Asianet News MalayalamAsianet News Malayalam

പുതിയ യൂട്യൂബ് ഫീച്ചറുമായി വാട്ട്സ്ആപ്പ്

you can watch YouTube videos within Whatsapp
Author
First Published Nov 29, 2017, 2:11 PM IST

പുതിയ യൂട്യൂബ് ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. വാട്ട്സ്ആപ്പ് വീഡിയോ ലിങ്കുകള്‍ ആപ്പിന് ഉള്ളില്‍ തന്നെ കാണുവാന്‍ സാധിക്കുന്നതാണ് പുതിയ ഫീച്ചര്‍. അതായത് ഇപ്പോള്‍ ആപ്പില്‍ അയക്കുന്ന വീഡിയോ അവിടെ തന്നെ കാണാന് സാധിക്കും, അതുപോലെ തന്നെ യൂട്യൂബ് ലിങ്കുകളും തുറക്കും. 

നിലവില്‍ ഐഒഎസ് ഉപയോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ പരീക്ഷണാര്‍ത്ഥം ലഭിക്കുന്നതെങ്കിലും വൈകാതെ എല്ലാ ഉപയോക്താക്കള്‍ക്കും ഇത് ലഭിക്കും. ഐഫോണിന്‍റെ പുതിയ വാട്ട്സ്ആപ്പ് പതിപ്പ് വി2.17.81 ലാണ് ഈ ഫീച്ചര്‍ ഉള്ളത്.

ഇത് ആപ്പ് സ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുകയോ, അപ്ഡേറ്റ് ചെയ്യുകയോ ചെയ്യാം. ഡബ്യൂഎ ബീറ്റ ഇന്‍ഫോയിലാണ് ഈ പ്രത്യേകത ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അന്ന് അത് ഒരു റൂമര്‍ ആണെങ്കില്‍ ഇപ്പോള്‍ സത്യമായി. പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡിലായിരിക്കും വാട്ട്സ്ആപ്പില്‍ ഇനി യൂട്യൂബ് വീഡിയോ പ്ലേ ആകുക എന്നും വാട്ട്സ്ആപ്പ് അറിയിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios