Asianet News MalayalamAsianet News Malayalam

റെഡ്മി നോട്ട് 4 ന്‍റെ വില വീണ്ടും കുറച്ചു

Xiaomi Redmi Note 4 India Price Cut
Author
First Published Nov 14, 2017, 1:42 PM IST

ദില്ലി: ഷവോമിയുടെ ഹിറ്റ് മോഡല്‍ റെഡ്മി നോട്ട് 4 ന്‍റെ വില വീണ്ടും കുറച്ചു. ഷവോമി നോട്ട് 4 (3 ജിബി പതിപ്പ്)ന്‍റെ വില 10,999 രൂപയിൽ നിന്ന് 1,000 രൂപ കുറച്ചതായി ഷവോമി അറിയിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് റെഡ്മി നോട്ട് 4 ന് 1,000 രൂപ കുറച്ചതായി ട്വീറ്റ് ചെയ്യുന്നത്. 

ഇന്ത്യയിൽ ഏറ്റവും കൂതുതൽ വിറ്റുപോകുന്ന ഹാൻഡ്സെറ്റാണ് റെഡ്മി നോട്ട്4. എംഐ ഡോട്ട് കോം, ഫ്ലിപ്കാർട്ട് വഴിയാണ് വിൽപന നടക്കുന്നത്. റെഡ്മി നോട്ട് 4 (4ജിബി വേരിയന്റ്) വിൽക്കുന്നത് 11,999 രൂപയ്ക്കാണ്. 

ഫ്ലിപ്കാർട്ട് വഴി ഹാൻഡ്സെറ്റ് വാങ്ങുന്നവർക്ക് 11,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും നൽകുന്നുണ്ട്. ഇതിനു പുറമെ ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് അഞ്ചു ശതമാനം അധിക ഇളവും ലഭിക്കും. മാസത്തിൽ 2,000 രൂപയ്ക്ക് ഇഎംഐ ആയും ഹാൻഡ്സെറ്റ് വാങ്ങാം. 
 

Follow Us:
Download App:
  • android
  • ios