Published : Jul 22, 2023, 07:56 AM ISTUpdated : Jul 22, 2023, 09:50 AM IST

Live News Malayalam: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസ്: 19 കാരൻ അറസ്റ്റിൽ

Summary

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ നടൻ വിനായകന് എറണാകുളം നോര്‍ത്ത് പൊലീസ് ഇന്ന് നോട്ടീസ് നൽകും. ഏഴ് ദിവസത്തിനുള്ളിൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുക. 

Live News Malayalam: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസ്: 19 കാരൻ അറസ്റ്റിൽ

09:50 AM (IST) Jul 22

വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ

കോഴിക്കോട് ഈങ്ങാപ്പുഴയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുറ്റേൻകുന്ന് അനിത (52)ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ

09:50 AM (IST) Jul 22

അർജുൻ ആയങ്കിയെ കൂടുതൽ ചോദ്യം ചെയ്യും

പാലക്കാട് മീനാക്ഷിപുരത്ത് സ്വർണ്ണ വ്യാപാരിയെ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ അർജുൻ ആയങ്കിയെ കൂടുതൽ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. ചിറ്റൂർ സബ് കോടതിയിലാണ് മീനാക്ഷിപുരം പോലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കുക. കവർച്ചയ്ക്ക് സഹായം നൽകിയ കൂടുതൽ പേരെ കണ്ടെത്തി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പോലീസ്.

09:49 AM (IST) Jul 22

പശ്ചിമ ബംഗാളിൽ സ്ത്രീയെ നഗ്നയാക്കി നടത്തിയതിൽ വിവാദം

പശ്ചിമബം​ഗാളിൽ യുവതിയെ ന​ഗ്നയാക്കി നടത്തിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് പ്രതികളുടെ അറസ്റ്റ് ഉറപ്പാക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ ആവശ്യപ്പെട്ടു. കേസിൽ വേണ്ട വകുപ്പുകളും ചുമത്തണം എന്ന് ഡിജിപിക്ക് നിർദേശം നൽകി. പശ്ചിമ ബം​ഗാൾ ചീഫ് സെക്രട്ടറിക്കും കർശന നടപടി ആവശ്യപ്പെട്ട് കത്തയച്ചു. തെളിവില്ലെന്ന ഡിജിപിയുടെ വാദം തള്ളി ഇന്നലെ അക്രമിക്കപ്പെട്ട യുവതി മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരുന്നു.

09:48 AM (IST) Jul 22

മണിപ്പൂരിൽ സ്ത്രീയെ നഗ്നയാക്കി തീകൊളുത്തി കൊന്നു!

മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് കൂടുതൽ ലൈംഗികാതിക്രമ കൊലപാതകങ്ങളുടെ വിവരങ്ങൾ പുറത്തേക്ക് വരുന്നു. തോബാലിൽ 45 കാരിയെ നഗ്നയാക്കി തീകൊളുത്തിക്കൊന്നുവെന്നാണ് വിവരം. മെയ് 7 ന് കത്തിക്കരഞ്ഞ മൃതദേഹം കണ്ടെത്തിയതായി പ്രദേശവാസികൾ പറഞ്ഞു. തോബാലിൽ   വ്യാപക സംഘർഷം നടന്നിരുന്നു. മൃതദേഹം അധികൃതർ ഇംഫാലിലേക്ക് കൊണ്ടുപോയെന്നും പ്രദേശവാസികൾ വെളിപ്പെടുത്തി.

09:46 AM (IST) Jul 22

മണിപ്പൂരിൽ സുരക്ഷ വർധിപ്പിച്ചു

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി ലൈംഗികാതിക്രമം നടത്തിയ സംഭവത്തെ തുടർന്ന് മെയ്ത്തി വിഭാഗക്കാർ താമസിക്കുന്ന മേഖലയിൽ സുരക്ഷ വർധിപ്പിച്ചു. സംഘർഷ സാഹചര്യം നിലനിൽക്കുന്നത് കണക്കിലെടുത്താണ് നടപടി. മിസോറമിലെ ഐസാവലിൽ ആണ് സുരക്ഷ വർധിപ്പിച്ചത്

09:45 AM (IST) Jul 22

മണിപ്പൂരിൽ എല്ലാ കേസും വിലയിരുത്തും

മണിപ്പൂരിലെ എല്ലാ കേസുകളും വിലയിരുത്താൻ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. കൂട്ടബലാത്സംഗ കേസിൽ പൊലീസ് വീഴ്ച വരുത്തിയെന്ന് വ്യക്തമായ സാഹചര്യത്തിലാണിത്. രജിസ്റ്റർ ചെയ്ത 6000ത്തിലധികം കേസുകൾ പരിശോധിക്കും. ഭർത്താവിനെയും ഇളയ മകനെയും അക്രമികൾ കൊന്നെന്ന് ചൗബാലിൽ പീഡനത്തിനിരയായ സ്ത്രീയുടെ അമ്മ വെളിപ്പെടുത്തൽ നടത്തിയ പശ്ചാത്തലത്തിൽ കൂടിയാണിത്.

09:44 AM (IST) Jul 22

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

മണിപ്പൂരിലെ ഇംഫാലിലെ മറ്റൊരു കൂട്ടബലാൽസംഗക്കേസിൻറെ വിവരങ്ങൾ പുറത്ത്. കാർ വാഷ് സെൻററിൽ ജോലി ചെയ്യുകയായിരുന്ന രണ്ട് സ്ത്രീകളെ ജനക്കൂട്ടം ആക്രമിച്ചു. രണ്ടു പേരെയും കൂട്ടബലാൽസംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. മെയ് നാലിനു നടന്ന സംഭവത്തിൽ ഇതു വരെ അറസ്റ്റില്ല. ജനക്കൂട്ടത്തിൽ സ്ത്രീകളും ഉണ്ടായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.

08:00 AM (IST) Jul 22

മുട്ടിൽ മരം മുറിക്കേസ്; 'ലീസിന്‍റെ കുറ്റപത്രം ഉടൻ

മുട്ടിൽ മരം മുറിക്കേസിൽ പൊലീസിന്‍റെ കുറ്റപത്രം ഉടൻ. 300 വർഷത്തിൽ കൂടുതൽ പഴക്കമുള്ള രാജകീയ വൃക്ഷങ്ങൾ അടക്കമാണ് സർക്കാർ ഉത്തരവിന്‍റെ മറവിൽ മുറിച്ചുമാറ്റിയതെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായതോടെ കുറ്റപത്രം നൽകാനുള്ള തടസ്സങ്ങള്‍ പൊലീസിന് മുന്നിൽ മാറി. Read More

07:59 AM (IST) Jul 22

മണിപ്പൂരിൽ ബലാത്സംഗക്കൊലയും

മണിപ്പൂരിലെ ഇംഫാലിലെ മറ്റൊരു കൂട്ടബലാൽസംഗക്കേസിൻ്റെ വിവരങ്ങൾ കൂടി പുറത്ത്. ഇംഫാലിൽ കാർവാഷ് സെന്ററിൽ ജോലി ചെയ്തിരുന്ന രണ്ട് സ്ത്രീകളെ ജനക്കൂട്ടം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ട്. മേയ് നാലിന് നടന്ന സംഭവത്തിൽ ഇതുവരെ അറസ്റ്റുണ്ടായിട്ടില്ല. ജനക്കൂട്ടത്തിൽ സ്ത്രീകളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.  Read More

07:58 AM (IST) Jul 22

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ചർച്ചകളിലേക്ക് കടന്ന് രാഷ്ട്രീയ പാർട്ടികൾ

ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ ഒഴിവ് വന്ന പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് കടന്ന രാഷ്ട്രീയ പാർട്ടികൾ. ചാണ്ടി ഉമ്മനെ കോൺഗ്രസ് കളത്തിലിറക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഉപതെര‍ഞ്ഞെടുപ്പ് വൈകാനിടയില്ലെന്ന് വിലയിരുത്തുന്ന സിപിഎമ്മിന്‍റെ ആദ്യപരിഗണനയിൽ ജെയ്ക്ക് സി തോമസാണുള്ളത്. Read More

07:57 AM (IST) Jul 22

വിനായകന് ഹാജരാകാൻ നോട്ടീസ് നല്‍കും

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ നടൻ വിനായകന് എറണാകുളം നോര്‍ത്ത് പൊലീസ് ഇന്ന് നോട്ടീസ് നൽകും. ഏഴ് ദിവസത്തിനുള്ളിൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുക. ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും വിനായകൻ എത്താതിരുന്നതിനെ തുടർന്നാണ് പൊലീസ് നീക്കം. നോട്ടീസ് നേരിട്ട് നൽകാനാണ് ശ്രമം. Read More 

07:57 AM (IST) Jul 22

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..


More Trending News