Asianet News MalayalamAsianet News Malayalam

കേരളത്തിൽ നിന്നും ഇതാ പുതിയൊരിനം പാമ്പിൻ തലയൻ മത്സ്യം : പേര് 'ഗോള്ളം'

ഒരിനം പാമ്പിൻ തലയൻ മത്സ്യമാണ് 'ഗോള്ളം'.  സാധാരണഗതിയിൽ ആഫ്രിക്കയിലെയും മറ്റ് ഏഷ്യൻ രാജ്യങ്ങളിലെയും  ജലാശയങ്ങളിലാണ് ഇതിന്റെ മറ്റുള്ള പ്രജാതികൾ കണ്ടുവരുന്നത്. ഇത്തവണത്തെ പ്രളയത്തിലാവാം  ഈ മത്സ്യങ്ങൾ മറ്റെവിടെയോ നിന്നും മലപ്പുറം ജില്ലയിലെ പാടശേഖരങ്ങളിലേക്ക് എത്തിയത്.

A new Fish Species named Gollum discovered from Kerala Paddy
Author
Trivandrum, First Published May 11, 2019, 2:23 PM IST

കേരളത്തിലെയും ബ്രിട്ടനിലെയും ശാസ്ത്രഗവേഷകർ ചേർന്ന് പുതിയൊരിനം മത്സ്യത്തിനെ കണ്ടെത്തിയിരിക്കുകയാണ്. 'ഗോള്ളം' എന്നത് J R R ടോൾക്കിന്റെ ലോർഡ് ഓഫ് ദി റിങ്ങ്സ് എന്ന ഫിക്ഷനിലെ ഒരു സാങ്കല്പിക കഥാപാത്രമാണ്. അതിജീവനത്തിനായി ശരീരത്തിന്റെ പ്രകൃതിയിൽ തന്നെ മാറ്റങ്ങൾ വന്നിട്ടുള്ള ഒരു കഥാപാത്രം. ഇവിടെ കേരളത്തിൽ കണ്ടെത്തിയിരിക്കുന്ന  പുതിയ ഇനം മത്സ്യത്തിന് ഗവേഷകർ കൊടുത്തിരിക്കുന്ന ശാസ്ത്രനാമം  ' എനിഗ്മാചന്ന ഗോള്ളം'  എന്നാണ്. കേരളത്തിലെ പാടങ്ങളിൽ നിന്നും കണ്ടെത്തിയ ഈ മത്സ്യസമ്പത്തിലെ ഈ പുതിയ ജനിതകവൈവിധ്യത്തിനും സാങ്കല്പിക കഥാപാത്രത്തെപ്പോലെ, ചെളി നിറഞ്ഞ പാടത്തെ വെള്ളത്തിനടിയിലെ സാഹചര്യങ്ങളിൽ അതിജീവിക്കാൻ വേണ്ടുന്ന ശാരീരിക സവിശേഷതകൾ വികസിതമായിട്ടുണ്ട്. 

A new Fish Species named Gollum discovered from Kerala Paddy

ടോൾക്കിന്റെ ലോർഡ് ഓഫ് ദി റിങ്ങ്‌സിലെ 'ഗോള്ളം' എന്ന കഥാപാത്രം 

മലപ്പുറം ജില്ലയിലെ മുഹമ്മദ് അജീർ എന്ന ഒരു മത്സ്യപ്രേമി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഈ മത്സ്യത്തിന്റെ ചിത്രം പോസ്റ്റുചെയ്തതോടെയാണ് ഇങ്ങനെ ഒരു ഇനം മത്സ്യം ഗവേഷകരുടെ കണ്മുന്നിലെത്തുന്നത്. 9.2 സെന്റീമീറ്ററാണ് ഈ മീനിന്റെ ശരാശരി നീളം. കൊച്ചിയിലുള്ള കേരളാ യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിലെ ഡോ. രാജീവ് രാഘവൻ ഉൾപ്പെട്ട ഒരു അന്തർദേശീയ ഗവേഷക സംഘമാണ് ഇതിന്റെ തുടർ ഗവേഷണങ്ങൾ നടത്തിയതും സൂടാക്സ ( Zootaxa) എന്ന  ഇന്റർനാഷണൽ സയന്റിഫിക് ജേണലിൽ ഗവേഷണഫലങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതും. 

A new Fish Species named Gollum discovered from Kerala Paddy

ഈ മത്സ്യത്തിന്റെ ചിത്രങ്ങൾ കണ്ടതും, ഇത് പുതിയൊരു ഇനമാണെന്നും ശാസ്ത്രത്തിൽ ഇന്നേവരെ രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത സവിശേഷതകൾ ഇതിനുണ്ടെന്നും ബോധ്യപ്പെട്ടുവെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.  അജീറുമായി തുടർ സമ്പർക്കങ്ങൾ നടത്തിയതിന്റെ ഫലമായി ഗവേഷകർക്ക് ഈ ഇനത്തിൽ പെട്ട മത്സ്യത്തെ തന്റെ നാടായ വേങ്ങരയിലെ നെൽപ്പാടങ്ങളിൽ നിന്നും പിടികൂടി അദ്ദേഹം ഗവേഷകർക്ക് അയച്ചു നൽകുകയും അവർ അതിന്മേൽ തുടർപഠനങ്ങൾ നടത്തുകയുമായിരുന്നു ചെയ്തത്.  

ഒരിനം പാമ്പിൻ തലയൻ മത്സ്യമാണ് 'ഗോള്ളം'.  സാധാരണഗതിയിൽ ആഫ്രിക്കയിലെയും മറ്റ് ഏഷ്യൻ രാജ്യങ്ങളിലെയും  ജലാശയങ്ങളിലാണ് ഇതിന്റെ മറ്റുള്ള പ്രജാതികൾ കണ്ടുവരുന്നത്. ഇത്തവണത്തെ പ്രളയത്തിലാവാം  ഈ മത്സ്യങ്ങൾ ഇത്രയും കാലം സമീപ പ്രദേശങ്ങളിലെ ജലാശയങ്ങളുടെ അടിത്തട്ടിലുണ്ടായിരുന്ന ഈ മത്സ്യങ്ങൾ  മലപ്പുറത്തെ പാടശേഖരങ്ങളിലേക്ക്  പൊന്തിവന്നത്. മുതുകിലെ നീളൻ ചിറകുകളും, താരതമ്യേന വലിയ വായും, ചെകിളകൾക്കുള്ളിലുള്ള ഒരു സംവിധാനം വഴി ശ്വസിക്കാനുള്ള കഴിവുമാണ് പാമ്പിൻ തലയൻ മത്സ്യങ്ങളുടെ പൊതുവെയുള്ള സവിശേഷതകൾ. 

A new Fish Species named Gollum discovered from Kerala Paddy

 'ഗോള്ളം'.  എന്ന പാമ്പിൻ തലയൻ മത്സ്യത്തെ കണ്ടെത്തിയ വേങ്ങര ഊരകത്തെ പാടശേഖരം '

സാധാരണ കണ്ടുവരുന്ന പാമ്പിൻ തലയൻ മത്സ്യങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ്  ഗോള്ളത്തിന്റെ ശരീരപ്രകൃതിയെന്നാണ്  നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ശാസ്ത്രഗവേഷകനും ഫിഷ് ടാക്സോണമിസ്റ്റുമായ റാൽഫ് ബ്രിറ്റ്സ്, കുഫോസിലെ അസിസ്റ്റന്റ്റ് പ്രൊഫസറായ രാജീവ് രാഘവൻ, കുഫോസിലെ ഗവേഷക വിദ്യാർത്ഥിയായ വികെ അനൂപ് എന്നിവരടങ്ങിയ ഗവേഷക സംഘത്തിന്റെ കണ്ടെത്തൽ.  

A new Fish Species named Gollum discovered from Kerala Paddy

ഗവേഷക സംഘം, ഇടത്ത് നിന്നും വലത്തോട്ട് ക്രമത്തിൽ, ഡോ. രാജീവ് രാഘവൻ, ഡോ. റാൽഫ് ബ്രിറ്റ്സ്, വി കെ അനൂപ് 

കഴിഞ്ഞ കുറെ കാലങ്ങളായി അത് അധിവസിച്ചു പോന്ന ആവാസവ്യവസ്ഥയിൽ അതിജീവിക്കാൻ വേണ്ടി തലമുറകൾ കൊണ്ട് മാറിവന്ന ഒന്നാകാം എന്നും അവർ പറഞ്ഞു. ഈ വിശേഷയിനത്തിന് ഈലിനെപ്പോലെ നീളത്തിലുള്ള ശരീരഘടനയും, മുതുകിലൂടെ നീളത്തിലോടുന്ന ഫിന്നുകളും. ഇത് കേരളത്തിൽ നിന്നും ഈയടുത്ത കാലത്ത് പുതുതായി കണ്ടെത്തുന്ന എട്ടാമത്തെ  മത്സ്യയിനമാണ്. കേരളത്തിലെ ജലാശയങ്ങളുടെ അടിത്തട്ടിൽ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ഒരു ജൈവപ്രപഞ്ചം തന്നെ നിലനിൽക്കുന്നുണ്ടാവുമെന്ന് ഗവേഷകർ പ്രതീക്ഷ പ്രകടിപ്പിച്ചു.   

Follow Us:
Download App:
  • android
  • ios