Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം സിറ്റിയിലും 'ഗുണാ കേവുകൾ'! യാത്രികർ ജാഗ്രത!

സ്‍മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ വിവിധ റോഡുകളിൽ നവീകരണ ജോലികൾ നടക്കുകയാണ്. ഇക്കാരണത്താൽ നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നഗരത്തിലെമ്പാടും സ്മാർട്ട് സിറ്റി റോഡുകളുടെ നിർമ്മാണം ഗതാഗത പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതാ വെട്ടിക്കീറിയിട്ടിരിക്കുന്ന ചില റോഡുകൾ കാണാം

Passengers please note rods in Trivandrum city like Guna caves due to smart city works - pictures
Author
First Published Mar 14, 2024, 9:10 PM IST

സ്‍മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ വിവിധ റോഡുകളിൽ നവീകരണ ജോലികൾ നടക്കുകയാണ്. വൈദ്യുത, ടെലിഫോൺ കേബിളുകൾ ഭൂമിക്കടിയിലാക്കിയും നടപ്പാതകളും സൈക്കിൾ വേയും സ്ഥാപിച്ചും 12 റോഡുകളാണ് സ്മാർട് നിലവാരത്തിലേക്ക് ഉയർത്തുന്നത്.‍ ഇക്കാരണത്താൽ നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നഗരത്തിലെമ്പാടും സ്മാർട്ട് സിറ്റി റോഡുകളുടെ നിർമ്മാണം ഗതാഗത പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.  സ്മാർട്ട് സിറ്റി പദ്ധതിയുടെ കരാറുകാരുമായുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് ഏറെ മാസങ്ങളായി തിരുവനന്തപുരം നഗരത്തിൽ പണികൾ ഇഴഞ്ഞു നീങ്ങുകയായിരുന്നു. അടുത്തിടെയാണ് കരാറുകാരെ മാറ്റി പുതിയ കരാറുകാരെ ഏൽപ്പിച്ചത്. 

സ്മാർട് നിലവാരത്തിലേക്ക് ഉയർത്തുന്ന റോഡുകളുടെ നിർമാണം ഈ മാസം 31 ന് മുൻപ് പൂർത്തിയാക്കുമെന്നായിരുന്നു മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനം. എന്നാൽ ഈ റോഡുകളുടെ നിർമാണം ഈ മാസം പൂർത്തിയാകാൻ സാധ്യതകുറവാണ്. പ്രധാന റോഡുകളുടെ നിർമാണ പ്രവൃത്തികൾ പകുതിപോലും പൂർത്തിയായിട്ടില്ല. 31ന് മുൻപ് ഒന്നാം ഘട്ട ടാറിങ് എങ്കിലും നടത്താനുള്ള ശ്രമത്തിലാണ് നിർമാണ ചുമതലയുള്ള റോഡ് ഫണ്ട് ബോർഡ്.  

ഇതാ വെട്ടിക്കീറിയിട്ടിരിക്കുന്ന ചില റോഡുകൾ കാണാം

Passengers please note rods in Trivandrum city like Guna caves due to smart city works - pictures

ഏരീസ് പ്ലക്സ് തിയേറ്ററിന് സമീപം

Passengers please note rods in Trivandrum city like Guna caves due to smart city works - pictures

വഴുതക്കാട്

ഏരീസ് പ്ലക്സ് റോഡ്

Passengers please note rods in Trivandrum city like Guna caves due to smart city works - pictures

തൈക്കാട്

അതേസമയം നഗരത്തിലെ പല റോഡുകളും പൂർണമായി അടച്ചിരിക്കുകയാണ്. അട്ടക്കുളങ്ങര കിള്ളിപ്പാലം ബൈപാസ് റോഡ് ഇതിൽ പ്രധാനമാണ്. ഈ റോഡ് മാർച്ച് 11 മുതൽ  ഏപ്രിൽ 15 വരെ അടച്ചിടും. അട്ടക്കുളങ്ങര ഭാഗത്തു നിന്ന് കിള്ളിപ്പാലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കിഴക്കേക്കോട്ട - ഗണപതി കോവിൽ സെൻട്രൽ തിയേറ്റർ - പവർ ഹൗസ് -ചൂരക്കാട്ട് പാളയം വഴി പോകണം. കിഴക്കേക്കോട്ട -ഓവർ ബ്രിഡ്‌‍ജ് - തമ്പാനൂർ ചൂരക്കാട്ട് പാളയം വഴിയും പോകാം.

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കിള്ളിപ്പാലം അട്ടക്കുളങ്ങര ബൈപ്പാസ് റോഡിൽ നവീകരണ ജോലികൾ നടക്കുകയാണ്. ഇക്കാരണത്താലാണ് ഗതാഗതം തിരിച്ചുവിടുന്നത്. റോഡിന്റെ രണ്ടുഭാഗത്തും ഒരേസമയം പ്രവൃത്തി നടക്കുകയാണ്. ഒരു മാസം നീളുന്ന ജോലികളാണ് ഇവിടെ പൂർത്തായാക്കാനുള്ളത്.

ഫോറസ്റ്റ് ഓഫിസ് ജംക്‌ഷൻ– ബേക്കറി ജംക്‌ഷൻ റോഡ്, അയ്യങ്കാളി ഹാൾ റോഡ്, റോസ് ഹൗസ്– പനവിള റോഡ് (കലാഭവൻ മണി റോ‍ഡ്), സ്റ്റാച്യു– ജനറൽ ആശുപത്രി റോഡ്, സ്പെൻസർ – ഗ്യാസ് ഹൗസ് ജംക്‌ഷൻ റോഡ്, തൈക്കാട് ഹൗസ്– കീഴെ തമ്പാനൂർ റോഡ്, നോർക്ക – ഗാന്ധി ഭവൻ റോഡ്, ഓവർ ബ്രിജ്– പഴയ കലക്ടറേറ്റ്– ഉപ്പിടാംമൂട് പാലം റോഡ്, ആൽത്തറ – ചെന്തിട്ട റോഡ്, ചെന്തിട്ട– അട്ടക്കുളങ്ങര റോഡ്, മാനവീയം വീഥി, ജനറൽ ആശുപത്രി– വഞ്ചിയൂർ റോഡ് എന്നിവയാണ് ആ റോഡുകൾ. ഇതിൽ മാനവീയം വീഥിയുടെയും കലാഭവൻ മണി റോഡിന്റെയും നിർമാണം നേരത്തെ പൂർത്തിയാക്കി. മറ്റു റോഡുകളുടെ നിർമാണമാണ് നീളുന്നത്.

Follow Us:
Download App:
  • android
  • ios