Asianet News MalayalamAsianet News Malayalam

മാധവന്റെയും അനുഷ്‍ക ഷെട്ടിയുടെയും നിശബ്‍ദം, ദീപാവലി ആശംസകളുമായി പ്രി- ടീസര്‍

അനുഷ്‍ക ഷെട്ടിയും മാധവനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന നിശബ്‍ദത്തിന്റെ പ്രി- ടീസര്‍- വീഡിയോ.

 

Anushka Shetty and Madhavan Diwali treat Nishbdham pre teaser
Author
Hyderabad, First Published Oct 27, 2019, 6:29 PM IST

അനുഷ്‍ക ഷെട്ടി നായികയാകുന്ന പുതിയ സിനിമയാണ് നിശബ്‍ദം. മാധവൻ നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ പ്രി- ടീസര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ പോസ്റ്ററുകള്‍ നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സംസാരിക്കാൻ കഴിയാത്ത ഒരു ചിത്രകാരിയായിട്ടാണ് അനുഷ്‍ക ഷെട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. മാധവൻ സംഗീതജ്ഞനായിട്ടും.

നിശബ്‍ദം അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രീകരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളാം, ഹിന്ദി, ഇംഗീഷ് ഭാഷകളില്‍. ഹെമന്ത് മധുകര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ അടുത്ത ഏഴിന് പുറത്തുവിടുമെന്നാണ് പ്രി- ടീസറില്‍ പറയുന്നത്. കൊന വെങ്കട്, ഗോപി മോഹൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. യുഎസ്സില്‍ ആണ് ചിത്രം ഭൂരിഭാഗവും ചിത്രീകരിച്ചത്. ഹോളിവുഡ് അഭിനേതാക്കളും ചിത്രത്തിലുണ്ടാകും. ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് നിശബ്‍ദം ഒരുക്കുന്നത്.

Follow Us:
Download App:
  • android
  • ios