Asianet News MalayalamAsianet News Malayalam

അടിവയറ്റിൽ മുഴ; സർജറിക്കിടെ യുവതിയ്ക്ക് സംഭവിച്ചത്...

ഈ സംഭവത്തിൽ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ആശിഷ് ലാൽ ജെസീക്കയുടെ ബന്ധുക്കളോട് ക്ഷമ ചോദിച്ചു. പതിനെട്ട് വയസുകാരിയായ ജെസീക്ക ഷീഡിനെ 2018 മെയ് എട്ടിനാണ് അയർലാന്റിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ പ്രവേശിപ്പിച്ചത്.

Limerick hospital apologises over death of teenager after surgery
Author
Trivandrum, First Published Nov 7, 2019, 3:28 PM IST

പതിനെട്ട് വയസുകാരിയായ ജെസീക്ക ഷീഡിനെ 2018 മെയ് എട്ടിനാണ് അയർലാന്റിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ പ്രവേശിപ്പിച്ചത്. അടിവയറ്റിലുണ്ടായ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതിനായി ഡോക്ടർ പറഞ്ഞത് അനുസരിച്ച് യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് ജെസീക്കയുടെ ബന്ധുക്കൾ പറയുന്നു.

" സർജറി ചെയ്യാനായി ഓപ്പറേഷൻ തീയറ്ററിലേക്ക് ജെസീക്കയെ കൊണ്ട് പോയി. മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് ഒരു ഡോക്ടർ വന്ന് ആ വിവരം പറയുന്നത്. മകളുടെ ജീവൻ രക്ഷിക്കാനായില്ല. സർജറിക്കിടെ അമിതരക്തസ്രാവം ഉണ്ടായി, അത് കാരണമാണ് മകൾ മരിച്ചത്"  - ബന്ധുക്കൾ പറഞ്ഞു.

ജെസീക്കയുടെ ശരീരത്തിൽ നിന്ന് ഏഴ് ലിറ്റർ രക്തമാണ് നഷ്ടപ്പെട്ടത്. മുഴ നീക്കം ചെയ്യുന്നതിനായി ജെസീക്ക മൂന്ന് ദിവസമാണ് ഹൈ-ഡിപൻഡൻസി യൂണിറ്റിൽ കിടന്നിരുന്നത്. ഈ സംഭവത്തിൽ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ആശിഷ് ലാൽ ജെസീക്കയുടെ ബന്ധുക്കളോട് ക്ഷമ ചോദിച്ചു. 

Limerick hospital apologises over death of teenager after surgery

സർജറി ചെയ്യുന്നതിനിടെ അമിതരക്തസ്രാവം ഉണ്ടായപ്പോൾ വാസ്‌കുലർ സർജന്റെ സഹായം തേടാമെന്ന് പറഞ്ഞിരുന്നു. എന്നാൽ അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് ഡോക്ടർ തള്ളികളഞ്ഞതാണ് മരണത്തിന് കാരണമായതെന്ന് ശസ്ത്രക്രിയയ്ക്കിടെ സഹായിച്ച തീയറ്റർ നഴ്സ് കാതറിൻ ബ്രൗൺ പറയുന്നു. 

ജെസീക്കയുടെ നില അപകടത്തിലാണെന്ന് മനസിലാക്കിയപ്പോഴാണ് വാസ്കുലർ സർജൻ ഇമോൺ കാവനാഗിനെ ഫോണിൽ വിളിക്കുകയായിരുന്നു. അപ്പോഴും ഡോക്ടർ ഇമോണിന്റെ സഹായം നിരസിക്കുകയാണ് ചെയ്തതെന്ന് നഴ്സ് കാതറിൻ പറയുന്നു. ജെസീക്കയുടെ ആരോ​ഗ്യനില വഷളായി എന്ന് അറിഞ്ഞപ്പോൾ രക്ത ബാങ്കുമായി ബന്ധപ്പെടുകയാണ് ചെയ്തതു. രണ്ട് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും കാര്യമായ രക്തസ്രാവം ഉണ്ടാവുകയും പെട്ടെന്ന് മരണം സംഭവിക്കുകയുമായി‌‍രുന്നു.

ജെസീക്കയുടെ മരണത്തിൽ ഖേദിക്കുന്നുവെന്നും പാഠങ്ങൾ പഠിക്കാനും സമാനമായ ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാനും 25 ശുപാർശകൾ ആശുപത്രി ഗ്രൂപ്പ് തയ്യാറാക്കിയിട്ടുണ്ടെന്ന് ചീഫ് ക്ലിനിക്കൽ ഡയറക്ടർ ഡോ. ജെറി ബർക്ക് ജെസീക്കയുടെ കുടുംബത്തോട് പറഞ്ഞു.

Follow Us:
Download App:
  • android
  • ios