തിരുവോണം ബംപര്‍; ഒന്നാം സമ്മാനം 30 കോടിയാക്കണമെന്ന ശുപാര്‍ശ തള്ളി ധനവകുപ്പ്

Published : Jul 13, 2023, 10:53 AM ISTUpdated : Jul 13, 2023, 12:41 PM IST
തിരുവോണം ബംപര്‍; ഒന്നാം സമ്മാനം 30 കോടിയാക്കണമെന്ന ശുപാര്‍ശ തള്ളി ധനവകുപ്പ്

Synopsis

ഒന്നാം സമ്മാനം 25 കോടിയായി തുടരുമെങ്കിലും മറ്റ് സമ്മാന ഘടനകളിൽ മാറ്റം വരും. 1 കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനമായി നൽകാനാണ് ധനവകുപ്പിന്‍റെ തീരുമാനം.

തിരുവനന്തപുരം: തിരുവോണം ബംപര്‍ ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ശുപാര്‍ശ തള്ളി ധനവകുപ്പ്. ഒന്നാം സമ്മാനം 25 കോടിയായി തുടരുമെങ്കിലും മറ്റ് സമ്മാന ഘടനകളിൽ മാറ്റം വരും. 1 കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനമായി നൽകാനാണ് ധനവകുപ്പിന്‍റെ തീരുമാനം.

കഴിഞ്ഞ തവണ രണ്ടാം സമ്മാനം ഒരാള്‍ക്ക് അഞ്ച് കോടി രൂപയായിരുന്നു. സമ്മാനത്തുക ഉയര്‍ത്തിയാല്‍ ലോട്ടറി വില കൂട്ടേണ്ടി വരുന്ന സാഹചര്യം മുന്നിൽ കണ്ടാണ് ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ശുപാർശ അംഗീകരിക്കാത്തെന്നാണ് വിവരം. ടിക്കറ്റ് വില 500 രൂപ തന്നെ ആയിരിക്കും. കഴിഞ്ഞ ഓണത്തിന്  67.5 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചിരുന്നു. ഇതില്‍ 66.5 ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റുപോയി.

Also Read: ഒരു കോടി നിങ്ങൾക്കോ ? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

സ്ത്രീശക്തി, കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് തിയതികളിൽ മാറ്റം
Samrudhi SM 32 lottery result: ഡിസംബറിലെ ആദ്യ ഞായർ, ഭാ​ഗ്യശാലി ആര് ? അറിയാം സമൃദ്ധി SM 32 ലോട്ടറി ഫലം