Asianet News MalayalamAsianet News Malayalam

നിങ്ങളെ ഇനി സമ്മതമില്ലാതെ പിടിച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ഇടാന്‍ പറ്റില്ല.!

ഗ്രൂപ്പില്‍ ആളെ ചേര്‍ക്കുന്നതിന് ചേര്‍ക്കപ്പെടുന്നയാളുടെ അനുവാദവും വേണം എന്ന നിബന്ധന കൊണ്ടുവരുന്നത്. ഇതിനായി സെറ്റിംഗിലെ ഫീച്ചറില്‍ വാട്ട്സ്ആപ്പ് ഉടന്‍ മാറ്റം വരുത്തും

WhatsApp Users Can Decide Who Adds Them To Groups
Author
Kerala, First Published Apr 3, 2019, 5:26 PM IST

ദില്ലി: വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ആളുകളെ ചേര്‍ക്കുന്നതില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങി വാട്ട്സ്ആപ്പ്. ഇപ്പോള്‍ വാട്ട്സ്ആപ്പിലെ ഏത് ഗ്രൂപ്പിലും ആരെയും ആര്‍ക്കും ആഡ‍് ചെയ്യാവുന്ന അവസ്ഥയാണ്. ഇതിലാണ് മാറ്റം വരുത്താന്‍ വാട്ട്സ്ആപ്പ് ഉദ്ദേശിക്കുന്നത്. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ്. അതിനാല്‍ തന്നെ അടുത്തിടെ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് വലിയ മാറ്റമാണ് വാട്ട്സ്ആപ്പ് ഇന്ത്യയില്‍ വരുത്തിയിരിക്കുന്നത്.

ഈ ഘട്ടത്തില്‍ തന്നെ ഗ്രൂപ്പില്‍ ആളെ ചേര്‍ക്കുന്നതിന് ചേര്‍ക്കപ്പെടുന്നയാളുടെ അനുവാദവും വേണം എന്ന നിബന്ധന കൊണ്ടുവരുന്നത്. ഇതിനായി സെറ്റിംഗിലെ ഫീച്ചറില്‍ വാട്ട്സ്ആപ്പ് ഉടന്‍ മാറ്റം വരുത്തും. ഇതോടെ സെറ്റിംഗില്‍ ഗ്രൂപ്പ് സംബന്ധിച്ച് ഓപ്ഷന്‍ ലഭിക്കും. നിങ്ങളെ ഒരു ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ ആര്‍ക്കൊക്കെ അനുവാദം നല്‍കണം എന്നതാണ് ചോദ്യം. ഇതില്‍ ഓപ്ഷനായി "nobody," "my contacts," or "everyone." എന്നിങ്ങനെ ഉണ്ടാകും. ഇതില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കാം.

ഇന്‍വൈറ്റ് ലിങ്ക് വഴി ജോയിന്‍ ചെയ്യാന്‍ നോക്കുമ്പോഴും ജോയില്‍ ചെയ്യണോ, വേണ്ടയോ എന്ന ഓപ്ഷന്‍ ലഭിക്കും. ഇത്തരം ലിങ്കുകള്‍ നിങ്ങളുടെ പ്രൈവറ്റ് ചാറ്റില്‍ ലഭിച്ചാല്‍ അത് മൂന്ന് ദിവസം മാത്രമേ നിലനില്‍ക്കൂ. ഈ ബുധനാഴ്ച മുതല്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അധികം വൈകാതെ ഈ ഫീച്ചര്‍ എല്ലാവര്‍ക്കും ലഭിക്കും.

Follow Us:
Download App:
  • android
  • ios