Asianet News MalayalamAsianet News Malayalam

കൊച്ചിയില്‍ ബ്രസീലിന് ക്വാര്‍ട്ടര്‍ പോരാട്ടം

under 17 wc brazil vs honduras pre quarter
Author
First Published Oct 18, 2017, 6:47 AM IST

കൊച്ചി: ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ മഞ്ഞക്കടലാരവത്തിനു മുന്നില്‍ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ബ്രസീല്‍. ദുര്‍ബലരായ ഹോണ്ടുറാസാണ് ലാറ്റിനമേരിക്കന്‍ കരുത്തരുടെ എതിരാളികള്‍. ബ്രസീലിന്‍റെ സമഗ്ര ഫുട്ബോളിന് മുന്നില്‍ ഹോണ്ടുറാസിന് അത്ഭുതങ്ങള്‍ പുറത്തെടുക്കാനാകുമോ എന്നാണ് കാണികള്‍ ഉറ്റുനോക്കുന്നത്.

കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ബ്രസീല്‍ നിറഞ്ഞ ആരാധക പിന്തുണയിലാണ് കളിക്കുക. ആദ്യ മത്സരത്തില്‍ സ്പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് ബ്രസീല്‍ പോരാട്ടം തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ ഉത്തര കൊറിയയെയും മൂന്നാം മത്സരത്തില്‍ നൈജറിനെയും മടക്കമില്ലാത്ത രണ്ട് ഗോളിന് തുരത്തി പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. 

ഹോണ്ടുറാസ് ഗ്രൂപ്പ് ഇയില്‍ ഒറ്റ വിജയം നേടി മികച്ച മൂന്നാം സ്ഥാനക്കാരായാണ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ആദ്യ മത്സരത്തില്‍ ജപ്പാനോട് ഒന്നിനെതിരെ ആറ് ഗോളിന് തോറ്റു ടീം. രണ്ടാം മത്സരത്തില്‍ ന്യൂ കാലിഡോണിയയെ അ‌ഞ്ച് ഗോളിന് തകര്‍ത്തപ്പോള്‍ മൂന്നാം മത്സരത്തില്‍ ഫ്രാന്‍സ് ഒന്നിനെതിരെ അ‌ഞ്ച് ഗോളിന് ഹോണ്ടുറാസിനെ തുരത്തി.
 

Follow Us:
Download App:
  • android
  • ios