Asianet News MalayalamAsianet News Malayalam

വിപണി പ്രതീക്ഷിച്ച ഉണര്‍വ് ആദ്യദിനം തന്നെ കെട്ടുപോയോ? വിശകലനവുമായി ലോകബാങ്ക് ഉപദേഷ്ടാവ്

സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച സ്വയം ആശ്രിത പാക്കേജിന്റെ തിളക്കം ഇന്നത്തെ ധനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ കാണുന്നില്ലെന്ന് ലോകബാങ്ക് ഉപദേഷ്ടാവ് സി എസ് രഞ്ജിത്. 20 ലക്ഷം കോടിയിലേക്ക് സാമ്പത്തിക സഹായമെത്തുമ്പോള്‍ വിപണി പ്രതീക്ഷിച്ച ഉണര്‍വ് പ്രഖ്യാപനത്തില്‍ കെട്ടുപോയോ എന്ന് സംശയമുണ്ട്. മൂന്നുലക്ഷം കോടിയുടെ വായ്പ പ്രഖ്യാപിക്കുമ്പോഴും അതിന്റെ പലിശയെ സംബന്ധിച്ചോ സ്വഭാവികമായി സംരംഭങ്ങള്‍ക്ക് ഉണ്ടാകാവുന്ന ജാമ്യത്തെ സംബന്ധിച്ചോ ഒന്നും ധനമന്ത്രി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.