Asianet News MalayalamAsianet News Malayalam

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും സുരക്ഷാ വീഴ്ച കണ്ടെത്തിയ 29 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തു

ഡാറ്റാ ബാലന്‍സ് വന്‍തോതില്‍ ഉപയോഗിച്ചു തീര്‍ക്കുന്നവയാണ് ആഡ് വെയര്‍ ആപ്പുകള്‍. ഇത്തരം ആപ്ലിക്കേഷനുകള്‍ കാണിക്കുന്ന പരസ്യങ്ങള്‍ ക്ലോസ് ചെയ്യാനോ നീക്കം ചെയ്യാനോ സാധിക്കില്ല. 

Google Removes 29 Malicious Apps From Play Store With Over 10 Million Downloads
Author
New Delhi, First Published Sep 30, 2019, 3:30 PM IST

ദില്ലി: ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും സുരക്ഷാ വീഴ്ച കണ്ടെത്തിയ 29 ആപ്ലിക്കേഷനുകള്‍  നീക്കം ചെയ്തു. ഹിഡ്ഡ് ആഡ് (HiddAd) വിഭാഗത്തില്‍ പെട്ടവയാണ് 24 ആപ്ലിക്കേഷനുകള്‍ മറ്റുള്ള അഞ്ച് ആപ്ലിക്കേഷനുകള്‍ ആഡ് വെയര്‍ (Adware) വിഭാഗത്തിലും പെടുന്നു. ഒരു കോടിയിലധികം ആളുകളാണ് ഈ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്. ഇതില്‍ ചില ആപ്പുകള്‍ 50 ലക്ഷത്തിലേറെ ഡൗണ്‍ലോഡ് നടന്നവയാണ്. ക്വിക്ക് ഹീല്‍ എന്ന സൈബര്‍ സുരക്ഷ സ്ഥാപനമാണ് ഈ സുരക്ഷ പിഴവ് കണ്ടെത്തിയത്.

ഡാറ്റാ ബാലന്‍സ് വന്‍തോതില്‍ ഉപയോഗിച്ചു തീര്‍ക്കുന്നവയാണ് ആഡ് വെയര്‍ ആപ്പുകള്‍. ഇത്തരം ആപ്ലിക്കേഷനുകള്‍ കാണിക്കുന്ന പരസ്യങ്ങള്‍ ക്ലോസ് ചെയ്യാനോ നീക്കം ചെയ്യാനോ സാധിക്കില്ല. ഉപകരണങ്ങളില്‍ ഫുള്‍ സ്‌ക്രീന്‍ പരസ്യങ്ങള്‍ കാണിക്കുന്ന ആപ്ലിക്കേഷനുകളാണ് ഹിഡ്ഡ് ആഡ് വിഭാഗത്തിലുള്ളത്. ഈ വിഭാഗത്തില്‍ പെടുന്ന ചില ആപ്ലിക്കേഷനുകള്‍ ഇപ്പോള്‍ ഉപയോഗത്തിലില്ലാത്ത പരസ്യങ്ങള്‍ പോലും പ്രദര്‍ശിപ്പിക്കുന്നവയാണ്. ഫോട്ടോഗ്രാഫി ആപ്പുകളാണ് കൂടുതല്‍ ഹിഡ്ഡ് ആഡ് വിഭാഗത്തിലുള്ളത്.

അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടാതിരിക്കാന്‍ ഇവയുടെ ഐക്കണ്‍ ആദ്യ ഉപയോഗത്തിന് ശേഷം ഹോം പേജില്‍ നിന്നും അപ്രത്യക്ഷമാവുകയും ചെയ്യാറുണ്ട്.  ഒപ്പം ചില ഹോം സ്‌ക്രീന്‍ ഷോട്ട് കട്ടും ക്രിയേറ്റ് ചെയ്യും. ഈ ഷോട്ട് കട്ട് മുഖേന ആപ്പുകള്‍ തുറന്നാല്‍ നേരെ ഫുള്‍ സ്‌ക്രീന്‍ പരസ്യങ്ങള്‍ തുറന്നുവരും. സോഷ്യല്‍ മീഡിയാ സൈറ്റുകളില്‍ മറ്റ് ആപ്ലിക്കേഷനുകളുടെ പരസ്യങ്ങള്‍ കാണിക്കുന്നവയാണ് ആഡ് വെയര്‍ വിഭാഗത്തില്‍ പെടുന്ന ആപ്ലിക്കേഷനുകള്‍. നീക്കം ചെയ്യപ്പെട്ട എക്സ് റേ സ്‌കാനിങ് ആപ്പ് ഈ വിഭാഗത്തില്‍ പെടുന്നതാണ്.

Follow Us:
Download App:
  • android
  • ios