Asianet News MalayalamAsianet News Malayalam

കാൻസറിന് മുന്നിൽ തളർന്നില്ല ; സ്തനാര്‍ബുദത്തോട് പോരാടി മാധ്യമപ്രവർത്തക ആനി ഡയമണ്ട്

സമൂഹത്തിൽ നിരവധി സ്ത്രീകൾ സ്തനാര്‍ബുദത്തോട് പോരാടി ജയിച്ചവരാണ്. ഞാൻ കുറച്ച് നാളുകളായി ഈ രോ​ഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടു. ചികിത്സയുടെ ഭാഗമായി തന്റെ രണ്ട് സ്തനങ്ങളും നീക്കം ചെയ്തു. കാൻസറിന് എതിരെയുള്ള തന്റെ പോരാട്ടമായിരുന്നു ഇതെന്നും ആനി ഡയമണ്ട് പറഞ്ഞു. 

tv presenter anne diamond reveals breast cancer diagnosis rse
Author
First Published Jun 9, 2023, 4:50 PM IST

സ്തനാർബുദം ബാധിച്ചിരുന്ന വിവരം തുറന്ന് പറഞ്ഞ് ബ്രിട്ടിഷ് മാധ്യമപ്രവർത്തകയായ ആനി ഡയമണ്ട്. ബ്രിട്ടിഷ് മീഡിയയായ ജിബി ന്യൂസിലെ അവതാരകയാണ് 68കാരിയായ ആനി ഡയമണ്ട്. ഒരു അഭിമു‌ഖത്തിനിടെയാണ് തന്നെ ബാധിച്ചിരുന്ന രോ​ഗത്ത കുറിച്ച് ആനി പങ്കുവച്ചത്.

സമൂഹത്തിൽ നിരവധി സ്ത്രീകൾ സ്തനാർബുദത്തോട് പോരാടി ജയിച്ചവരാണ്. ഞാൻ കുറച്ച് നാളുകളായി ഈ രോ​ഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടു. ചികിത്സയുടെ ഭാഗമായി തന്റെ രണ്ട് സ്തനങ്ങളും നീക്കം ചെയ്തു. കാൻസറിന് എതിരെയുള്ള തന്റെ പോരാട്ടമായിരുന്നു ഇതെന്നും ആനി ഡയമണ്ട് പറഞ്ഞു. 

ബയോപ്സികൾ, എക്സ്-റേകൾ, സിടി സ്കാനുകൾ, രണ്ട് മാമോഗ്രാം ഇങ്ങനെ പല ഘട്ടങ്ങളിലൂടെയുമാണ് കടന്നുപോയത്. ഒൻപത് മണിക്കൂറുകളോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് താൻ ആദ്യം കടന്നു പോയത്. ഇപ്പോഴും കാൻസർ പോരാട്ടത്തിലാണെന്നും ആനി പറയുന്നു. 

രോഗത്തിനെതിരായ തന്റെ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഈ വാരാന്ത്യത്തിൽ താൻ ചാനലിൽ തിരിച്ചെത്തുമെന്നും അവർ പറഞ്ഞു. ആനിയ്ക്ക് തന്റെ സെബാസ്റ്റ്യൻ എന്ന മകനെ നാലര മാസം പ്രായ‌മുള്ളപ്പോഴാണ് നഷ്ടമാകുന്നത്. 
SIDS എന്നറിയപ്പെടുന്ന സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രോം മൂലമാണ് സെബാസ്റ്റ്യൻ മരിച്ചത്. ആനി ഡയമണ്ടിന്  റോയൽ കോളേജ് ഓഫ് പീഡിയാട്രിക്‌സ് ആൻഡ് ചൈൽഡ് ഹെൽത്തിന്റെ സ്വർണ്ണ മെഡൽ നേടിയിട്ടുണ്ട്.  

എന്താണ് സ്തനാർബുദം?

സ്ത്രീകളിൽ കണ്ട് വരുന്ന പ്രധാനപ്പെട്ട കാൻസറുകളിലൊന്നാണ് സ്തനാർബുദം. പല സ്ത്രീകൾക്കും സ്തനാർബുദത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ലക്ഷണങ്ങൾ തിരിച്ചറിയാതെ വരികയും രോ​ഗം ​ഗുരുതര അവസ്ഥയിലേത്തുകയും ചെയ്യുന്നു. സ്തനാർബുദത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് മുഴകൾ. സ്തനത്തിൽ മുഴകൾ ഉണ്ടാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. അവയിൽ പലതും കാൻസറല്ല. 90 ശതമാനം മുഴകളും കാൻസറല്ല. കാൻസറല്ലാത്ത സ്തനങ്ങളുടെ അസാധാരണത്വങ്ങളിൽ ഫൈബ്രോഡെനോമസ്, സിസ്റ്റുകൾ, അണുബാധകൾ എന്നിവ ഉൾപ്പെടുന്നതായി ലോകാരോ​ഗ്യ സംഘടന പറയുന്നു.

ഫാറ്റി ലിവര്‍ രോഗം; അറിയാം പ്രാരംഭ ലക്ഷണങ്ങളും ജീവിതശൈലിയിൽ ശ്ര​ദ്ധിക്കേണ്ട കാര്യങ്ങളും...

 

 

Latest Videos
Follow Us:
Download App:
  • android
  • ios