Asianet News MalayalamAsianet News Malayalam

ജോക്കർ 2 ട്രെയിലര്‍ : ജോക്കറിന്‍റെ കഥ ഇത്തവണ മ്യൂസിക് ലൌ സ്റ്റോറി

സംവിധായകന്‍ ടോഡ് ഫിലിപ്‌സ് നേരത്തെ സൂചിപ്പിച്ചത് പോലെ ഒരു മ്യൂസിക്കല്‍ ചിത്രമാണ് ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 

Joker 2 trailer Lady Gaga  Harley Quinn puts a smile on Joaquin Phoenix face as Joker vvk
Author
First Published Apr 10, 2024, 12:53 PM IST

ന്യൂയോര്‍ക്ക്: ഹോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജോക്കർ: ഫോളി എ ഡ്യൂക്‌സിൻ്റെ ആദ്യ ട്രെയിലർ എത്തി. ജോക്കറായും ഹാർലി ക്വിനായും ജോക്വിൻ ഫീനിക്സും ലേഡി ഗാഗയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ട്രെയിലർ ചൊവ്വാഴ്ചയാണ് പുറത്ത് എത്തിയത്. 2019-ലെ സിനിമയുടെ തുടര്‍ച്ച എന്ന നിലയിലാണ് ജോക്കർ: ഫോളി എ ഡ്യൂക്സ് എത്തുന്നത്.

സംവിധായകന്‍ ടോഡ് ഫിലിപ്‌സ് നേരത്തെ സൂചിപ്പിച്ചത് പോലെ ഒരു മ്യൂസിക്കല്‍ ചിത്രമാണ് ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മൊത്തത്തിലുള്ള ചിത്രത്തിന്‍റെ കഥാഗതിയും ഇത് വെളിപ്പെടുത്തുന്നുണ്ട്. ട്രെയിലർ അനുസരിച്ച്, മാനസിക ചികില്‍സ കേന്ദ്രത്തില്‍ വച്ചാണ് ജോക്കർ ആദ്യമായി ഹാർലി ക്വിനെ കാണുന്നത്. 

അവരുടെ പ്രണയം മാനസിക ചികില്‍സ കേന്ദ്രത്തില്‍ വളരുന്നു. താമസിയാതെ അവിടുന്ന് രക്ഷപ്പെട്ട ഇരുവരും ഗോതം സിറ്റിയിൽ നാശം വിതയ്ക്കാൻ തയ്യാറെടുക്കുന്നു. ലേഡി ഗാഗയുടെ സ്റ്റേജ് പെര്‍ഫോമന്‍സും ട്രെയിലറില്‍ കാണാം. ഒക്ടോബർ 4 നായിരിക്കും ചിത്രം റിലീസ് ചെയ്യുക . 

2019-ൽ പുറത്തിറങ്ങിയ ജോക്കർ ബോക്‌സ് ഓഫീസിൽ വന്‍ വിജയം നേടിയിരുന്നു. മികച്ച നടനുള്ള ഒസ്കാര്‍ അവാര്‍ഡ് ഈ ചിത്രത്തിലെ അഭിനയത്തിന്  ജോക്വിൻ ഫീനിക്സിന് ലഭിച്ചിരുന്നു. ആഗോള ബോക്സോഫീസില്‍ ഒരു ബില്യൺ ഡോളര്‍ കളക്ഷന് നേടുന്ന ആദ്യത്തെ  ആര്‍ റേറ്റഡ് ചിത്രമായിരുന്നു ജോക്കര്‍.

വെനീസ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ലയൺ പുരസ്കാരം ഇവര്‍ക്ക് ലഭിച്ചിരുന്നു. ജോക്കര്‍ 11 ഓസ്കാർ നോമിനേഷനുകൾ നേടുകയും രണ്ടെണ്ണം നേടുകയും ചെയ്തിരുന്നു.
 

ജോണ്‍ സ്നോ സീരിസ് വരുമോ?: ഒടുവില്‍ ഉത്തരം എത്തി, പക്ഷെ നല്ല വാര്‍ത്തയല്ല.!

"നീ വെറും കുട്ടിയാണ് " ഹൗസിൽ നേർക്കുനേര്‍ സിബിനും ഋഷിയും; വീണ്ടും ബിഗ് ബോസില്‍ വഴക്ക്

Follow Us:
Download App:
  • android
  • ios