കൊവി‍ഡ് 19: ലോട്ടറി തൊഴിലാളികളും പ്രതിസന്ധിയിലേക്ക്, ടിക്കറ്റ് വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞെന്ന് കച്ചവടക്കാർ

Web Desk   | Asianet News
Published : Mar 18, 2020, 11:48 AM ISTUpdated : Mar 18, 2020, 12:00 PM IST
കൊവി‍ഡ് 19: ലോട്ടറി തൊഴിലാളികളും പ്രതിസന്ധിയിലേക്ക്, ടിക്കറ്റ് വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞെന്ന് കച്ചവടക്കാർ

Synopsis

കൊവിഡ് 19യുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളെ തുടർന്ന് ലോട്ടറി ടിക്കറ്റുകൾ വാങ്ങാൻ ഒട്ടും ആളില്ലാതായി. ചില്ലറ വിൽപ്പനക്കാർക്കും മൊത്തക്കച്ചവടക്കാർക്കും ഇപ്പോൾ ടിക്കറ്റ് ബാക്കിയാണ്. 

കൽപ്പറ്റ: ലോട്ടറി ഒരു അവശ്യ വസ്തുവല്ല. അതുകൊണ്ട് തന്നെ ടിക്കറ്റ് വിറ്റ് ജീവിതം മാർഗ്ഗം തേടുന്നവർ ആളുകളെ അങ്ങോട്ട് സമീപിക്കണം. പത്ത് ടിക്കറ്റ് വിൽക്കണമെങ്കിൽ സാധാരണ വിൽപ്പനക്കാരന് ചുരുങ്ങിയത് 30 പേരെയെങ്കിലും സമീപിക്കണം. ഇങ്ങനെയൊക്കെയാണെങ്കിലും തങ്ങളുടെ തൊഴിലിടങ്ങൾ പൊടുന്നനെ വിജനമാകുന്നതിൻ്റെ ഞെട്ടലിലാണ് സംസ്ഥാനത്തെ ലോട്ടറി ചില്ലറ വിൽപ്പനക്കാർ. 

ടിക്കറ്റ് വില വർധിച്ചപ്പോൾ വിൽപ്പന താഴേക്കായിരുന്നു. ഒപ്പം കൊവിഡ് 19 നിയന്ത്രണങ്ങളും കൂടി വന്നതോടെ ഇവരുടെ ജീവിതം തന്നെ അവതാളത്തിലായിരിക്കുകയാണ്. 'ദിവസവും മൂന്ന് കിലോമീറ്റർ നടന്നാൽ നൂറിനടുത്ത് ടിക്കറ്റ് വിൽക്കും. സ്ഥിരം വാങ്ങുന്നവരെ  കൂടി ലക്ഷ്യമിട്ടാണ് ബത്തേരിയിൽ നിന്ന് ടിക്കറ്റ് വാങ്ങി നഗരത്തിന് പുറത്തേക്ക് നടന്നുള്ള വിൽപ്പന. എന്നാൽ നാൾക്കുനാൾ വിൽപ്പന കുറഞ്ഞ് വരികയാണ്,' സുൽത്താൻ ബത്തേരിയിലെ ചില്ലറ വിൽപ്പനക്കാരൻ്റെ പരിഭവമാണിത്. 

മുമ്പ് 120 ടിക്കറ്റാണ് വിൽപ്പനയ്ക്കായി എടുത്തിരുന്നതാണ്. എന്നാൽ, ഇപ്പോൾ 30 ടിക്കറ്റ് വിറ്റുപോയെങ്കിലായി. മാനന്തവാടിയിലെ ലോട്ടറി വിൽപ്പനക്കാരനായ ചന്ദ്രൻ പറയുന്നു. മാർച്ച് ഒന്നു മുതൽ ടിക്കറ്റിന് 40 രൂപയായി വർധിപ്പിച്ചതോടെ വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്നും വിൽപ്പനക്കാർ പറയുന്നു.

കൊവിഡ് 19യുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളെ തുടർന്ന് ലോട്ടറി ടിക്കറ്റുകൾ വാങ്ങാൻ ഒട്ടും ആളില്ലാതായി. ചില്ലറ വിൽപ്പനക്കാർക്കും മൊത്തക്കച്ചവടക്കാർക്കും ഇപ്പോൾ ടിക്കറ്റ് ബാക്കിയാണ്. 30 രൂപയായിരുന്ന സമയത്ത് വിറ്റു പോയിരുന്ന ടിക്കറ്റിന്റെ നേർപകുതിപോലും ഇപ്പോൾ ചെലവാകുന്നില്ലെന്നും കച്ചവടക്കാർ പറയുന്നു. വരും ദിവസങ്ങളിലും ഇതേ സ്ഥിതി തുടർന്നാൽ പ്രതിസന്ധി വർധിക്കുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

Read Also: ടിക്കറ്റ് വില വർധന; പ്രതിദിന വിറ്റുവരവിൽ 3.6 കോടി വരെ അധിക വരുമാനമെന്ന് ലോട്ടറി വകുപ്പ്

ഇതര സംസ്ഥാന ലോട്ടറി നിരോധിച്ചതിന് ശേഷം വികലാംഗരും സ്ത്രീകളുമടക്കം നിരവധി പേരാണ് ഈ മേഖലയിൽ തൊഴിൽ കണ്ടെത്തിയത്. വിറ്റുപോകാത്ത ടിക്കറ്റിൽ സമ്മാനമടിച്ച് വിരലിലെണ്ണാവുന്നവരുടെ ജീവിതം മാറി മറിഞ്ഞെങ്കിലും ഭൂരിപക്ഷം പേരും നിത്യവൃത്തിക്ക് ഇവിടെ തന്നെ പിടിച്ചു നിൽക്കുകയാണ്. സംസ്ഥാന സർക്കാർ സമ്മാനഘടനയിൽ മാറ്റം വരുത്തിയത് വാങ്ങുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാക്കിയെങ്കിലും വിലവർധനവ് തിരിച്ചടിച്ചു. അതിനിടക്കാണ് കെറോണയും കൂടി ഇവരുടെ അന്നം മുട്ടിച്ചിരിക്കുന്നത്.

PREV
click me!

Recommended Stories

സ്ത്രീശക്തി, കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് തിയതികളിൽ മാറ്റം
Samrudhi SM 32 lottery result: ഡിസംബറിലെ ആദ്യ ഞായർ, ഭാ​ഗ്യശാലി ആര് ? അറിയാം സമൃദ്ധി SM 32 ലോട്ടറി ഫലം