Asianet News MalayalamAsianet News Malayalam

ഫേസ്ബുക്ക് പിരിച്ചുവിടുന്നതാണ് നല്ലതെന്ന് സഹസ്ഥാപകന്‍

ഭീമന്‍ കമ്പനികള്‍ ലാഭത്തിന് വേണ്ടി വ്യക്തികളുടെ സ്വകാര്യത ചോര്‍ത്തുകയും ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാത്ത നിലപാട് എടുക്കും

Breaking Up Facebook Is Not the Answer
Author
New York, First Published May 13, 2019, 2:27 PM IST

ന്യൂയോര്‍ക്ക്:  ലോകത്തിന്‍റെ സ്വകാര്യത കണക്കിലെടുത്ത് ഫേസ്ബുക്ക് പിരിച്ചുവിടണമെന്ന് ഫേസ്ബുക്കിന്‍റെ സഹസ്ഥാപകന്‍ ക്രിസ് ഹ്യൂസ്. ഫേസ്ബുക്കിന്‍റെ വളര്‍ച്ച  സ്വകാര്യത സംരക്ഷിക്കപ്പെടുമോയെന്ന ഭയം ഉടലെടുക്കുന്നുണ്ടെന്നും ക്രിസ് ഹ്യൂസ് പറയുന്നു.ല്‍ ഫേസ്ബുക്കും അത് ഏറ്റെടുത്ത മറ്റു സാമൂഹ്യ മാധ്യമങ്ങളും പ്രത്യേക കമ്പനികളായി പിരിഞ്ഞ് നില്‍ക്കുന്നതാണ് നല്ലതെന്നും ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

സാങ്കേതിക രംഗത്തെ വമ്പന്‍ കമ്പനികള്‍ സാമ്പത്തിക, സാമൂഹ്യക്രമത്തില്‍ വലിയ സ്വാദീനം ചെലുത്തുന്നുണ്ട്. ഇത്തരം ഭീമന്‍ കമ്പനികള്‍ ലാഭത്തിന് വേണ്ടി വ്യക്തികളുടെ സ്വകാര്യത ചോര്‍ത്തുകയും ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാത്ത നിലപാട് എടുക്കും. സുക്കര്‍ബര്‍ഗിന്‍റെ അധികാരം കൈമാറ്റം ചെയ്യപ്പെടാതിരിക്കുന്നത് കൊണ്ടും അമേരിക്കന്‍ പൗരനല്ലാത്തതിനാലും അദ്ദേഹത്തിന്റെ ഉദ്ദേശം എത്ര തന്നെ നല്ലതാണെങ്കിലും പൂര്‍ണമായി വിശ്വാസത്തിലെടുക്കാനാവില്ലെന്നും ഹ്യൂസ് ലേഖനത്തില്‍ ആരോപിക്കുന്നു.

അമേരിക്ക ഫേസ്ബുക്കിനെ സംശയത്തോടെ മാത്രമേ കാണുന്നുള്ളൂ. ഇപ്പോള്‍ തന്നെ നിരവധി രാജ്യങ്ങളില്‍ നിന്നും ഫേസ്ബുക്കിനെതിരെ പരാതികളുമായി രംഗത്ത് എത്തിയിട്ടുണ്ട്.  കേംബ്രിഡ്ജ് അനലിറ്റക്കയ്ക്ക് പിന്നാലെ തുടര്‍ച്ചയായി ഫേസ്ബുക്കിനെതിരെ വിവരം ചോര്‍ത്തല്‍ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. 

എന്നാല്‍ ഈ വിഷയത്തില്‍ ഫേസ്ബുക്ക് തങ്ങളുടെ പ്രതികരണം നടത്തിയിട്ടുണ്ട്. വിശ്വാസ്യത ഒന്നു കൊണ്ടു മാത്രമാണ് കമ്പനി ഇത്രയും നാള്‍ പിടിച്ചു നിന്നതെന്നും വന്‍ വിജയം നേടി കുതിക്കുന്ന കമ്പനിയോട് ​വേര്‍പിരിയാന്‍ പറയുന്നത് ശരിയല്ലെന്നുമാണ് ഫേസ്ബുക്കിന്റെ ന്യായീകരണം. ക്രിസ് ഹ്യുസിന്റെ ആരോപണങ്ങള്‍ അവര്‍ തള്ളിയിട്ടുമുണ്ട്.

Follow Us:
Download App:
  • android
  • ios