Published : Dec 02, 2024, 08:43 AM IST

Malayalam News Live: വളപട്ടണം മോഷണം; പ്രതി പിടിയിൽ, അറസ്റ്റിലായത് അയൽവാസി

Summary

കണ്ണൂര്‍ വളപട്ടണത്തെ വീട്ടിൽ നടന്ന കവര്‍ച്ചയിൽ പ്രതി പിടിയിൽ. മോഷണം നടന്ന വീടിന്‍റെ ഉടമസ്ഥനായ അഷ്റഫിന്‍റെ അയൽവാസിയായ  ലിജീഷ് ആണ് പിടിയിലായത് പിടിയിലായത്. പണവും സ്വര്‍ണ്ണവും പ്രതിയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെടുത്തു. വെൽഡിങ് തൊഴിലാളിയാണ് ലിജീഷ്. കഴിഞ്ഞമാസം 20 നായിരുന്നു അരി വ്യാപാരിയായ അഷ്റഫിന്‍റെ വീട്ടിൽ മോഷണം നടന്നത്.ഒരു കോടി രൂപയും 300 പവനും ആണ് കിടപ്പുമുറിയിലെ ലോക്കർ തകർത്ത് മോഷ്ടിച്ചത്. മോഷണം നടന്നതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Malayalam News Live: വളപട്ടണം മോഷണം; പ്രതി പിടിയിൽ, അറസ്റ്റിലായത് അയൽവാസി

08:44 AM (IST) Dec 02

സന്ദീപ് വാര്യർക്കെതിരെ യുവമോർച്ചയുടെ ഭീഷണി

ബിജെപി വിട്ട് കോണ്‍ഗ്രസിൽ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിയുമായി യുവമോര്‍ച്ച. കണ്ണൂര്‍ അഴീക്കോടാണ് സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണി മുദ്രാവാക്യം വിളിച്ച് യുവമോര്‍ച്ച പ്രകടനം നടത്തിയത്. ജയകൃഷ്ണൻ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ചുള്ള പ്രകടനത്തിനിടെയാണ് പ്രകോപന മുദ്രാവാക്യം. 30 വെള്ളി കാശം വാങ്ങി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത തന്തയില്ലാ മൂരാച്ചിയെന്ന് വിളിച്ചുകൊണ്ടാണ് ഭീഷണി മുദ്രാവാക്യം വിളി ആരംഭിക്കുന്നത്.

08:44 AM (IST) Dec 02

പാർലമെന്‍റിൽ ഇന്നും പ്രതിഷേധിക്കാൻ പ്രതിപക്ഷം

അദാനി,സംഭല്‍, മണിപ്പൂർ വിഷയങ്ങളില്‍ പാർലമെന്‍റിൽ ഇന്നും പ്രതിഷേധിക്കാൻ പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് ലോക് സഭയിലും ചര്‍ച്ചയാവശ്യപ്പെട്ട് രാജ്യസഭയിലും നോട്ടീസ് നല്‍കും.ബഹളം കാരണം, സമ്മേളനം തുടങ്ങിയ ശേഷം ഇതുവരെ ചോദ്യോത്തര വേളയടക്കം നടപടികളൊന്നും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. സമ്മേളനത്തോട് സഹകരിക്കാന്‍ ലോക് സഭ രാജ്യസഭ അധ്യക്ഷന്മാര്‍ അഭ്യര്‍ത്ഥിച്ചിട്ടും പ്രതിപക്ഷം വഴങ്ങാന്‍ തയ്യാറല്ല.