Asianet News MalayalamAsianet News Malayalam

'അത്തരക്കാരെ ഇനി എളുപ്പത്തിൽ കണ്ടെത്താം'; വാട്‌സ്ആപ്പില്‍ കിടിലന്‍ അപ്‌ഡേഷനുകള്‍

ഉപഭോക്താക്കളുടെ സ്വകാര്യത മാനിച്ച് ലാസ്റ്റ് സീന്‍ സമയവും ഓണ്‍ലൈന്‍ സ്റ്റാറ്റസും ഈ പട്ടികയില്‍ കാണിക്കില്ല.

whatsapp new feature updates which contacts were online recently
Author
First Published Apr 19, 2024, 1:28 AM IST

നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അടുത്തിടെയായി പരീക്ഷിക്കുന്നത്. ഉപഭോക്താക്കളുടെ ഇടപെടല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ഇപ്പോഴിതാ, അല്‍പസമയം മുന്‍പ് വരെ ഓണ്‍ലൈനില്‍ ഉണ്ടായിരുന്ന കോണ്‍ടാക്ടുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. കമ്പനിയുടെ ഫീച്ചര്‍ ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ന്യൂ ചാറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താലാണ് ഇത് കാണാന്‍ സാധിക്കുക. കോണ്‍ടാക്റ്റില്‍ അല്‍പസമയത്തിന് മുമ്പ് ഓണ്‍ലൈനില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താന്‍ സാധിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് അവരെ ചാറ്റ് ചെയ്യാനായി തിരഞ്ഞെടുക്കാനാവും എന്നാണ് കമ്പനി വിലയിരുത്തല്‍. ഉപഭോക്താക്കളുടെ സ്വകാര്യത മാനിച്ച് ലാസ്റ്റ് സീന്‍ സമയവും ഓണ്‍ലൈന്‍ സ്റ്റാറ്റസും ഈ പട്ടികയില്‍ കാണിക്കില്ല. നിലവില്‍ ചുരുക്കം ചില ബീറ്റാ ടെസ്റ്റര്‍മാര്‍ക്കിടയില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

കഴിഞ്ഞ ദിവസം കോണ്‍ടാക്ട് ലിസ്റ്റില്‍ ഇതുവരെ ചാറ്റ് ചെയ്തിട്ടില്ലാത്തവരെ പരിചയപ്പെടുത്തുന്ന ഫീച്ചര്‍ പുതിയതായി അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനായി 'കോണ്‍ടാക്റ്റ് സജഷന്‍' ഫീച്ചര്‍ കമ്പനി പരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നിലവില്‍ ഇന്‍സ്റ്റഗ്രാമിന് സമാനമായി വാട്‌സ്ആപ്പിലും സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ മറ്റുള്ളവരെ ടാഗ് ചെയ്യാനുള്ള അപ്‌ഡേഷന്‍ ഉടനെത്തും. ഇന്‍സ്റ്റഗ്രാമിലെ പോലെ തന്നെ മെന്‍ഷന്‍ ചെയ്യാനാകുമെങ്കിലും സ്റ്റാറ്റസ് വ്യൂവേഴ്‌സിന് മെന്‍ഷന്‍ ചെയ്ത പേരുകള്‍ കാണാനാകില്ല. ടാഗ് ചെയ്ത വ്യക്തിക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും. പക്ഷേ ഇന്‍സ്റ്റഗ്രാമിലെ പോലെ സ്റ്റോറി മെന്‍ഷന്‍ ചെയ്യാനാകില്ല. കഴിഞ്ഞ ദിവസമാണ് പുതിയ ഫീച്ചറുകള്‍ സംബന്ധിച്ച അപ്‌ഡേഷന്‍ പുറത്തുവന്നത്. വൈകാതെ ഈ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകുമെന്നാണ് സൂചനകള്‍.

വാട്‌സ്ആപ്പ് ഡിപി സെക്യൂറ് ആക്കിയ ഓപ്ഷനും കമ്പനി അവതരിപ്പിച്ചിരുന്നു. പുതിയ ഫീച്ചര്‍ അനുസരിച്ച് ഡിപിയുടെ സ്‌ക്രീന്‍ഷോട്ട് എടുക്കാനാകില്ല. മറ്റുള്ളവരുടെ പ്രൊഫൈലില്‍ കയറിയുള്ള സ്‌ക്രീന്‍ഷോട്ട് എടുക്കലിനാണ് നിയന്ത്രണം വന്നിരിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യത മുന്‍നിര്‍ത്തിയാണ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ആന്‍ഡ്രോയിഡില്‍ ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഐഫോണില്‍ ഉടന്‍ തന്നെ ഈ ഫീച്ചറെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

16 ലക്ഷത്തിന്റെ സമ്മാനങ്ങള്‍; ആരായിരിക്കും 'മിസ് എഐ'? അറിയാൻ ആഴ്ചകൾ മാത്രം 
 

Follow Us:
Download App:
  • android
  • ios