Asianet News MalayalamAsianet News Malayalam

ഇന്ത്യ 'കര്‍ഷക ആത്മഹത്യയുടെ തലസ്ഥാന'മായി മാറുന്നു? ഞെട്ടിക്കുന്ന വിവരങ്ങള്‍...

2015 -നു ശേഷം കര്‍ഷക ആത്മഹത്യയെ കുറിച്ചുള്ള സര്‍ക്കാര്‍ വക കണക്കുകളൊന്നുംതന്നെ പുറത്തുവന്നിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ ആത്മഹത്യ ചെയ്‍ത കര്‍ഷകരുടെ എണ്ണവും വാര്‍ഷിക ശരാശരിയും പഠിച്ചശേഷം ബോധ് പറയുന്നത് 2016-2020 കാലയളവിലുള്ള കര്‍ഷക ആത്മഹത്യ 70-75000 എങ്കിലും വരുമെന്നാണ്.

India may become farmer suicide capital?
Author
Delhi, First Published Nov 4, 2019, 1:45 PM IST

1987 ബാച്ചിലെ ഇന്ത്യന്‍ എക്കണോമിക് സര്‍വീസ് ഓഫീസറാണ് പി സി ബോധ്. ഇന്ത്യയിലെ കര്‍ഷകരുടെ ആത്മഹത്യയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് അദ്ദേഹത്തിന്‍റെ പുതിയ പുസ്‍തകമായ 'ഫാര്‍മേഴ്‍സ് സൂയിസൈഡ് ഇന്‍ ഇന്ത്യ: എ പോളിസി മാലിഗ്നൻസി' (Farmer's Suicide in India: A Policy Malignancy) -ലുള്ളത്. ലോകത്തിലെ തന്നെ 'കര്‍ഷക ആത്മഹത്യയുടെ തലസ്ഥാന'മായി ഇന്ത്യ മാറുമെന്നാണ് ബോധ്, സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നത്. സാമൂഹിക-രാഷ്ട്രീയ നിഷ്ക്രിയത്വവും രാജ്യത്തെ തന്നെ അന്നമൂട്ടുന്ന ഈ ഭക്ഷ്യ സൈനികരുടെ മാനസിക വേദനകളോടുള്ള ഭയാനകമായ നിസ്സംഗതയുമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.  

2015 -നു ശേഷം കര്‍ഷക ആത്മഹത്യയെ കുറിച്ചുള്ള സര്‍ക്കാര്‍ വക കണക്കുകളൊന്നുംതന്നെ പുറത്തുവന്നിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ ആത്മഹത്യ ചെയ്‍ത കര്‍ഷകരുടെ എണ്ണവും വാര്‍ഷിക ശരാശരിയും പഠിച്ചശേഷം ബോധ് പറയുന്നത് 2016-2020 കാലയളവിലുള്ള കര്‍ഷക ആത്മഹത്യ 70-75000 എങ്കിലും വരുമെന്നാണ്. 1995 മുതലുള്ള 25 വര്‍ഷത്തെ കണക്കെടുത്താല്‍ അത് നാല് ലക്ഷം വരെയാകാമെന്നും ബോധ് പറയുന്നു. ഇത് തന്‍റെ പഠനത്തിലെ കണക്കുകളാണെന്നും മന്ത്രലയത്തിന്‍റേതല്ല എന്നും ബോധ് വ്യക്തമാക്കുന്നുണ്ട്. 

ഫാര്‍മേഴ്‍സ് സൂയിസൈഡ് ഇന്‍ ഇന്ത്യ: എ പോളിസി മാലിഗ്നൻസി എന്ന പുസ്‍തകത്തില്‍ ബോധ് പറയുന്നത്, ആത്മഹത്യാ പ്രവണതയില്‍ നിന്നുള്ള പുനരുജ്ജീവനമല്ല ഇവിടെ നടക്കുന്നത് എന്നാണ്. മാത്രവുമല്ല, 2014-2015 മുതല്‍ കര്‍ഷകര്‍ അവരുടെ നിരാശകളില്‍ നിന്ന് കരകയറുകയാണ് എന്ന പൊതുചിന്താഗതിയും തെറ്റാണ്. 2007 -ലെ സര്‍ക്കാര്‍നയവും (National Policy on Farmers 2007) കര്‍ഷകര്‍ക്ക് വേണ്ടത്ര ഗുണമൊന്നും നല്‍കിയില്ല എന്നും ബോധ് ചൂണ്ടിക്കാട്ടുന്നു. 

ഇന്ത്യന്‍ ഭരണസംവിധാനം സ്വാര്‍ത്ഥരായ രാഷ്ട്രീയക്കാരേയും, ഉദ്യോഗസ്ഥരേയും, ബിസിനസുകാരെയും, വ്യവസായികളെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അത് രാജ്യത്തിന് അന്നം തരുന്ന സൈനികരായ കര്‍ഷകരെ അവഗണിക്കുകയാണ്. മൊത്തജനസംഖ്യയില്‍ നിന്നും കര്‍ഷകരുടെ അനുപാതം വളരെ പെട്ടെന്ന് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്നും കലപ്പ കൈവിട്ടിട്ടില്ലാത്ത കർഷകരിൽ നാല്പതുശതമാനവും, ഈ ദുരവസ്ഥ കാരണം മറ്റെന്തെങ്കിലുമൊരു അവസരം വന്നു മാടിവിളിക്കുന്ന പക്ഷം കൃഷിയുപേക്ഷിച്ച് അതിലേക്ക് പോകാൻ തയ്യാറാകും എന്നും ബോധ് പറയുന്നു.

ഭീമാകാരമായ കാർഷിക സമ്പദ്‌വ്യവസ്ഥയാണെങ്കില്‍ പോലും, നിയമം നിര്‍മ്മിക്കുന്നവരും ഉദ്യോഗസ്ഥരും പൊതുസമൂഹവും ആറു പതിറ്റാണ്ടായി ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാര്‍ഷികമേഖലയുടെ വിനാശം മനപ്പൂര്‍വം അവഗണിക്കുകയാണ്. ആദ്യത്തെ രണ്ട് പതിറ്റാണ്ടുകളൊഴിച്ചാല്‍ കര്‍ഷകരോടുള്ള ഇന്ത്യയുടെ നയങ്ങള്‍ വഞ്ചനാപരമായിരുന്നു. കൊളോണിയൽ നാശത്തിൽ നിന്ന് കരകയറുന്ന, നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ള മുറിവിൽ നിന്നും ബലഹീനതയിൽ നിന്നും കരകയറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ദശലക്ഷക്കണക്കിനുവരുന്ന കർഷകരോടുള്ള ദേശീയ അനാസ്ഥയാണിത്... ഇതുകാരണം തന്നെ, ഇന്ത്യ 'കർഷകരുടെ ആത്മഹത്യാ തലസ്ഥാനം' എന്ന ബഹുമതി നേടിയേക്കാമെന്നത് നിസ്സംശയം പറയാം. കഴിഞ്ഞ 22 വര്‍ഷങ്ങളായി കര്‍ഷക ആത്മഹത്യയുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. 

1995-2007 കാലയളവിൽ 2.07 ലക്ഷത്തിലധികം കർഷകർ ആത്മഹത്യ ചെയ്തു, വാർഷിക ശരാശരി 15,953. 2004 ൽ ഇത് 18,241 ൽ എത്തി. 2007 ൽ 16,632 ആയി. 2008 മുതൽ 2015 വരെ 1.14 ലക്ഷം കർഷകർ ജീവനൊടുക്കി. വാർഷിക ശരാശരി 14,255 2009 ൽ 17,368 ഉം 2013 ഓടെ 11,772 ഉം ആയിരുന്നു. 1995 നും 2015 -നും ഇടയില്‍ ഒരു വര്‍ഷം ശരാശരി കര്‍ഷക ആത്മഹത്യ 15,306 ആണ്. ഈ ശരാശരി വെച്ച് ബോധ് പറയുന്നത്, 2016 -നും 2020 -നും ഇടയില്‍ ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം 3.92 ലക്ഷമെങ്കിലും ആകുമെന്നാണ്. 

കര്‍ണാടകയില്‍ 1995 -നും 2015 -നും ഇടയില്‍ 42,768 കര്‍ഷക ആത്മഹത്യകളെങ്കിലും നടന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016-2020 നുമിടയില്‍ കര്‍ണാടകയില്‍ മാത്രം 8,949 കര്‍ഷക ആത്മഹത്യകള്‍. ബോധ് പറയുന്നത് കര്‍ണാടകയില്‍ത്തന്നെ കര്‍ഷക ആത്മഹത്യ കണക്കില്ലാത്തവിധം വര്‍ധിക്കുകയാണ് എന്നാണ്. 1999-2003 കാലത്താണ് അത് വളരെ കൂടിയ ശരാശരിയിലായിരുന്നത് എന്നും ബോധ് പറയുന്നു. 

കര്‍ഷക ആത്മഹത്യ- കണക്കുകള്‍ പറയുന്നത്

കര്‍ഷകരുടെ ആത്മഹത്യ 1995-2007 - 2,07,385
വാര്‍ഷിക ശരാശരി (1995-2007) - 15,953

കര്‍ഷക ആത്മഹത്യ 2008-2015 -1,14,043
വാര്‍ഷിക ശരാശരി (2008-2015) -14,225 

പ്രതീക്ഷിക്കുന്ന ആത്മഹത്യകൾ 2016-2020 - 71,277 (2008-2015 -ലെ ശരാശരി എടുത്താൽ)

1995 നും 2020 -നും ഇടയിലുണ്ടായ ആത്മഹത്യ - 3,92,705 

കര്‍ണാടകയില്‍
1995 നും 2015 -നും ഇടയില്‍ 42,768 കര്‍ഷകര്‍ ആത്മഹത്യ ചെയ്‍തു. 
2016 -2020 -ല്‍ അത് 8,949 ആകുമെന്ന് കരുതുന്നു. 

കർഷകരുടെ ആത്മഹത്യാനിരക്കിൽ 1999-2003 കാലഘട്ടത്തിൽ കർണാടകയിൽ കുത്തനെ വർധനയുണ്ടായി. ഇത് വാർഷിക ശരാശരിയായ 1,790 നേക്കാൾ വളരെ കൂടുതലാണ്.

Follow Us:
Download App:
  • android
  • ios