Asianet News MalayalamAsianet News Malayalam

വാട്ട്സ്ആപ്പില്‍ ഫിംഗര്‍പ്രിന്‍റ് അണ്‍ലോക്ക് ഇടാം; ചെയ്യേണ്ടത് ഇത്

തങ്ങളുടെ ഉപയോക്താക്കള്‍ക്കായി വാട്ട്സ്ആപ്പ് ഫിംഗര്‍പ്രിന്‍റ് അണ്‍ലോക്ക് സംവിധാനം ഔദ്യോഗികമായി പുറത്തിറക്കി. നേരത്തെ ബീറ്റപതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ലഭിച്ചിരുന്ന പ്രത്യേകത

WhatsApp has officially rolled out the fingerprint unlock feature
Author
New Delhi, First Published Nov 1, 2019, 4:51 PM IST

ങ്ങളുടെ ഉപയോക്താക്കള്‍ക്കായി വാട്ട്സ്ആപ്പ് ഫിംഗര്‍പ്രിന്‍റ് അണ്‍ലോക്ക് സംവിധാനം ഔദ്യോഗികമായി പുറത്തിറക്കി. നേരത്തെ ബീറ്റപതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ലഭിച്ചിരുന്ന പ്രത്യേകത ഇപ്പോള്‍ എല്ലാതരം ആന്‍ഡ്രോയ്ഡ് വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്കും ലഭിക്കും. ഇപ്പോള്‍ വാട്ട്സ്ആപ്പ് പോലുള്ള ആപ്പുകളില്‍ ഫിംഗര്‍പ്രിന്‍റ് ലോക്ക് ഇടണമെങ്കില്‍ തേര്‍ഡ് പാര്‍ട്ടി ആപ്പ് ഉപയോഗിക്കണം. പുതിയ ഫീച്ചര്‍ എത്തുന്നതോടെ ഇതിന്‍റെ ആവശ്യം ഇല്ലാതാകും. കൂടുതല്‍ സുരക്ഷയും, വേഗതയും പുതിയ ഫീച്ചറിലൂടെ ലഭിക്കും എന്നാണ് വാട്ട്സ്ആപ്പ് ഇത് അവതരിപ്പിച്ച ബ്ലോഗിലൂടെ അവകാശപ്പെടുന്നത്.

വാട്ട്സ്ആപ്പ് ഫിംഗര്‍ അണ്‍ലോക്ക് സംവിധാനം ആക്ടിവേറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം

WhatsApp has officially rolled out the fingerprint unlock feature

1. വാട്ട്സ്ആപ്പ് ഓപ്പണ്‍ ചെയ്ത് വലത് ഭാഗത്ത് മുകളിലുള്ള മൂന്ന് കുത്തുകളില്‍ ടാപ്പ് ചെയ്യുക

2. Settings> Account> Privacy> Fingerprint lock

3. ഫിംഗര്‍പ്രിന്‍റ്  ലോക്ക് എന്നത് തുറക്കുക

4. നിങ്ങളുടെ ഫിംഗര്‍പ്രിന്‍റ് വെരിഫൈ ചെയ്യുക

5.ലോക്ക് ടൈം എത്ര സമയത്തിനുള്ളില്‍ വേണം എന്ന് നിശ്ചയിക്കുക - ഒരു മിനുട്ട്, 30 മിനുട്ട് ഇങ്ങനെ

Follow Us:
Download App:
  • android
  • ios