Asianet News MalayalamAsianet News Malayalam

10 പേരെ കൊല്ലാനുള്ള വിഷം, വില ലക്ഷങ്ങൾ, രഹസ്യമായി കടത്തപ്പെടുന്ന കൊളംബിയയിലെ വിഷത്തവളകൾ

ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവികളിൽ ഒന്നായും ഇവ അറിയപ്പെടുന്നു. ഈ വിഷത്തവള (Poison dart frog) ശ്രദ്ധിക്കപ്പെടാൻ കാരണം വിഷം മാത്രമല്ല. അതിന്റെ രൂപവും വളരെ ആകർഷകമാണ്.

Poison dart frog found in Colombia costs lakhs
Author
First Published Apr 16, 2024, 1:21 PM IST

വില കൂടിയ കാറുകളും വില കൂടിയ ഉപകരണങ്ങളും ഒക്കെ സ്വന്തമാക്കുന്നതിൽ ഹരം കണ്ടെത്തുന്ന അനേകം ആളുകളെ നാം കണ്ടിട്ടുണ്ടാകും. അത്തരത്തിലുള്ള ഒരുപാട് വസ്തുക്കളും നാം കണ്ടിട്ടുണ്ട്. എന്നാൽ, ഒരു തവളയ്‍ക്ക് രണ്ട് ലക്ഷം രൂപ എന്നത് വിശ്വസിക്കാനാവുമോ? 10 ആളുകളെ കൊല്ലാനുള്ള വിഷം സ്വന്തം ശരീരത്തിൽ വഹിക്കുന്ന ഈ തവളയ്ക്ക് വൻ ഡിമാൻഡാണ് എന്ന് റിപ്പോർട്ടുകൾ പറയുന്നു. 

വളരെ ചെറിയ ജീവികളാണ് ഇവയെങ്കിലും ഇതിന്റെ ശരീരത്തിൽ 10 പേരെ കൊല്ലാനുള്ള വിഷം അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. അതിനാൽ തന്നെ ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവികളിൽ ഒന്നായും ഇവ അറിയപ്പെടുന്നു. ഈ വിഷത്തവള (Poison dart frog) ശ്രദ്ധിക്കപ്പെടാൻ കാരണം വിഷം മാത്രമല്ല. അതിന്റെ രൂപവും വളരെ ആകർഷകമാണ്. മഞ്ഞയും കറുപ്പും വരകളോ ഓറഞ്ച് പാടുകളുള്ള തിളങ്ങുന്ന പച്ച നിറങ്ങളോ നീല നിറമോ ഒക്കെ ഇവയ്ക്കുണ്ടാകാം. പല ഇനത്തിനും പല വിലയാണ്.

ഈ മനോഹരവും ആകർഷകവുമായ രൂപം കാരണവും ഇതിന് വലിയ ഡിമാൻഡാണ്. അതുപോലെ ഇവയുടെ വിഷം പല മരുന്നുകളും തയ്യാറാക്കുന്നതിന് വേണ്ടി ഉപയോ​ഗിക്കാറുണ്ട് എന്നതും ഈ തവളകളുടെ വർധിച്ച ഡിമാൻഡിന് കാരണമാണ്. തീർന്നില്ല, സമ്പന്നരായ ആളുകൾ തങ്ങളുടെ വീട്ടിൽ ഈ തവളകളെ വളർത്താനും സ്റ്റാറ്റസ് സിംബലായി പ്രദർ‌ശിപ്പിക്കാനും ആ​ഗ്രഹിക്കുന്നതും ഇവയുടെ അനധികൃത വില്പനയ്ക്ക് കാരണമാകുന്നു. 

കള്ളക്കടത്ത് സം​ഘങ്ങൾ‌ പലപ്പോഴും ഇതിന് പിന്നാലെയുണ്ട്. യൂറോപ്പ്, അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽ പല കുടുംബങ്ങൾക്കിടയിലും ഈ തവളകൾക്ക് വൻ ഡിമാൻ‌ഡാണ്. അതിനാൽ തന്നെ ഇവയെ കടത്തിക്കൊണ്ടുപോകാറുമുണ്ട്. കൊളംബിയയാണ് ഈ തവളകളുടെ നാട്. അവിടെ നിന്നുതന്നെയാണ് ഇവയെ ഏറെയും പിടിച്ച് കടത്തപ്പെടുത്തും. 

പല രാജ്യങ്ങളിലും ഇവയുടെ കയറ്റുമതിയും ഇറക്കുമതിയും നിരോധിച്ചിട്ടുണ്ടെങ്കിലും രഹസ്യമായി ഇതെല്ലാം നടക്കുന്നുണ്ട് എന്നാണ് പറയുന്നത്. 

Follow Us:
Download App:
  • android
  • ios