Asianet News MalayalamAsianet News Malayalam

കൊച്ചി മെട്രോയ്ക്കും വ്യാജന്‍; സൂക്ഷിക്കാന്‍ നിര്‍ദേശവുമായി കെ.എം.ആര്‍.എല്‍

കൊച്ചി മെട്രോ ക്ലബ് ഡോട്ട് കോം എന്ന വെബ്‌സൈറ്റില്‍ ചേരുന്നതിന് പണം ആവശ്യപ്പെട്ടതായുള്ള പരാതി ലഭിച്ചതോടെയാണ് കൊച്ചി മെട്രോ അധികൃതര്‍ ഇക്കാര്യം പരിശോധിക്കുകയും വിശദീകരണ കുറിപ്പ് ഇറക്കുകയും ചെയ്തത്. 

Kochi Metro Rail Ltd warns against misuse of Metro's name
Author
Kozhikode, First Published Nov 4, 2019, 8:23 AM IST

കൊച്ചി: കൊച്ചി മെട്രോയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നു. കൊച്ചി മെട്രോ ക്ലബ് ഡോട്ട് കോം എന്ന പേരിലാണ് വെബസൈറ്റ് ഉള്ളത്. ഈ പേര് ആളുകളില്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ഈ വെബ്‌സൈറ്റുമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് യാതൊരു ബന്ധമില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം. കെ.എം.ആര്‍.എല്‍ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. 

കൊച്ചി മെട്രോ ക്ലബ് ഡോട്ട് കോം എന്ന വെബ്‌സൈറ്റില്‍ ചേരുന്നതിന് പണം ആവശ്യപ്പെട്ടതായുള്ള പരാതി ലഭിച്ചതോടെയാണ് കൊച്ചി മെട്രോ അധികൃതര്‍ ഇക്കാര്യം പരിശോധിക്കുകയും വിശദീകരണ കുറിപ്പ് ഇറക്കുകയും ചെയ്തത്. ഈ ക്ലബിന്റെ പേരില്‍ ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ നടത്തുന്ന സാമ്പത്തികമോ അല്ലാ​​‍തെയോ ആയ ഇടപാടുകള്‍ക്ക് ഉത്തരവാദിത്വം ഉണ്ടാകില്ലെന്നും കൊച്ചി മെട്രോ വ്യക്തമാക്കി.

ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്ക് പൊതുജനങ്ങള്‍ ഇരയാകരുതെന്നും കൊച്ചി മെട്രോ മുന്നറിയിപ്പ് നല്‍കുന്നു. കൊച്ചി മെട്രോയുടെ പേര് ദുരുപയോഗം ചെയ്യുന്നതിനെതിരെയും ട്രെയിനുകളുടെയും സ്റ്റേഷനുകള്‍ ഉള്‍പ്പടെയുള്ള കൊച്ചി മെട്രോയുടെയും ചിത്രങ്ങള്‍ വെബ്‌സൈറ്റില്‍ ഉപയോഗിക്കുന്നതിനെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും കൊച്ചി മെട്രോ വ്യക്തമാക്കി.
 

Follow Us:
Download App:
  • android
  • ios