഡ് ഫോണിലാണ്. 2.19.3 ബീറ്റ പതിപ്പില്‍ ഈ ഫീച്ചര്‍ എത്തുമെന്നാണ് സൂചന. ചില അപ്ഡേറ്റുകള്‍ക്ക് ശേഷം ഐഒഎസിലും ഈ ഫീച്ചര്‍ ലഭ്യമാകും.

WhatsApp Working on Fingerprint Authentication for Chats on Android

ചാറ്റ് ആരംഭിക്കാനോ, അല്ലെങ്കില്‍ അപ്പ് തന്നെ തുറക്കാനോ നമ്പര്‍ലോക്ക് പോലെ നിങ്ങള്‍ക്ക് ഫിംഗര്‍പ്രിന്‍റ് ഉപയോഗിക്കാം. ഇപ്പോള്‍ ഹൈ എന്‍റ്, മിഡ് ബഡ്ജറ്റ് എന്ന ഭേദമില്ലാതെ ഫോണുകള്‍ എല്ലാം തന്നെ ഫിംഗര്‍പ്രിന്‍റ് സ്കാനര്‍ ഫോണില്‍ നല്‍കുന്ന അവസ്ഥയിലാണ് ഇത്തരം ഒരു ഫീച്ചര്‍ വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്.

Settings > Account > Privacy എന്ന രീതിയില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. ഒരിക്കല്‍ ഈ ഫീച്ചര്‍ എന്‍എബിള്‍ ചെയ്താല്‍ പിന്നീട് വാട്ട്സ്ആപ്പ് തുറയ്ക്കാന്‍ ഈ ഫീച്ചര്‍ വേണം.

Follow Us:
Download App:
  • android
  • ios