Asianet News MalayalamAsianet News Malayalam

എരുമപ്പാലിന് പശുവിന്‍ പാലിനെക്കാള്‍ ഏറെ ഗുണങ്ങള്‍, തിളങ്ങുന്ന ചര്‍മം സ്വന്തമാക്കാം?

310 ദിവസമാണ് എരുമകളുടെ ഗര്‍ഭകാലം. എരുമകള്‍ പ്രസവിക്കുന്ന സമയമായാല്‍ എകദേശം രണ്ടുമാസം മുമ്പേ കറവ നിര്‍ത്തണം. ന്യൂമോണിയ, വയറിളക്കം, വിരബാധ എന്നിവയെല്ലാം എരുമകളെ ബാധിക്കാം. വിരമരുന്ന് കൃത്യമായി നല്‍കണം. ഈര്‍പ്പമില്ലാത്ത സ്ഥലത്ത് താമസിപ്പിക്കണം.

buffalo milk beneficiaries
Author
Thiruvananthapuram, First Published Feb 21, 2020, 2:54 PM IST

ഇത്രയും കാലം പശുവിന്‍പാല്‍ അല്ലാതെ മറ്റൊന്നും അധികം കഴിക്കാത്തതായിരിക്കും നമ്മള്‍. യഥാര്‍ഥത്തില്‍ എരുമപ്പാല്‍ പോഷകഗുണത്തിന്റെ കാര്യത്തില്‍ കേമനാണ്. അസ്ഥികളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ശരീരവളര്‍ച്ചയ്ക്കും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്ന ഘടകങ്ങള്‍ എരുമപ്പാലില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട എരുമകളെ വളര്‍ത്തുന്നുണ്ട്.

കാല്‍സ്യം, അയേണ്‍, പ്രോട്ടീന്‍, ഫോസ്ഫറസ്, വിറ്റാമിന്‍ എ എന്നിവയും ആരോഗ്യം നിലനിര്‍ത്താന്‍ അത്യാവശ്യമായ മറ്റു പ്രധാനപ്പെട്ട പല ഘടകങ്ങളും എരുമപ്പാലില്‍ അടങ്ങിയിരിക്കുന്നു. പശുവിന്‍പാലിനേക്കാള്‍ കൊഴുപ്പ് എരുമപ്പാലില്‍ അടങ്ങിയിട്ടുണ്ട്.

81.1 ശതമാനം വെള്ളം, 4.5 ശതമാനം പ്രോട്ടീന്‍, 8 ഗ്രാം കൊഴുപ്പ്, 4.9 ശതമാനം കാര്‍ബോഹൈഡ്രേറ്റ്, 110 കിലോ കാലറി ഊര്‍ജം, 8 മില്ലിഗ്രാം കൊളസ്‌ട്രോള്‍ എന്നിവ എരുമപ്പാലില്‍ അടങ്ങിയിട്ടുണ്ട്.

എരുമപ്പാലില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ എല്ലുകളുടെ തേയ്മാനം കുറയ്ക്കാന്‍ സഹായിക്കുന്നു. പല തരത്തിലുള്ള എന്‍സൈമുകളുടെയും ഹോര്‍മോണുകളുടെയും സുഗമമായ പ്രവര്‍ത്തനത്തിന് എരുമപ്പാല്‍ സഹായിക്കുന്നു. കുട്ടികള്‍ക്കും പ്രായപൂര്‍ത്തിയായവര്‍ക്കും ഒരുപോലെ കഴിക്കാവുന്നതാണ് എരുമപ്പാല്‍.

രക്തക്കുഴലുകളിലൂടെയുള്ള സുഗമമായ രക്തയോട്ടത്തിന് സഹായിക്കുന്ന ഘടകങ്ങള്‍ എരുമപ്പാലിലുണ്ട്. മറ്റുള്ള മൃഗങ്ങളുടെ പാലിനെ അപേക്ഷിച്ച് എരുമപ്പാലില്‍ വളരെ കുറഞ്ഞ അളവിലുള്ള കൊളസ്‌ട്രോളാണുള്ളത്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വിറ്റാമിനുകള്‍ ഇതിലുണ്ട്. ഈ വിറ്റാമിനുകള്‍ ആന്റി ഓക്‌സിഡന്റുകളായി പ്രവര്‍ത്തിക്കുന്നു. വീട്ടില്‍ തന്നെയുണ്ടാക്കാന്‍ കഴിയുന്ന ഫേസ്പാക്കിലെയും പ്രധാനപ്പെട്ട ഘടകമാണ് എരുമപ്പാല്‍. തിളങ്ങുന്നതും മനോഹരവുമായ ചര്‍മം സ്വന്തമാക്കാന്‍ എരുമപ്പാല്‍ സഹായിക്കും.

എരുമകളെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കാന്‍

ചൂട് കൂടുതലുള്ള സ്ഥലങ്ങളില്‍ എരുമകളെ വളര്‍ത്തരുത്. വെള്ളമുള്ള സ്ഥലങ്ങളും ജലാശയങ്ങളും സമീപപ്രദേശങ്ങളിലുണ്ടെങ്കില്‍ ഇഷ്ടംപോലെ നീന്താനും താപനില നിയന്ത്രിക്കാനും ഇവയ്ക്ക് കഴിയും. എരുമകള്‍ മനുഷ്യനുമായി ഇണങ്ങുന്നവയാണ്. പശുക്കളേക്കാള്‍ വലുപ്പമുണ്ട്. പരുഷാഹാരമാണ് എരുമയ്ക്ക് നല്‍കേണ്ടത്.

310 ദിവസമാണ് എരുമകളുടെ ഗര്‍ഭകാലം. എരുമകള്‍ പ്രസവിക്കുന്ന സമയമായാല്‍ എകദേശം രണ്ടുമാസം മുമ്പേ കറവ നിര്‍ത്തണം. ന്യൂമോണിയ, വയറിളക്കം, വിരബാധ എന്നിവയെല്ലാം എരുമകളെ ബാധിക്കാം. വിരമരുന്ന് കൃത്യമായി നല്‍കണം. ഈര്‍പ്പമില്ലാത്ത സ്ഥലത്ത് താമസിപ്പിക്കണം.

എരുമകളില്‍ ആദ്യപ്രസവം നടക്കാന്‍ ഏകദേശം മൂന്നോ നാലോ വര്‍ഷത്തോളം സമയം ആവശ്യമാണ്. ചൂടുള്ള കാലാവസ്ഥയില്‍ ശരീരതാപനില നിയന്ത്രിക്കാനുള്ള കഴിവ് വളരെ കുറവാണ്.

രണ്ടുകിലോ പാല്‍ ലഭിക്കണമെങ്കില്‍ ഒരു കിലോഗ്രാം കാലിത്തീറ്റ നല്‍കണം. പശുക്കളെ അപേക്ഷിച്ച് കൂടുതല്‍ തീറ്റ ആവശ്യമുള്ളവയാണ് എരുമകള്‍.

Follow Us:
Download App:
  • android
  • ios