Asianet News MalayalamAsianet News Malayalam

അമ്പമ്പോ എന്തൊരു ചൂട്, ക്ലാസ്‍മുറിയിൽ വെള്ളം നിറച്ച് സ്വിമ്മിം​ഗ്‍ പൂളാക്കി, കുട്ടികളും ഹാപ്പി, അധ്യാപകരും ഹാപ

വീഡിയോയിൽ ഒരു ക്ലാസ്‍മുറിയിൽ വെള്ളം കാണാം. അത് സ്വിമ്മിം​ഗ്‍പൂൾ പോലെ നിറച്ചിരിക്കുകയായിരുന്നു. അതിൽ ചില കുട്ടികൾ നീന്താൻ ശ്രമിക്കുന്നുണ്ട്.

school turns into swimming pool in up school
Author
First Published May 1, 2024, 4:42 PM IST

എങ്ങും കനത്ത ചൂടാണ്. പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥ. എന്നാൽ, ഇത് കേരളത്തിലെ മാത്രം അവസ്ഥയല്ല. അങ്ങ് യുപിയിലും ചൂട് കൂടിക്കൂടി വരികയാണ്. ചൂട് കാരണം വിദ്യാർത്ഥികൾ‌ ക്ലാസിൽ വരാത്തതിനെ തുടർന്ന് ഒരു വ്യത്യസ്തമായ വഴി സ്വീകരിച്ചിരിക്കുകയാണ് യുപിയിലെ ഈ സ്കൂൾ. 

ഉത്തർപ്രദേശിലെ കനൗജ് ജില്ലയിലെ ഒരു സർക്കാർ പ്രൈമറി സ്‌കൂൾ ക്ലാസ് മുറിയെ നീന്തൽക്കുളമാക്കി മാറ്റുകയായിരുന്നു. ഇവിടെ നിന്നുള്ള വീഡിയോ എക്സിൽ (ട്വിറ്ററിൽ) വൈറലായതിന് പിന്നാലെ ഇതേച്ചൊല്ലി ചർച്ചകളും ഉയരുന്നുണ്ട്. സ്‌കൂൾ യൂണിഫോമിൽ നീന്താൻ ശ്രമിക്കുന്ന വിദ്യാർഥികളെയും ക്ലാസ്മുറിയിൽ വെള്ളത്തിൽ കളിക്കുന്ന കുട്ടികളേയും ഒക്കെ വീഡിയോയിൽ കാണാം. 

ചൂടുസമയമായതിനാലും വിളവെടുപ്പ് കാലമായതിനാലും വിദ്യാർത്ഥികൾ ക്ലാസിൽ വരുന്നത് കുറഞ്ഞിരുന്നു. അതിനാൽ വിദ്യാർത്ഥികളെ ക്ലാസ്‍മുറികളിലെത്തിക്കാനാണത്രെ ക്ലാസ്‍മുറി പൂളാക്കി മാറ്റിയിരിക്കുന്നത്. 'യുപിയിലെ കനൗജിലെ സർക്കാർ പ്രൈമറി സ്‌കൂളിലെ ക്ലാസ് മുറി വിദ്യാർഥികളുടെ നീന്തൽക്കുളമാക്കി മാറ്റിയിരിക്കുന്നു. വിളവെടുപ്പും ചൂടും കാരണം സ്കൂളിൽ കുട്ടികൾ വരില്ല. അതിനാൽ ഹാജർ നിലനിർത്തുന്നതിനാണ് ഇത് ചെയ്തതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു' എന്ന് വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിട്ടുണ്ട്.

എക്സിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ ഒരു ക്ലാസ്‍മുറിയിൽ വെള്ളം കാണാം. അത് സ്വിമ്മിം​ഗ്‍പൂൾ പോലെ നിറച്ചിരിക്കുകയായിരുന്നു. അതിൽ ചില കുട്ടികൾ നീന്താൻ ശ്രമിക്കുന്നുണ്ട്. മറ്റ് ചില കുട്ടികൾ വെള്ളത്തിലേക്ക് കാലുകൾ നീട്ടിയിരിക്കുന്നതും കയ്യിട്ട് കളിക്കുന്നതും എല്ലാം കാണാം. 

എന്തായാലും, വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കയാണ്. നിരവധിപ്പേർ സ്കൂൾ ചെയ്തതിനെ വിമർശിച്ചു. സ്കൂളും പഠിത്തവുമെല്ലാം തമാശയായി മാറിയോ എന്നായിരുന്നു അവരുടെ ചോദ്യം. എന്നാൽ, ഈ ചൂടത്ത് ചെയ്തത് നല്ല കാര്യമാണ് എന്നായിരുന്നു മറ്റുള്ളവരുടെ അഭിപ്രായം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios