Asianet News MalayalamAsianet News Malayalam

റെഡ്മി 5 ന്‍റെ 4 ജിബി റാം പതിപ്പ് എത്തി

Xiaomi Redmi 5 Gets a New Variant Features 4GB of RAM
Author
First Published Feb 1, 2018, 6:28 PM IST

ഷവോമിയുടെ ജനപ്രിയ മോഡൽ റെഡ്മി 5, 4 ജിബി റാം പതിപ്പ് എത്തി. ഗോൾഡ്, റോസ് ഗോൾഡ്, ബ്ലാക്ക് നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാവുക. 11,048 രൂപയ്ക്കാണ് ഈ സ്മാർട്ട്ഫോൺ അവതരിച്ചിരിക്കുന്നത്.  നിലവിലുളള റെഡ്മി 5 സീരീസിനു സമാനമാണ് പുതിയ റെഡ്മി 5. ഇതിൽ 4ജിബി റാം ഉൾപ്പെടുത്തി എന്നല്ലാതെ മറ്റുസവിശേഷതകൾ എല്ലാം റെഡ്മി 5 സീരീസിന് സമാനമാണ്.

5.7 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള ഈ മോഡലിന്റെ ഡിസ്‌പ്ലെ. എട്ടു കോറുകളുള്ള 1.8 ജിഗാഹെര്‍ട്സ് സ്‌നാപ്ഡ്രാഗണ്‍ 450 പ്രൊസസറാണ് ഫോണിന്‍റെ കരുത്ത്. അഡ്രെനോ 506 ഗ്രാഫിക് പ്രൊസസിങ് യൂണിറ്റും ഫോണിനുണ്ട്. 12 മെഗാപിക്സൽ പിന്‍ക്യാമറയും 5 മെഗാപിക്സൽ സെല്‍ഫി ക്യാമറയും ഇവയ്ക്കുണ്ട്. 

ബ്യൂട്ടിഫൈ 3.0, സോഫ്റ്റ് ടോണ്‍ഡ് സെല്‍ഫി ലൈറ്റ് എന്നിവ സെല്‍ഫി ഷോട്ടുകള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. 3300എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്.

Follow Us:
Download App:
  • android
  • ios