'നല്ല സംഗീതത്തിന് സ്വന്തം വേരുകളറിയണം'|Asianet News Samvad with Ricky Kej
'ഇന്ത്യൻ സംഗീതം അതിരുകളില്ലാതെ ലോകത്തിന് മുന്നിലെത്തിക്കാനാണ് എന്റെ ശ്രമം', അസാധ്യമെന്ന് കരുതിയ ഗ്രാമി എന്ന സ്വപ്നം രണ്ടുതവണ സഫലമാക്കിയ സംഗീതജ്ഞൻ റിക്കി കേജുമായി ഏഷ്യാനെറ്റ് ന്യൂസ് സംവാദ്
അതിരുകളില്ലാതെ ഇന്ത്യൻ സംഗീതം ലോകത്തിന് മുന്നിലെത്തിക്കാനാണ് തന്റെ ശ്രമമെന്ന് ലോക സംഗീതത്തിലെ ഏറ്റവും വലിയ പുരസ്കാരമായി കണക്കാക്കുന്ന ഗ്രാമി അവാർഡ് രണ്ടുതവണ നേടിയ ഇന്ത്യൻ ഗായകൻ റിക്കി കേജ്. സംഗീതം കരിയറാക്കാൻ തീരുമാനിച്ച കാലത്തൊക്കെ അസാധ്യമെന്ന് കരുതിയ ഗ്രാമി രണ്ടുതവണ നേടാനായത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കുന്നതായും ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക അഭിമുഖ പരിപാടിയായ 'സംവാദി'ൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. 2015ലും 2022ലുമാണ് റിക്കി ഗ്രാമി അവാർഡുകൾ കരസ്ഥമാക്കിയത്.
ഒരേ സമയം സംഗീതജ്ഞനും പരിസ്ഥിതി പ്രവർത്തകനുമായതിനെക്കുറിച്ചും റിക്കി അഭിമുഖത്തിൽ സംസാരിച്ചു. കാടിന്റെ സൗന്ദര്യം ആഘോഷിക്കുന്നത് സംഗീതമുണ്ടാക്കിയാണ്. സംഗീതം മറ്റൊരാൾ പറഞ്ഞുതരുന്നതിലൂടെ രൂപപ്പെടുന്ന രീതിയിൽ താൽപര്യമില്ലാത്തതിനാലാണ് സിനിമാ സംഗീതത്തിൽ ഉറച്ചുനിൽക്കാതിരുന്നത്. സ്വന്തം വേരുകൾ മനസിലാക്കിയുള്ള ഇന്ത്യൻ സംഗീതത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് താൻ ശ്രമിക്കുന്നത്. ഗ്രാമി അടക്കം അവാർഡുകൾ കൂടുതൽ വിശാലമായി ലോകത്തെ കാണാനുള്ള ഇടമൊരുക്കുമെന്നും റിക്കി പറഞ്ഞു.