Published : Dec 27, 2023, 08:53 AM ISTUpdated : Dec 28, 2023, 07:37 AM IST

Malayalam News Highlights: വൈഗ കൊലക്കേസ് , അച്ഛൻ സനുമോഹൻ കുറ്റക്കാരൻ

Summary

കൊച്ചിയിലെ പത്തുവയസുകാരി വൈഗയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹൻ കുറ്റക്കാരനെന്ന് കോടതി വിധി. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞു. ശിക്ഷാ വിധിയിൽ വാദം പുരോഗമിക്കുകയാണ്. അപൂര്‍വ്വത്തിൽ അപൂര്‍വ്വമായ കുറ്റകൃത്യമാണെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ശിക്ഷ ഉച്ചക്ക് 2.30ന് പ്രഖ്യാപിക്കും.

Malayalam News Highlights:  വൈഗ കൊലക്കേസ് , അച്ഛൻ സനുമോഹൻ കുറ്റക്കാരൻ

01:44 PM (IST) Dec 27

സുരക്ഷ വിലയിരുത്താൻ രാജ്നാഥ് സിങ് ജമ്മുകശ്മീരില്‍

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ജമ്മുകശ്മീരില്‍ എത്തി. ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന പ്രതിരോധ മന്ത്രി ജമ്മുകശ്മീരിലെ സുരക്ഷയും വിലയിരുത്തും. കരസേന മേധാവി മനോജ് പാണ്ഡെയും കരസേന മേധാവിക്ക് ഒപ്പമുണ്ട്. പുതിയ സാഹചര്യത്തിൽ കൂടുതല്‍ കരുതിയിരിക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സൈന്യത്തിന് നിര്‍ദ്ദേശം നൽകി. 

01:43 PM (IST) Dec 27

120 ലീറ്റർ സ്പിരിറ്റ് പിടികൂടി

പാലക്കാട് ഗോവിന്ദാപുരത്ത് 120 ലീറ്റർ സ്പിരിറ്റുമായി ഒരാൾ അറസ്റ്റിൽ. ഗോവിന്ദാപുരം സ്വദേശി ചെന്നിയപ്പനെയാണ് (33) എക്സൈസ് പിടികൂടിയത് . പലചരക്ക് സാധനങ്ങളെന്ന വ്യാജേന ഓട്ടോറിക്ഷയിലാണ് തമിഴ്നാട്ടിൽ നിന്നും സ്പിരിറ്റ് കൊണ്ടുവന്നത്. നാല് കന്നാസുകളിലായാണ് സ്പിരിറ്റ് ഒളിപ്പിച്ചിരുന്നത്. 

01:43 PM (IST) Dec 27

120 ലീറ്റർ സ്പിരിറ്റ് പിടികൂടി

പാലക്കാട് ഗോവിന്ദാപുരത്ത് 120 ലീറ്റർ സ്പിരിറ്റുമായി ഒരാൾ അറസ്റ്റിൽ. ഗോവിന്ദാപുരം സ്വദേശി ചെന്നിയപ്പനെയാണ് (33) എക്സൈസ് പിടികൂടിയത് . പലചരക്ക് സാധനങ്ങളെന്ന വ്യാജേന ഓട്ടോറിക്ഷയിലാണ് തമിഴ്നാട്ടിൽ നിന്നും സ്പിരിറ്റ് കൊണ്ടുവന്നത്. നാല് കന്നാസുകളിലായാണ് സ്പിരിറ്റ് ഒളിപ്പിച്ചിരുന്നത്. 

01:43 PM (IST) Dec 27

36 ദിവസം പ്രായമുളള കുഞ്ഞിനെ കൊന്നത് സ്വന്തം അമ്മ

പോത്തൻകോട് കിണറ്റിൽ കണ്ടെത്തിയ 36 ദിവസമായ കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പൊലീസ്. പോത്തൻകോട് മഞ്ഞമല സജി-സുരിത  ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് മരിച്ചത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ വളര്‍ത്താൻ നിവര്‍ത്തിയില്ലാതെ രോഗബാധിതയായ കുഞ്ഞിനെ കൊല്ലുകയായിരുന്നുവെന്ന് അമ്മ സുരിത സമ്മതിച്ചുവെന്ന് പൊലീസ്  അറിയിച്ചു. 

11:57 AM (IST) Dec 27

മണിപ്പൂ‍ര്‍ മുതൽ മുംബൈ വരെ; രാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ് യാത്ര ജനുവരി 14 മുതൽ

ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പ്, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര ജനുവരി 14 മുതൽ ആരംഭിക്കും. മണിപ്പൂരിൽ നിന്നും ആരംഭിക്കുന്ന യാത്ര, മേഘാലയ, ബിഹാർ അടക്കം 14 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പാണ്  ഭാരത് ന്യായ് യാത്ര. 85 ജില്ലകളിലൂടെ യാത്ര കടന്നുപോകും. പ്രത്യേകം തയ്യാറാക്കിയ ബസിലാകും സഞ്ചാരം. ചില സ്ഥലങ്ങളിൽ കാൽനടയായും സഞ്ചരിക്കും.

11:56 AM (IST) Dec 27

'രാമക്ഷേത്ര ചടങ്ങിൽ പങ്കെടുക്കുന്നതിൽ കൃത്യസമയത്ത് ഉത്തരം കിട്ടും'; 'സമസ്ത' ചോദ്യത്തിൽ നിന്നൊഴിഞ്ഞുമാറി കെ സി

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന കോൺ​ഗ്രസിനെതിരെ വിമർശനമുന്നയിച്ച സമസ്ത മുഖപ്രസംഗത്തോടുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി കോൺ​ഗ്രസ് നേതാവ് കെ.സി വേണുഗോപാൽ. രാഹുൽ ​ഗാന്ധിയുടെ രണ്ടാം ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ വിശദീകരിക്കുന്നതിനിടയിലാണ് സമസ്ത മുഖ്യപത്രവുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യമുണ്ടായത്. എന്നാൽ ചോദ്യത്തോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു കെ.സി വേണുഗോപാൽ. അയോധ്യയിലെ ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ കൃത്യസമയത്ത് ഉത്തരം കിട്ടുമെന്നും കെസി വേണു​ഗോപാൽ പറഞ്ഞു.

11:55 AM (IST) Dec 27

10 വയസുകാരി വൈഗയെ മദ്യം കുടിപ്പിച്ച് പുഴയിലെറിഞ്ഞു കൊന്ന കേസ്, അച്ഛൻ സനുമോഹൻ കുറ്റക്കാരൻ

 കൊച്ചിയിലെ പത്തുവയസുകാരി വൈഗയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹൻ കുറ്റക്കാരനെന്ന് കോടതി വിധി. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞു. ശിക്ഷാ വിധിയിൽ വാദം പുരോഗമിക്കുകയാണ്. അപൂര്‍വ്വത്തിൽ അപൂര്‍വ്വമായ കുറ്റകൃത്യമാണെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ശിക്ഷ ഉച്ചക്ക് 2.30ന് പ്രഖ്യാപിക്കും.

11:55 AM (IST) Dec 27

എംവി ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസ്; അന്വേഷണ സംഘത്തിന് മുന്നിലേക്ക് സ്വപ്ന സുരേഷ്

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സ്വപ്ന സുരേഷ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. സ്വർണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷ് കണ്ണൂരിലാണ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി സന്തോഷ് നൽകിയ കേസിലാണ് ഹാജരായത്. വിജേഷ് പിള്ളക്കൊപ്പം ഗൂഢാലോചന നടത്തി എംവി ​ഗോവിന്ദനെ അപമാനിക്കാൻ ശ്രമിച്ചെന്നാണ് കേസ്. 

10:54 AM (IST) Dec 27

വിധി വന്നിട്ട് 4 ദിവസം; കെ.യു ബിജു കൊലക്കേസിൽ വെറുതെവിട്ട ബിജെപി നേതാവിനൊപ്പം വേദി പങ്കിട്ട് ഏരിയ സെക്രട്ടറി

കൊടുങ്ങല്ലൂരിലെ സിപിഎം പ്രവർത്തകൻ കെയു ബിജു കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട ബിജെപി നേതാവിനൊപ്പം ഏരിയാ സെക്രട്ടറി വേദി പങ്കിട്ടതിൽ വിവാദം. ഡി സിനിമാസിന്റെ കൊടുങ്ങല്ലൂരിലെ തീയറ്റർ ഉദ്ഘാടന വേദിയാലാണ് സിപിഎം ഏരിയാ സെക്രട്ടറി കെആർ ജൈത്രനും കോടതി വെറുതെ വിട്ട ബിജെപി നേതാവ് എആർ ശ്രീകുമാറും വേദി പങ്കിട്ടത്. ഇതാണ് വിവാദത്തിന് കാരണമായത്. വിഷയത്തിൽ പാർട്ടി പ്രവർത്തകർക്കിടയിൽ അമർഷം പുകയുകയാണ്. 

10:53 AM (IST) Dec 27

നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അമ്മ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോത്തൻകോട് മഞ്ഞമല കുറവൻ വിളാകത്ത് വീട്ടിൽ സുരിത - സജി ദമ്പതികളുടെ 36 ദിവസം പ്രായമുള്ള മകൻ ശ്രീദേവിനെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പോത്തൻകോട് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 

10:53 AM (IST) Dec 27

ലൈം​ഗിക പീഡനത്തിനിരയായ മൂന്ന് വയസുകാരിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും; അപകടനില തരണം ചെയ്തു

ലൈം​ഗിക പീഡനത്തിനിരയായ മൂന്ന് വയസുകാരി അപകടനില തരണം ചെയ്തതായി പൊലീസ്. കുട്ടി അപകടനില തരണം ചെയ്തുവെന്നും കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ വില്ലൂന്നി സ്വദേശിയായ 77കാരൻ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. 

10:53 AM (IST) Dec 27

'തകർക്കപ്പെട്ട മതേതര മനസുകൾക്ക് മുകളിലാണ് രാമക്ഷേത്രം പണിയുന്നത്';ചടങ്ങിൽ പങ്കെടുക്കുന്ന കോൺ​ഗ്രസിനെതിരെ സമസ്ത

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന കോൺ​ഗ്രസ് നിലപാടിനെതിരെ വിമർശനവുമായി സമസ്ത. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന കോൺഗ്രസ് നിലപാട് തെറ്റാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ സമസ്ത പറഞ്ഞു. കോൺഗ്രസ് സ്വീകരിക്കുന്നത് മൃദു ഹിന്ദുത്വ നിലപാടാണെന്നും ഈ നിലപാട് മാറ്റിയില്ലെങ്കിൽ 2024 ലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്നും മുഖപത്രത്തിൽ പറയുന്നു. 

10:46 AM (IST) Dec 27

കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച 2 പേർ അറസ്റ്റിൽ

കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. താനൂർ സ്വദേശികളായ സുൾഫിക്കർ, യാസീൻ എന്നിവരാണ് അറസ്റ്റിലായത്. 'പ്രാങ്കി'ന് വേണ്ടി ചെയ്തതെന്നാണ് പ്രതികൾ പൊലീസിനോട് പറയുന്നത്. മലപ്പുറം താനൂരിലാണ് സംഭവം നടന്നത്.  

08:57 AM (IST) Dec 27

വീണ്ടും കുർബാന തർക്കം

കുർബാന തർക്കത്തെ തുടര്‍ന്ന് കാലടി താന്നിപ്പുഴ പള്ളിയിൽ വിശ്വാസികൾ ഏറ്റുമുട്ടി. സിനഡ് കുർബാന നടത്താൻ ശ്രമിച്ച് വൈദികനെ ഒരു കൂട്ടം വിശ്വാസികൾ എതിര്‍ത്തു. വൈദികനെ പിന്തുണച്ച് ഒരാള്‍ രംഗത്തെത്തിയതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

08:57 AM (IST) Dec 27

പാലക്കാട് മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം

പാലക്കാട് നടുപ്പുണിയിൽ അതിഥി തൊഴിലാളിയുടെ മൂന്ന് വയസുകാരിയായ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം. വില്ലൂന്നി സ്വദേശിയായ 72 കാരനെ കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ അഞ്ചര മണിയോടെയായിരുന്നു അതിക്രമം നടന്നതെന്ന് പൊലീസ് പറയുന്നു. Read More

08:56 AM (IST) Dec 27

'കെപിസിസി അധ്യക്ഷനാകാൻ അയോഗ്യതയില്ല'; രാജ്മോഹൻ ഉണ്ണിത്താൻ

കെപിസിസി പ്രസിഡന്റ് പദവിയിലേക്ക് വരാൻ തനിക്ക് അയോഗ്യതയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി. സ്ഥാനമാനങ്ങൾ നേടാൻ അയോഗ്യനാണെന്ന ചിന്തയില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. മത്സരിക്കുന്നതിൽ അടക്കം പാർട്ടിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്ന് ഉണ്ണിത്താൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

08:56 AM (IST) Dec 27

നവജാത ശിശു കിണറ്റിൽ മരിച്ച നിലയിൽ

തിരുവനന്തപുരത്ത് നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് മഞ്ഞമല കുറവൻ വിളാകത്ത് വീട്ടിൽ സുരിത - സജി ദമ്പതികളുടെ 36 ദിവസം പ്രായമുള്ള മകൻ ശ്രീദേവിനെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കുട്ടിയുടെ അമ്മയെ കസ്റ്റഡിയിലെടുത്തു.

08:55 AM (IST) Dec 27

മുഖ്യമന്ത്രിയുടെ ഓണസദ്യ, 7.86 ലക്ഷം രൂപ കൂടി അനുവദിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഓണസദ്യക്ക് 7.86 ലക്ഷം രൂപ കൂടി അധിക ഫണ്ടായി അനുവദിച്ചു. ഈ മാസം 13 നാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി തുക അനുവദിച്ചത്. ഓഗസ്റ്റ് 26 ന് നിയമസഭ മന്ദിരത്തിൽ വെച്ചായിരുന്നു പൗര പ്രമുഖർക്ക് മുഖ്യമന്ത്രി ഓണസദ്യ ഒരുക്കിയത്.

08:54 AM (IST) Dec 27

ശശി തരൂരിനെതിരെ കെ സുരേന്ദ്രന്‍

തിരുവനന്തപുരത്ത് ശശി തരൂരിനെ തോല്‍പ്പിക്കാന്‍ നരേന്ദ്രമോദിയോ മറ്റേതെങ്കിലും വലിയ ബിജെപി നേതാക്കളോ ആവശ്യമില്ലെന്ന് കെ സുരേന്ദ്രന്‍. കേരളത്തിലെ ബിജെപിയുടെ ഒരു പ്രാദേശിക നേതാവ് നിന്നാല്‍പ്പോലും തിരുവന്തപുരത്ത് തരൂര്‍ തോല്‍ക്കും. ക്രൈസ്തവ സഭകളുമായി കൂടുതല്‍ അടുക്കാനുള്ള ശ്രമങ്ങള്‍ ബിജെപി തുടരും. വയനാട് സീറ്റ് ബിഡിഡെഎസ് വിട്ടുതന്നാല്‍ ശക്തമായ സ്ഥാനാര്‍ത്ഥിയെ ബിജെപി രംഗത്തിറക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

08:54 AM (IST) Dec 27

സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്

മണ്ഡലപൂജ പത്തരക്ക് തുടങ്ങാനിരിക്കെ സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്കാണ്. മണിക്കൂറുകൾ കാത്തുനിന്നാണ് ദർശനം. പന്പയിൽ നിന്ന് ഘട്ടം ഘട്ടമായി നിയന്ത്രിച്ചാണ് ആളുകളെ പൊലീസ് കയറ്റിവിടുന്നത്. ശബരിമലയിൽ 76000 പേരാണ് ഇന്നലെ പടി കയറിയത്. സന്നിധാനത്ത് നിന്നും ആരംഭിക്കുന്ന വരി ശബരീ പീഠം വരെ ഉണ്ട്.


More Trending News