Asianet News MalayalamAsianet News Malayalam

ഒറ്റ ക്ലിക്കില്‍ നഷ്ടമായത് രണ്ടര ലക്ഷം; ഒരു മണിക്കൂറിനുള്ളില്‍ തിരിച്ചുപിടിച്ച് കേരളാ പൊലീസ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് കെവൈസി അപ്‌ഡേഷന്‍ നല്‍കുവാന്‍ എന്ന വ്യാജേന അയച്ച ഫിഷിങ് ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് പണം നഷ്ടപ്പെട്ടതെന്ന ്പരാതി.

online fraud kerala police recovered money from cyber criminal joy
Author
First Published Jan 6, 2024, 7:54 PM IST

മലപ്പുറം: വ്യാജ ലിങ്കില്‍ ക്ലിക്ക് ചെയ്തിന് പിന്നാലെ പണം നഷ്ടപ്പെട്ടെന്ന പരാതിയില്‍ ഒരു മണിക്കൂറിനുള്ളില്‍ പണം തിരിച്ചു പിടിച്ച് കേരള പൊലീസ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് കെവൈസി അപ്‌ഡേഷന്‍ നല്‍കുവാന്‍ എന്ന വ്യാജേന അയച്ച ഫിഷിങ് ലിങ്കില്‍ ക്ലിക്ക് ചെയ്ത മലപ്പുറം തിരൂര്‍ സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നാണ് 2,71,000 രൂപ നഷ്ടമായത്. പണം നഷ്ടപ്പെട്ടെന്ന് ബോധ്യപ്പെട്ടതോടെ തിരൂര്‍ സ്വദേശി ഉടന്‍ തന്നെ പൊലീസിന്റെ സൈബര്‍ ഹെല്‍പ് ലൈന്‍  നമ്പര്‍ 1930ല്‍ വിളിച്ച് പരാതി നല്‍കുകയായിരുന്നു. 

ജനുവരി ആറിന് രാവിലെ 8.30നാണ് പണം നഷ്ടപ്പെട്ടത്. 10.13ന് സൈബര്‍ ഹെല്‍പ്പ് ലൈനില്‍ പരാതി ലഭിച്ചു. സൈബര്‍ ഓപ്പറേഷന്‍ വിഭാഗം ഉടനടി നടത്തിയ അന്വേഷണത്തില്‍ 11.09ന് പണം തിരിച്ചുപിടിക്കാന്‍ സാധിച്ചു. നഷ്ടപ്പെട്ട പണം ഒരു മണിക്കൂറിനുള്ളില്‍ തന്നെ തിരികെ പിടിക്കാന്‍ പൊലീസിന് സാധിച്ചെന്നും തട്ടിപ്പുക്കാരെ കണ്ടെത്താന്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്നും സൈബര്‍ പൊലീസ് അറിയിച്ചു. 

നിരന്തരമായ ബോധവല്‍ക്കരണത്തിനുശേഷവും ഓണ്‍ലൈന്‍ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കൂടുകയാണെന്നും പൊലീസ് പറഞ്ഞു. 
'എസ്എംഎസ് ആയോ ഇ-മെയിലിലൂടെയോ വാട്‌സ്ആപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവ വഴിയോ ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങള്‍ക്ക് ഒരു കാരണവശാലും മറുപടി നല്‍കാനോ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാനോ പാടില്ല. ഇത്തരം സന്ദേശങ്ങളില്‍ ഏതെങ്കിലും ഫിഷിംഗ് സൈറ്റിലേയ്ക്ക് നയിക്കുന്ന ലിങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതു വഴി നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കുന്നു. പണമോ ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് ഒരിക്കലും പ്രതികരിക്കരുത്. ബാങ്കുകള്‍ ഒരിക്കലും നിങ്ങളുടെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെടില്ല. തട്ടിപ്പിനിരയായാല്‍ രണ്ടുമണിക്കൂറിനകം തന്നെ വിവരം 1930ല്‍ അറിയിക്കുക.' www.cybercrime gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാമെന്ന് പൊലീസ് അറിയിച്ചു. 

റെയില്‍വെ ട്രാക്കില്‍ യുവതി മരിച്ച നിലയില്‍; ട്രെയിനില്‍ നിന്ന് വീണതെന്ന് സംശയം 
 

Latest Videos
Follow Us:
Download App:
  • android
  • ios