Published : Dec 25, 2023, 07:36 AM ISTUpdated : Dec 27, 2023, 08:59 AM IST

Malayalam News Highlights : ക്രിസ്മസ് നിറവിൽ ലോകം, യുദ്ധ ഇരകൾക്കായി പ്രാർത്ഥിച്ച് മാർപാപ്പ

Summary

ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ലോകമെങ്ങും ഇന്ന് ക്രിസ്തുമസ് ആഘോഷം. പള്ളികളിൽ പ്രാർത്ഥനാ നിർഭരമായ പാതിരാ കുർബാനകൾ നടന്നു. കേരളത്തിലും വിവിധ ദേവാലയങ്ങളിൽ തിരുപ്പിറവി ശുശ്രൂഷകൾ നടന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിയിലെ സായാഹ്ന കുർബാനയ്ക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുല്ള 6,500ഓളം വിശ്വാസികൾ പ്രാർത്ഥനയ്ക്കായി ഒത്തുചേർന്നു.

Malayalam News Highlights : ക്രിസ്മസ് നിറവിൽ ലോകം, യുദ്ധ ഇരകൾക്കായി പ്രാർത്ഥിച്ച് മാർപാപ്പ

01:23 PM (IST) Dec 25

പാലക്കാട് 4 കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു

പാലക്കാട് കണ്ണാടിയിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. കോൺഗ്രസ് പ്രവർത്തകരായ റെനിൽ (40), വിനീഷ് (43), സുഹൃത്തുക്കളായ അമൽ (25), സുജിത്ത് (33) എന്നിവർക്കാർക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെ 10.30 മണിയോടെയാണ് ആക്രമണം ഉണ്ടായത്. Read More

01:22 PM (IST) Dec 25

ക്രിസ്മസ് ആഘോഷവേളയില്‍ റെക്കോഡ് മദ്യവില്‍പ്പന

സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷവേളയില്‍ റെക്കോഡ് മദ്യവില്‍പ്പന. മൂന്ന് ദിവസം കൊണ്ട് വെയർ ഹൗസ് വിൽപ്പന ഉൾപ്പെടെ മൊത്തം 230. 47 കോടി രൂപയുടെ മാത്രമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വർഷം 210. 35 കോടി രൂപയുടെ മദ്യമാണ് ഈ ദിവങ്ങളില്‍ വിറ്റത്. ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി മാത്രം  154.77 കോടിയുടെ മദ്യമാണ് ഇത്തവണ വിറ്റത്. Read More

01:22 PM (IST) Dec 25

10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം

തിരുവനന്തപുരത്തെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ 10 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടന്നെന്ന് പരാതി. കണ്ണ് ചികിത്സക്കെത്തിയ 10 വയസുകാരിക്ക് നേരെയാണ് അതിക്രമം നടന്നത്. പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. ഉദിയൻകുളങ്ങര സ്വദേശിയായ സതീഷിനെയാണ് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. 

01:21 PM (IST) Dec 25

വാഹനാപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ചാലക്കുടിയിൽ വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ട് മരണം. കാടുക്കുറ്റിയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തില്‍ കാടുക്കുറ്റി സ്വദേശി മെൽവിൻ ആണ് മരിച്ചത്. ചാലക്കുടി മേലൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് പാടശേഖരത്തിലേക്ക് വീണ യുവാവും മരിച്ചു. പുഷ്പഗിരി പിണ്ടാണ്ടി നായ് മേലി തോടിന് സമീപമാണ് അപകടം ഉണ്ടായത്. ചാലക്കുടി വി ആർ പുരം ഉറുമ്പൻ കുന്ന് സ്വദേശി ബിനു (23) ആണ് മരിച്ചത്. 

01:20 PM (IST) Dec 25

നവകേരള സദസ്, പൊലീസുകാർക്ക് 'ഗുഡ് സര്‍വീസ് എന്‍ട്രി'

നവകേരള സദസുമായി ബന്ധപ്പെട്ട് ക്രമസമാധനം ഉറപ്പുവരുത്തിയ പൊലീസുകാർക്ക് ഗുഡ് സര്‍വീസ് എന്‍ട്രി. സ്തുത്യർഹർ സേവനം നടത്തിയവർക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നൽകാനാണ് എസ് പിമാർക്കും ഡിഐജിമാർക്കും നിർദ്ദേശം നല്‍കിയിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നല്‍കിയത്. പൊലീസ് നടത്തിയത് മികച്ച പ്രകടനമെന്ന് എഡിജിപി അഭിപ്രായപ്പെട്ടു.

01:19 PM (IST) Dec 25

ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്

ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. കഴിഞ്ഞ 10 ദിവസത്തിനിടയിലെ ഏറ്റവും വലിയ തിരക്കാണ് ഇന്നലെ ശബരിമലയില്‍ അനുഭവപ്പെട്ടത്. ഇന്നലെ 100969 പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. പുല്ലുമേട് കാനന പാത വഴി മാത്രം 5798 പേരാണ് ഇന്നലെ എത്തിയത്. ഇന്ന് രാവിലെ 6 മണി വരെ 23167 പേർ ശബരിമലയില്‍ ദര്‍ശനം നടത്തി. 

07:45 AM (IST) Dec 25

മാനവീയം വീഥിയിൽ വീണ്ടും സംഘർഷം

തിരുവനന്തപുരം മാനവീയം വീഥിയിൽ വീഥിയിൽ വീണ്ടും സംഘർഷം. ക്രിസ്തുമസ് ആഘോഷിക്കാൻ എത്തിയ യുവാക്കളും പൊലീസും തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ എഎസ്ഐ അടക്കമുള്ള പൊലീസുകാർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.

07:44 AM (IST) Dec 25

വനിത അധ്യക്ഷ വേണം; ബ്രിജ് ഭൂഷണെതിരെ പരാതി നല്‍കിയ താരങ്ങൾ

ഗുസ്തി ഫെഡറേഷൻറെ അഡ്ഹോക്ക് സമിതിക്ക് വനിത അധ്യക്ഷ വേണമെന്ന് ബ്രിജ് ഭൂഷണെതിരെ പരാതി നല്‍കിയ താരങ്ങൾ. സസ്പെൻഡ് ചെയ്ത സമിതിയുടെ അദ്ധ്യക്ഷൻ സഞ്ജയ് സിംഗിനെ പ്രധാനമന്ത്രി കാണില്ലെന്ന് ബിജെപി വൃത്തങ്ങൾ. ബ്രിജ്ഭൂഷണും സഞ്ജയ് സിംഗും നടത്തിയ ആഘോഷം തിരിച്ചടിയായെന്ന് ബിജെപി വിലയിരുത്തൽ.

07:43 AM (IST) Dec 25

അന്വേഷണം പ്രഖ്യാപിച്ച് സൈന്യം

ജമ്മുകശ്മീരിലെ സുരൻകോട്ടിൽ മൂന്ന് നാട്ടുകാർ കൊല്ലപ്പെട്ടതിൽ അന്വേഷണം പ്രഖ്യാപിച്ച് സൈന്യം. ജമ്മുകശ്മീർ പൊലീസ് സംഭവത്തിൽ കേസെടുത്തു. സൈന്യം ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ എടുത്തവരാണ് കൊല്ലപ്പെട്ടതെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.

07:43 AM (IST) Dec 25

സര്‍ക്കാരിന് നിലപാട് അറിയിച്ച് കെൽട്രോണ്‍

എഐ ക്യാമറകള്‍ സ്ഥാപിച്ചതിലെ പണം ലഭിച്ചില്ലെങ്കിൽ ഇനി കണ്‍ട്രോള്‍ റൂമുകളുമായി മുന്നോട്ടുപോകാനാകില്ലെന്ന് കെൽട്രോണ്‍. ക്യാമറകള്‍ സ്ഥാപിച്ചതിലെ ആദ്യ ഗഡുപോലും ലഭിക്കാത്ത സാഹചര്യത്തിലാണ് സർക്കാറിനെ കടുത്ത നിലപാട് അറിയിച്ചത്. ഒരു മാസം ഒരു കോടി രൂപ സ്വന്തം നിലക്ക് കെൽട്രോൺ ചെലവഴിച്ചാണ് പദ്ധതി നടത്തിവരുന്നത്.

07:42 AM (IST) Dec 25

ശബരിമലയിൽ വൻ തിരക്ക്

ശബരിമലയിൽ വൻ തിരക്ക് തുടരുന്നു. ഇന്നലെ പതിനെട്ടാം പടി ചവിട്ടിയത് ഒരുലക്ഷത്തി തൊള്ളായിരത്തി 69 പേർ. പുല്ലുമേട് കാനന പാത വഴി മാത്രം എത്തിയത് 5798 പേരാണ്. 16 മണിക്കൂറിലധികം സമയം തീർത്ഥാടകർക്ക് വരിനിൽക്കേണ്ടി വന്നു.

07:38 AM (IST) Dec 25

പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്ന് ഇന്ന്

ക്രൈസ്തവ സഭാധ്യക്ഷന്മാര്‍ക്കും, സമുദായവുമായി ബന്ധപ്പെട്ട പ്രമുഖര്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ക്രിസ്മസ് വിരുന്ന് നല്‍കും. ഉച്ചക്ക് പന്ത്രണ്ടരക്ക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് വിരുന്ന്. അതിഥികളുമായി പ്രധാനമന്ത്രി സംവദിക്കും. ലോക്സഭ തെരഞ്ഞെടുപ്പ്, മണിപ്പൂരിലെ മുറിവുണക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങളും വിരുന്നിന് പിന്നിലുണ്ട്.

07:37 AM (IST) Dec 25

യുദ്ധത്തിന്‍റെ ഇരകള്‍ക്കായി പ്രാര്‍ത്ഥിച്ച് മാർപാപ്പ

ഇസ്രയേൽ ഹമാസ് യുദ്ധത്തിന്റെ വേദന പങ്കുവെച്ചുകൊണ്ടായിരുരുന്നു മാർപ്പാപ്പയുടെ ക്രിസ്മസ് സന്ദേശം.യുദ്ധത്തിന്റെ വ്യർത്ഥയുക്തിയിൽ ഉണ്ണിയേശു ജനിച്ച മണ്ണിൽ യേശുവിന്റെ സമാധാന സന്ദേശം മുങ്ങിമരിക്കുകയാണെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു

07:36 AM (IST) Dec 25

തിരുപ്പിറവിയുടെ ആഘോഷത്തിൽ ലോകം

ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ലോകമെങ്ങും ഇന്ന് ക്രിസ്തുമസ് ആഘോഷം. പള്ളികളിൽ പ്രാർത്ഥനാ നിർഭരമായ പാതിരാ കുർബാനകൾ നടന്നു. കേരളത്തിലും വിവിധ ദേവാലയങ്ങളിൽ തിരുപ്പിറവി ശുശ്രൂഷകൾ നടന്നു. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഭൂരിഭാഗം പള്ളികളിലും ജനാഭിമുഖ കുർബാനയാണ് നടന്നത്. വന്യമൃഗ ശല്യം വർദ്ധിച്ച സാഹചര്യത്തിൽ മുൻ കാലങ്ങളിൽ നിന്ന് വത്യസ്തമായി വയനാട് മാനന്തവാടി രൂപതയ്ക്ക് കീഴിലുള്ള ഇടവകകളിൽ പാതിരാ കുർബാന നേരത്തേ പൂർത്തിയാക്കി.


More Trending News