Asianet News MalayalamAsianet News Malayalam

14 വര്‍ഷത്തെ കാത്തിരിപ്പ് പാഴായില്ല; ആർത്തവ വിരാമത്തിന്‍റെ ലക്ഷണം കാണിച്ചിട്ടും അമ്മയായി !

2004ലാണ് ഫിയോനയും ഭർത്താവും ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നത്. എന്നാല്‍ വർഷങ്ങൾ കടന്നു പോയപ്പോഴും ആ ആഗ്രഹം അങ്ങനെ തന്നെ നിലനിന്നു.

woman finally has miracle baby after 14 years
Author
Thiruvananthapuram, First Published Apr 23, 2020, 12:31 PM IST

നീണ്ട പതിനാല്  വർഷത്തോളം ഗർഭധാരണം നടക്കാതിരുന്ന യുവതി 48–ാം വയസ്സിൽ അമ്മയായി. ഒരു കുഞ്ഞിനായി അഞ്ച് തവണ ഐവിഎഫ് ചികിത്സയ്ക്കും എക്കോടോപിക് സർജറിയ്ക്കും വിധേയയായിരുന്നു ഫിയോന മക്ലുസ്കിയാണ് ഈ പ്രായത്തില്‍ ആദ്യത്തെ കുഞ്ഞിനു ജൻമം നൽകിയത്. അതും കുഞ്ഞിനു ജന്മം നൽകുന്നതിന് മുൻപുതന്നെ ആർത്തവ വിരാമത്തിന്റെ ലക്ഷണങ്ങൾ ശരീരം കാണിച്ചു തുടങ്ങിയിരുന്നു എന്നും സ്കോട്ട്ലാന്‍ഡ് സ്വദേശിനിയായ ഫിയോന പറഞ്ഞു. 

2004ലാണ് ഫിയോനയും ഭർത്താവും ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നത്. എന്നാല്‍ വർഷങ്ങൾ കടന്നു പോയപ്പോഴും ആ ആഗ്രഹം അങ്ങനെ തന്നെ നിലനിന്നു. പിന്നീട് ചികിത്സകളുടെ ദിനങ്ങളായിരുന്നു എന്നും ഫിയോന പറയുന്നു.  തുടർന്ന് ഐവിഎഫ് ചികിത്സ നടത്താൻ ഡോക്ടര്‍മാര്‍ നിർദേശിച്ചു. 

Also Read: രണ്ട് യോനിയും രണ്ട് ഗര്‍ഭപാത്രവുമായി യുവതി; അപൂര്‍വ്വ അവസ്ഥ കണ്ടെത്തിയത് അള്‍ട്രാസൗണ്ട് സ്കാനിംഗില്‍...

വര്‍ഷങ്ങളായുള്ള ചികിത്സയ്ക്കായി ഏതാണ്ട് 47 ലക്ഷം രൂപ ചെലവഴിച്ചതായും ഫിയോന പറയുന്നു. അമ്മയാകാൻ വേണ്ടി ശരീരഭാരം വരെ കുറക്കേണ്ടി വന്നു. എന്നാല്‍  45–ാം വയസ്സിൽ ശരീരം ആർത്തവ വിരാമത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. അതോടെ പ്രതീക്ഷകളും ഇല്ലാതായി. എങ്കിലും അവസാന ശ്രമം എന്നരീതിയില്‍ വൈദ്യസഹായം തേടി ആർത്തവം തുടരാനുള്ള ചികിത്സ ഇവര്‍ ചെയ്യുകയായിരുന്നു എന്നും 'ദ മെട്രോ' റിപ്പോര്‍ട്ട് ചെയ്യുന്നു. 

Also Read: വാട്ടര്‍ ബര്‍ത്തിനിടെയുള്ള അനുഭവം പങ്കുവച്ച് കല്‍ക്കി...

അങ്ങനെ അഞ്ചാമത്തെ ഐവിഎഫ് ചികിത്സ വിജയിച്ചു. 2019 മെയിൽ എല്ല ജാനിന് ഫിയോന ജന്മം നൽകി. ഇതൊരു അത്ഭുതമായാണ് കാണുന്നത് എന്നും ഫിയോന പറയുന്നു.  

Also Read: മകൾക്കും ഭർത്താവിനുമൊപ്പം ഹണിമൂണിന് പോയ അമ്മ ഗര്‍ഭിണിയായി; പിന്നീട് ആ കുടുംബത്തില്‍ സംഭവിച്ചത്...

Follow Us:
Download App:
  • android
  • ios