Asianet News MalayalamAsianet News Malayalam

മൊബൈല്‍ ഇന്‍റര്‍നെറ്റ് വേഗത; ലോകത്ത് ഇന്ത്യയുടെ സ്ഥാനം 121 മത്

2019 ഏപ്രില്‍ അവസാനത്തിലെ കണക്കുകള്‍ പ്രകാരം ലോകത്തെ ശരാശരി മൊബൈല്‍ നെറ്റ് വേഗം ഡൗണ്‍ലോഡ് 26.96 എംബിപിഎസും അപ്ലോഡ് 10.40 എംബിപിഎസുമാണ്. 

Internet Speed on Your 4G Connection is Dipping, According to Ookla Speedtest Global Index
Author
India, First Published May 30, 2019, 6:33 PM IST

ദില്ലി: മൊബൈല്‍ ഇന്‍റര്‍നെറ്റ് വേഗത്തില്‍ ഇന്ത്യയുടെ സ്ഥാനം 121 ആണെന്ന് റിപ്പോര്‍ട്ട്. നേരത്തെ ഇത് 109 ആയിരുന്നു. ഓക്ലയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരമാണ് ഈ കണ്ടെത്തല്‍. മൊബൈല്‍ ഇന്‍റര്‍നെറ്റ് വേഗത്തില്‍ നോര്‍വെയാണ് ഒന്നാമത്. സെക്കന്‍ഡില്‍ 65.41 എംബിപിഎസ് ആണ് നോര്‍വെയിലെ ഇന്‍റര്‍നെറ്റ് വേഗം. നെറ്റ് വേഗത്തില്‍ ലോകത്ത് അഞ്ചാമതാണു ഖത്തര്‍. സെക്കന്‍ഡില്‍ 59.90 എംബിയാണ് ഖത്തറിലെ ശരാശരി ഡേറ്റ ഡൗണ്‍ലോഡിങ് വേഗം. 

2019 ഏപ്രില്‍ അവസാനത്തിലെ കണക്കുകള്‍ പ്രകാരം ലോകത്തെ ശരാശരി മൊബൈല്‍ നെറ്റ് വേഗം ഡൗണ്‍ലോഡ് 26.96 എംബിപിഎസും അപ്ലോഡ് 10.40 എംബിപിഎസുമാണ്. ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് വേഗം ഡൗണ്‍ലോഡ് 58.66 എംബിപിഎസും അപ്ലോഡ് 28.99 എംബിപിഎസുമാണ്. 121-ാം സ്ഥാനത്തുള്ള ഇന്ത്യയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗം ഡൗണ്‍ലോഡ് 10.71 എംബിപിഎസും അപ്ലോഡ് 4.20 എംബിപിഎസുമാണ്. ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് വേഗത്തില്‍ ഇന്ത്യ 68-ാം സ്ഥാനത്താണ്. 

എന്നാല്‍ പാക്കിസ്ഥാന്‍ പട്ടികയില്‍ 110-ാം സ്ഥാനത്താണ്. പാക്കിസ്ഥാനിലെ ശരാശരി ഇന്റര്‍നെറ്റ് വേഗം ഡൗണ്‍ലോഡ് 13.39 എംബിപിഎസും അപ്ലോഡ് 9.84 എംബിപിഎസുമാണ്. ട്രായിയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ജിയോ നെറ്റ്വര്‍ക്ക് മാത്രമാണ് 20 എംബിപിഎസിനു മുകളില്‍ വേഗം നല്‍കുന്നത്. 

എന്നാല്‍ മറ്റു ടെലികോം കമ്പനികളെല്ലാം 10 എംബിപിഎസിന് താഴെയാണ് വേഗം നല്‍കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന ചൈന പട്ടികയില്‍ 51-ാം സ്ഥാനത്താണ്. ചൈനയിലെ ഡൗണ്‍ലോഡിങ് വേഗം 30.47 എംബിപിഎസാണ്. അപ്ലോഡിങ് 13.83 എംബിപിഎസും.
 

Follow Us:
Download App:
  • android
  • ios