
ദില്ലി: ഗുരുഗ്രാമിൽ മരത്തിലിച്ച ആഡംബര കാർ കത്തിയമർന്ന് ചാരമായി. വ്യാഴാഴ്ച പുലർച്ചെ ഗുരുഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. അമിതവേഗതയിൽ വന്ന രണ്ട് കോടി രൂപ വില വരുന്ന പോർഷെ കാർ ഡിവൈഡറിൽ ഇടിച്ച ശേഷം മരത്തിൽ ഇടിക്കുകയായിരുന്നുയ. സംഭവത്തിൽ ഡ്രൈവർ ഓടി രക്ഷപ്പെട്ടു, ആർക്കും പരിക്കില്ല. കൂട്ടിയിടിയുടെ ആഘാതത്തിൽ ചുവപ്പ് നിറത്തിലുള്ള പോർഷെ കാർ പൂർണമായും തകർന്നു.
തീ പിടിച്ച് കാർ ചാരമായി. ഗോൾഫ് കോഴ്‌സ് റോഡിലെ സെക്ടർ 56ൽ നിന്ന് സിക്കന്ദർപൂരിലേക്ക് പോവുകയായിരുന്നു കാർ. ഇന്ത്യയിൽ രണ്ട് കോടി രൂപ വിലവരുന്ന പോർഷെ ജർമ്മനി 911 എന്ന സ്‌പോർട്‌സ് കാറാണ് അപകടത്തിൽപ്പെട്ടതെന്നും ഫയർഫോഴ്‌സ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Electric Vehicles, Newly launched cars in india, Bike Reviews in Malayalam , Car Reviews in Malayalam , തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.