Asianet News MalayalamAsianet News Malayalam

പുതിയ റെഡ്മീ ഫോണുകള്‍ എത്തുന്നു; പ്രത്യേകതകള്‍

ഈ ഫോണുകളുടെ പ്രധാന പ്രത്യേകതകളും വിലയും മറ്റും ചൈനീസ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്

Xiaomi Redmi Note 7, Redmi 7 rumour round up
Author
Kerala, First Published Jan 9, 2019, 7:04 PM IST

ബിയജിംഗ്; ഷവോമിയുടെ റെഡ്മീ പരമ്പരയിലെ ഏറ്റവും പുതിയ ഫോണുകള്‍ ജനുവരി 10ന് പുറത്തിറങ്ങും. ചൈനയില്‍ ആയിരിക്കും ആദ്യം ഫോണുകള്‍ എത്തുക. ഷവോമി റെഡ്മീയുടെ പ്രോഡക്ട് ലൈന്‍ പ്രകാരം പുറത്തിറങ്ങുന്ന ഫോണുകള്‍ എംഐ റെഡ്മീ 7, റെഡ്മീ നോട്ട് 7 ആയിരിക്കും എന്നാണ് സൂചന. എന്നാല്‍ ഒപ്പം റെഡ്മീ X എന്ന പേരും പറഞ്ഞ് കേള്‍ക്കുന്നുണ്ട്.

ഈ ഫോണുകളുടെ പ്രധാന പ്രത്യേകതകളും വിലയും മറ്റും ചൈനീസ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ക്യാമറയിലാണ് ഈ ഫോണ്‍ ഏറ്റവും വലിയ പ്രത്യേകത ഒളിപ്പിച്ച് വച്ചിരിക്കുന്നത് എന്നാണ് ഷവോമിയുടെ തന്നെ ഉന്നതവൃത്തങ്ങള്‍ ചെയ്ത ട്വീറ്റ് വ്യക്തമാക്കുന്നു. 48 എംപി പിന്‍ക്യാമറയായിരിക്കും ഈ ഫോണിന് ഉണ്ടാകുക. പിന്നീലെ ക്യാമറ എഐ ഡ്യൂവല്‍ സെറ്റപ്പിലായിരിക്കും. 

ഷവോമിയുടെ ആദ്യത്തെ 48 എംപി ക്യാമറ ഫോണ്‍ ആയിരിക്കും ഇത്. മൂന്ന് കളറുകളിലാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്. ബ്ലാക്ക്, ബ്ലൂ, പിങ്കിഷ് പര്‍പ്പിള്‍ കളറുകളില്‍ ഫോണ്‍ എത്തും. പിന്നില്‍ 2.5ഡി കര്‍വ്ഡ് ഗ്ലാസ് ബാക്ക് ആയിരിക്കും ഫോണിനുണ്ടാകുക. ഇതിന് ഗ്ലോസിയായി ഫിനിഷും ഷവോമി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ലഭിക്കുന്ന വിവര പ്രകാരം 6.7 ഇഞ്ചായിരിക്കും ഫോണിന്‍റെ സ്ക്രീന്‍ വലിപ്പം. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 675 പ്രോസസ്സറും 4,000 എംഎഎച്ച് ബാറ്ററിയും ഫോണിനുണ്ട്.
 

ഇതേ സമയം നോട്ട് 7 ല്‍ എത്തുമ്പോള്‍ ചെറിയ ചില മാറ്റങ്ങള്‍ ഉണ്ടാകും. ഇതില്‍ ഉപയോഗിക്കുന്ന പ്രോസസ്സര്‍ സ്നാപ്ഡ്രഗണ്‍ 660 ആയിരിക്കും. 3,900 എംഎഎച്ചായിരിക്കും ബാറ്ററി ശേഷി. 6ജിബി ആയിരിക്കും റാം ശേഷി. ആന്‍ഡ്രോയ്ഡ് പൈ ആയിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം.

Follow Us:
Download App:
  • android
  • ios