Asianet News MalayalamAsianet News Malayalam

വീണ്ടും എയറിലായി ഡൽഹി മെട്രോ; ഈ പെൺകുട്ടികളുടേത് 'അശ്ലീല ഹോളി കളി' എന്ന് ജനം! കണ്ണുപൊത്തി സഹയാത്രികർ!

ഈ വീഡിയോയിൽ, മെട്രോയ്ക്കുള്ളിൽ തറയിൽ ഇരിക്കുന്ന രണ്ട് പെൺകുട്ടികൾ ഹോളിയുടെ പേരിൽ ഒരു സിനിമാ ഗാനത്തിന് അനുസരിച്ചുള്ള അശ്ലീലരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് കാണാം. 

Holi Celebration Inside Delhi Metro Sparks Debate On Social Media
Author
First Published Mar 23, 2024, 3:05 PM IST

ഹോളിയുടെ പുതിയ വൈറൽ വീഡിയോയിലൂടെ വാർത്തകളിൽ നിറഞ്ഞ് ഡൽഹി മെട്രോ. ഡൽഹി മെട്രോയിൽ രണ്ട് പെൺകുട്ടികൾ ഹോളി നിറങ്ങൾ പ്രയോഗിച്ച് അപമര്യാദയായി പെരുമാറിയ സംഭവമാണ് വൈറലാകുന്നത്.  ഈ വീഡിയോയിൽ, മെട്രോയ്ക്കുള്ളിൽ തറയിൽ ഇരിക്കുന്ന രണ്ട് പെൺകുട്ടികൾ ഹോളിയുടെ പേരിൽ ഒരു സിനിമാ ഗാനത്തിന് അനുസരിച്ചുള്ള അശ്ലീലരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് കാണാം. 

വെള്ള സാരിയും സ്യൂട്ടും ധരിച്ച രണ്ട് പെൺകുട്ടികൾ മെട്രോയ്ക്കുള്ളിൽ പരസ്‌പരം അപമര്യാദയായി കളർ പ്രയോഗിക്കുന്നതാണ് വീഡിയോ. ഒരുപാട് നിറങ്ങൾ അവരുടെ മുന്നിൽ ഒരു തുണിയിൽ വെച്ചിരിക്കുന്നതും കാണാം.  45 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ ഈ പെൺകുട്ടികളെ കൂടാതെ, മറ്റ് യാത്രക്കാരെയും മെട്രോ കോച്ചിൽ കാണാം. എന്നാൽ  ഈ വീഡിയോ ഡൽഹി മെട്രോയിൽ നിന്നുള്ളതാണെന്ന് ട്വിറ്ററിൽ അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വീഡിയോ വൈറലായതോടെ  ഓൺലൈൻ ഉപയോക്താക്കളിൽ നിന്ന് നിശിത വിമർശനം ഉയർന്നു. പെൺകുട്ടികളുടെ പ്രവൃത്തി അനുചിതമാണെന്ന് പലരും അപലപിച്ചു. കൂടാതെ, ഇത്തരം പെരുമാറ്റങ്ങൾക്കെതിരെ ഡൽഹി മെട്രോ കോർപ്പറേഷൻ കർശന നടപടിയെടുക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ്റെ (ഡിഎംആർസി) കർശനമായ നിരീക്ഷണം ഉണ്ടായിട്ടും മെട്രോയിൽ അസഭ്യവും ചീത്തവിളിക്കുന്ന പ്രവണതയും തുടരുകയാണ്. ഇത്തരം അശ്ലീല പ്രവൃത്തികൾ ഒഴിവാക്കണമെന്ന് ഡിഎംആർസി ഇടയ്ക്കിടെ യാത്രക്കാരോട് അഭ്യർഥിക്കുന്നുണ്ടെങ്കിലും ആളുകൾ അംഗീകരിക്കാൻ തയ്യാറായിട്ടില്ല. 

മെട്രോയിലെ വഴക്കുകളുടെയും അശ്ലീല പ്രവർത്തനങ്ങളുടെയും ഇത്തരം വൈറൽ വീഡിയോകൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഇത് ഡൽഹിയിൽ യാത്ര ചെയ്യുന്ന ഓരോ യാത്രക്കാരനെയും മെട്രോയെയും ലജ്ജിപ്പിക്കുന്നു. തിരക്കേറിയ മെട്രോയ്ക്കുള്ളിൽ പരസ്യമായി നടത്തുന്ന ഇത്തരം പ്രവൃത്തികൾ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന യാത്രക്കാർക്ക് യാത്ര ദുഷ്‍കരമാക്കി. എല്ലായിടത്തും സിസിടിവി ക്യാമറകളും എല്ലാ മുക്കിലും മൂലയിലും കർശന സുരക്ഷാ ക്രമീകരണങ്ങളുണ്ടായിട്ടും ഇത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ ഡിഎംആർസിക്കും ഡൽഹി പോലീസിനും വീഴ്ച സംഭവിച്ചു എന്നതാണ് ഏറ്റവും ആശ്ചര്യകരമായ കാര്യമെന്നും സോഷ്യൽ മീഡിയ പറയുന്നു.

youtubevideo 

Follow Us:
Download App:
  • android
  • ios