Asianet News MalayalamAsianet News Malayalam

ആളില്ലാ ലോകകപ്പ്; കൊച്ചിയിലും കാണികള്‍ കുറവ്

shortage of fans in kochi stadium
Author
First Published Oct 11, 2017, 4:31 PM IST

കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ആദ്യ ലോകകപ്പിന്‍റെ ആവേശം തകര്‍ത്ത് കാണികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്. ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ ബ്രസീല്‍- സ്‌പെയിന്‍ മത്സരത്തിനു പോലും സ്റ്റേഡിയത്തില്‍ നിറയെ കാണികളുണ്ടായില്ല. ഫിഫയുടെ നിയന്ത്രണവും കാണികളുടെ അഭാവവും മൂലം ബ്രസീല്‍- സ്‌പെയിന്‍ മത്സരത്തില്‍ പകുതിയിലധികം കസേരകള്‍ ഒഴിഞ്ഞുകിടന്നു. 

60,000 പേര്‍ക്ക് കളി കാണാന്‍ സൗകര്യമുള്ള സ്റ്റേഡിയത്തില്‍ 21,362 പേരാണ് ബ്രസീല്‍- സ്‌പെയിന്‍ മത്സരം കാണാനെത്തിയത്. കൊച്ചിക്ക് ഫിഫ അനുവദിച്ച 29,000 സീറ്റുകളില്‍ പോലും മത്സരം കാണാന്‍ കാണികളില്ല. സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായാണ് സീറ്റുകള്‍ വെട്ടിക്കുറച്ചത് എന്നാണ് ഫിഫയുടെ വാദം. സ്‌പെയിന്‍ നൈജര്‍ മത്സരത്തിന് 7,926 പേരും ബ്രസീല്‍- ഉത്തര കൊറിയ മത്സരം കാണാന്‍ 15,314 പേരും മാത്രമാണ് എത്തിയത്.


 

 

Follow Us:
Download App:
  • android
  • ios