മേയർ - യദു തർക്കത്തിൽ പരാതിയിലെ സംഭവങ്ങൾ പുനരാവിഷ്കരിച്ച് പൊലീസ്. അന്വേഷണം ബസ് ഓടിക്കുന്നതിടെ ഡ്രൈവർ ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചുവെന്ന ആര്യ രാജേന്ദ്രന്റെ പരാതിയിൽ. കാറിന്റെ പിൻസീറ്റിലിരിക്കുന്ന യാത്രക്കാർക്ക് ബസ് ഡ്രൈവർ ആംഗ്യം കാണിച്ചാൽ കാണാമെന്ന് പൊലീസ്.

08:22 AM (IST) May 27
അമേരിക്ക- ടെക്സസ് അതിർത്തി കടക്കാൻ ശ്രമിക്കുന്ന അഭയാർത്ഥികളെ പിടികൂടുന്ന ദൃശ്യം പുറത്തുവിട്ട് ടെക്സസ് പൊലീസ്. അനധികൃതമായി അതിർത്തി കടന്ന് അമേരിക്കയിലേക്ക് പോകാനുള്ള ശ്രമമാണ് തടഞ്ഞത്. കഴിഞ്ഞ എട്ടുമാസത്തിനിടെ എൽപാസോ മേഖലയിൽ നിന്ന് പിടിയിലായത് ഒന്നരലക്ഷത്തോളം അഭയാർത്ഥികൾ.
08:21 AM (IST) May 27
യുക്രെയൻ യുദ്ധത്തിന്റെ നിഴലിൽ ലിത്വേനിയയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് നടന്നത് റഷ്യയുടെ അടുത്ത ലക്ഷ്യം ലിത്വേനിയയായിരിക്കുമെന്ന സംശയം നിലനിൽക്കെ. നിലവിലെ പ്രസിഡന്റ് നൗസേദക്ക് തന്നെ ജയസാധ്യത. ഏറ്റുമുട്ടുന്നത് പ്രധാനമന്ത്രി സിമൊണീറ്റുമായി.
08:20 AM (IST) May 27
ഗാസയിലെ വെടിനിർത്തലിന് സമയമായെമെന്ന് പലസ്തീൻ പ്രധാനമന്ത്രി. രണ്ടുരാജ്യരൂപീകരണം മാത്രമാണ് പരിഹാരമെന്ന് സ്പാനിഷ് വിദേശകാര്യമന്ത്രി അൽബാരസ്. ബ്രസൽസിലെ കൂടിക്കാഴ്ചക്കുശേഷമായിരുന്നു സംയുക്തവാർത്താസമ്മേളനം.
08:20 AM (IST) May 27
പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർഥന്‍റെ മരണത്തിൽ സിബിഐയുടെ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം. അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കേസിൽ തുടരന്വേഷണം വേണ്ടതിനാൽ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ
08:18 AM (IST) May 27
കഴിഞ്ഞ വര്‍ഷം നടത്തിയ കാട്ടാന സെന്‍സസില്‍ പങ്കെടുത്ത വനം വകുപ്പ് ജീവനക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും അലവന്‍സ് തുക കിട്ടിയില്ലെന്ന് പരാതി. സ്വന്തം കയ്യില്‍ നിന്നും പണം മുടക്കി മൂന്നു ദിവസം വനത്തിനുള്ളില് കഴിഞ്ഞ ജീവനക്കാര്‍ക്കാണ് പണം കിട്ടാത്തത്.
08:17 AM (IST) May 27
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സംഘടിപ്പിക്കുന്ന സ്നേഹ സദസ്സ് ഇന്ന്. കോഴിക്കോട് വൈകീട്ട് നടക്കുന്ന പരിപാടിയിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ആണ് മുഖ്യാതിഥി. ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം അബൂബക്കർ മുസ്ലിയാർ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുക്കും. ലീഗുമായി അഭിപ്രായ ഭിന്നത നിലനിൽക്കെ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ പരിപാടിയിൽ പങ്കെടുക്കുന്നത് മഞ്ഞുരുകലിൻ്റെ ആദ്യ പടി എന്നാണ് കരുതപ്പെടുന്നത്. സുഹൃദ് സംഗമങ്ങളുടെ വിവരങ്ങളുമായി പുറത്തിറക്കിയ പുസ്‌തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും.
08:16 AM (IST) May 27
ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ തീരുമാനമാകും വരെ നിലവിലെ സ്ഥിതി തുടരാൻ കഴിഞ്ഞ ദിവസം കോടതി നിർദേശിച്ചിരുന്നു. സ്ഥലം മാറ്റം റദ്ദാക്കി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു, ഇത് ചോദ്യം ചെയ്താണ് ഹൈക്കോടതിയിൽ അപ്പീൽ എത്തിയത്. ട്രിബ്യൂണൽ ഉത്തരവനുസരിച്ച് നടപ്പായ സ്ഥലം മാറ്റങ്ങൾക്ക് ജൂൺ 3 വരെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ബാധകമല്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
08:16 AM (IST) May 27
തൃശൂർ മെഡിക്കൽ കോളജ് റാഗിങ് കേസിൽ പ്രതികളായ ഏഴു വിദ്യാർഥികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെങ്കിലും മറ്റ് ഗൗരവമുളള വകുപ്പുകൾക്ക് ഇനി സാധ്യതയുണ്ടോയെന്ന് അറിയിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് കൂടി പരിഗണിച്ചാകും മെഡിക്കൽ വിദ്യാർഥികളുടെ ഹർജിയിൽ തീരുമാനമെടുക്കുക
08:15 AM (IST) May 27
പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാർഥന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ടു പ്രതികൾ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് ഡയറി ഹാജരാക്കാൻ സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക കുറ്റപത്രം സമർപ്പിച്ചതെണെന്നും തുടരന്വേഷണം വേണ്ടതിനാൽ ജാമ്യം നൽകരുതെന്നുമാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ കുറ്റപത്രം നൽകിയെന്നും ഇനി റിമാൻഡിൽ തുടരേണ്ട കാര്യമില്ലെന്നുമാണ് പ്രതികളായ വിദ്യാർഥികൾ കോടതിയിൽ സ്വീകരിച്ച നിലപാട്. ആത്മഹത്യാ പ്രേരണ, റാഗിങ് തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
08:14 AM (IST) May 27
പന്തീരാങ്കാവ് ഗാർഹിക പീഢന കേസിൽ പ്രതിയുടെ അമ്മയും സഹോദരിയും നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുക. കേസിൽ റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനോട് കോടതി നിർദേശിച്ചിരുന്നു. രാഹുലിൻ്റെ അമ്മ ഉഷാ കുമാരി, സഹോദരി കാർത്തിക എന്നിവർക്കെതിരെ സ്ത്രീധന പീഢന കുറ്റം ചുമത്തിയെന്ന റിപോർട്ടുകൾക്ക് പിന്നാലെയാണ് മുൻകൂർ ജാമ്യം തേടിയത്. ചോദ്യംചെയ്യലിന് ഹാജരാകാൻ രണ്ടു തവണ അന്വേഷണ സംഘം നോട്ടീസ് നൽകിയെങ്കിലും ഇവർ എത്തിയിരുന്നില്ല. രാഹുലിനെ വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുക ആണ്.
08:14 AM (IST) May 27
പെരിയാറിലെ മത്സ്യക്കുരുതിയിൽ സർക്കാർ നഷ്ടപരിഹാരം ഉടൻ പ്രഖ്യാപിക്കണമെന്ന് കർഷകർ.സ്കൂൾ തുറക്കുന്നതിന് മുൻപെ അടിയന്തര സഹായം ലഭ്യമാക്കണമെന്നാണ് ആവശ്യം. മത്സ്യകുരുതിയുടെ കാരണം വിശദീകരിച്ച് പിസിബിയും കുഫോസും നൽകിയ വ്യത്യസ്ത റിപ്പോർട്ട് സർക്കാരിന്‍റെ പരിഗണനയിലാണ്. സബ് കളക്ടർ നൽകിയ റിപ്പോർട്ടിലെ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിൽ വിഷയം വിശദമായി പരിശോധിക്കും..മത്സ്യങ്ങളുടെ രാസപരിശോധനാഫലം വരാൻ ഒരാഴ്ച സമയം എടുക്കുമെന്നാണ് വിവരം.
08:13 AM (IST) May 27
ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം അതിരൂക്ഷമായി തുടരുന്നു. ദില്ലി, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവടങ്ങൾ റെഡ് അലെർട്ടിലാണ്. ദില്ലിയിൽ ചൂട് 47 ഡിഗ്രി വരെയായി ഉയർന്നേക്കാമെന്ന മുന്നറിയിപ്പുണ്ട്. രാജസ്ഥാനിലെ ഫലോദിയിൽ ചൂട് ഇന്നലെ 50 ഡിഗ്രിയിൽ എത്തി. മെയ് 29 വരെ കനത്ത ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
08:03 AM (IST) May 27
പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി മെഡിക്കൽ കോളജിലെ വിദ്യാർഥികൾ നടത്തുന്ന രാപ്പകൽ സമരം ആറം ദിവസത്തിലേക്ക് കടന്നു. പ്രശ്നങ്ങൾ പരഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ജില്ല കളക്ടറുമായി ഇന്ന് നടക്കുന്ന ചർച്ചയിലും തീരുമാനമുണ്ടായില്ലെങ്കിൽ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്താനാണ് വിദ്യാർത്ഥികളുടെ തീരുമാനം.
08:03 AM (IST) May 27
അമരീന്ദർ സിംഗ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വരാത്തത് അസുഖം കാരണമെന്ന് പട്യാലയിലെ ബിജെപി സ്ഥാനാർത്ഥിയും അമരീന്ദർ സിംഗിന്റെ ഭാര്യയുമായ പ്രണീത് കൗർ ഏഷ്യാനെറ്റ് ന്യൂസിനോട്. അദ്ദേഹം ആശുപത്രിയിലായിരുന്നു. പഞ്ചാബിൽ ബിജെപി വിജയിക്കും എന്നാണ് പ്രതീക്ഷ. തനിക്കെതിരായ പ്രക്ഷോഭത്തിൽ കർഷകൻ മരിച്ചത് ദൗർഭാഗ്യകരമാണെന്നും, അതില് ദുഖമുണ്ടെന്നും പ്രണീത് കൗർ പറഞ്ഞു. കർഷകർ സമരം ചെയ്യുന്നത് അവരുടെ അവകാശമാണ്. എന്നാൽ അവരുടേത് എല്ലാവരുടെയും അഭിപ്രായമല്ലെന്നും പ്രണീത് കൗർ പട്യാലയിൽ പ്രതികരിച്ചു.
08:02 AM (IST) May 27
പെരിയാറിലെ മത്സ്യക്കുരുതി എങ്ങനെ ഉണ്ടായി എന്ത് കൊണ്ട് ഉണ്ടായി എന്നൊക്കെ അറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും. രാസവസ്തുക്കളുടെ സാന്നിധ്യത്തിന്റെ കാരണമറിയാൻ മത്സ്യങ്ങളുടെ രാസപരിശോധനാഫലം വരണം. അതിന് ഒരാഴ്ച കൂടി സമയം വേണ്ടി വരും. വ്യവസായ മാലിന്യത്തിന്റെ സാന്നിധ്യമില്ലെന്ന് പ്രാഥമികാന്വേഷണറിപ്പോർട്ട് നൽകിയ മലിനീകരണ നിയന്ത്രണബോർഡിനും രാസപരിശോധാഫലം നിർണായകമാണ്
08:01 AM (IST) May 27
കെഎസ്‍യു സംസ്ഥാന ക്യാംപിലെ കൂട്ടത്തല്ലില്‍ കര്‍ശനമായ അച്ചടക്ക നടപടിക്ക് കെപിസിസി ഒരുങ്ങുന്നു. വിശദമായ അന്വേഷണം നടത്തി നടപടിയെടുക്കേണ്ട ഭാരവാഹികളുടെ പട്ടിക തയ്യാറാക്കാനാണ് നീക്കം. സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെട്ടാല്‍ എന്‍എസ്‍യു നേതൃത്വത്തിന് ശുപാര്‍ശ ചെയ്യും. ഗ്രൂപ്പ് നേതൃത്വങ്ങളെ കൂടി വിശ്വാസത്തിലെടുത്താവും കെ സുധാകരന്‍റെ നീക്കം
08:01 AM (IST) May 27
ശബ്ദമില്ലാത്ത ലോകത്ത് ജീവിക്കുന്ന ഐശ്വര്യയ്ക്കും പൂജയ്ക്കും പവിത്രയ്ക്കും കേള്‍ക്കണം, പരസ്പരം സംസാരിക്കണം. 3 പെണ്‍കുട്ടികള്‍ ശ്രവണ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നു. നെയ്യാറ്റിന്‍കര സ്വദേശികളായ സഹോദരിമാരുടെ ചികിത്സയ്ക്കായി ആറുസെന്‍റ് കിടപ്പാടം വില്‍ക്കേണ്ട അവസ്ഥയിലാണ്കുടുംബം.
07:58 AM (IST) May 27
കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച കാരവൻ ടൂറിസം കട്ടപ്പുറത്ത്. സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലക്ക് വൻ മുതൽക്കൂട്ടാകുമെന്ന് അവകാശപ്പെട്ട് തുടങ്ങിയ പദ്ധതി പേരിനൊരു കാരവൻ പോലും ഇല്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ. വിനോദ സഞ്ചാര വകുപ്പിന്‍റെ വൻ വാഗ്ദാനങ്ങൾ വിശ്വസിച്ച് കാരവനും കാരവൻ പാര്‍ക്കും തുടങ്ങാൻ പണം നിക്ഷേപിച്ച സംരംഭകരിൽ മിക്കവരും കോടികളുടെ നഷ്ടത്തിലും കടക്കെണിയിലുമാണ്.
07:57 AM (IST) May 27
രാജ്കോട്ട് ഗെയ്മിംങ് സെന്റർ ദുരന്തത്തിൽ പ്രത്യേക അന്വേഷണ സംഘം നാളെ റിപ്പോർട്ട് സമർപ്പിക്കും. ഡിഎൻഎ പരിശോധന പൂർത്തിയാകുന്നത് വരെ മരണസംഖ്യയിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകില്ലെന്നാണ് സൂചന. നിലവിൽ 27 മൃതദേഹങ്ങൾ അപകട സ്ഥലത്തു നിന്നും കണ്ടെടുത്തുന്നുവെന്നാണ് പോലീസ് വിശദീകരണം. ഇതിനിടെ അപകടത്തിൽ സ്വമേധയാ കേസെടുത്ത ഗുജറാത്ത് ഹൈക്കോടതി ഇന്ന് വാദം കേൾക്കും.
07:56 AM (IST) May 27
ദില്ലി വിവേക് നഗറിൽ തീപിടിത്തം ഉണ്ടായ ആശുപത്രിയിൽ അടിയന്തര സാഹചര്യത്തിൽ പുറത്തിറങ്ങാൻ ഉള്ള വാതിലുകൾ ഉണ്ടായിരുന്നില്ലെന്ന് പൊലീസ്. കുട്ടികളെ പരിശോധിച്ചിരുന്ന ഡോക്ടർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും പോലീസ് കണ്ടെത്തി. അനുവദനീയമായതിൽ കൂടുതൽ ഓക്സിജൻ സിലിണ്ടറുകൾ ആശുപത്രിയിൽ സൂക്ഷിച്ചിരുന്നെന്നും കണ്ടെത്തലുണ്ട്.
07:56 AM (IST) May 27
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും നിലവിൽ പ്രത്യേക മഴ മുന്നറിയിപ്പില്ല. അതേസമയം കാലവർഷം ബംഗാൾ ഉൾക്കടലിലെ കൂടുതലിടങ്ങളിലേക്ക് വ്യാപിച്ചു. വെള്ളിയാഴ്ചയോടെ കാലവർഷം കേരളത്തിലേക്ക് എത്തിച്ചേർന്നേക്കും.
07:55 AM (IST) May 27
റേമൽ ചുഴലിക്കാറ്റ് കരതൊട്ടു. ശക്തമായ കാറ്റിൽ സൗത്ത് 24 പർഗാനാസ് ജില്ലയിൽ ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. 110 മുതൽ 120 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. ബംഗാളിലെ തീരപ്രദേശങ്ങളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലെർട്ട് പ്രഖ്യാപിച്ചു.
07:55 AM (IST) May 27
കണ്ണൂരിൽ വെള്ളം ഒഴുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ അയൽവാസിയെ അടിച്ചുകൊന്നു. അജയകുമാറാണ് കൊല്ലപ്പെട്ടത്. അയൽവാസി ദേവനും മക്കളും കസ്റ്റഡിയിൽ.
07:55 AM (IST) May 27
ബാര്‍കോഴ ആരോപണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് ആരംഭിക്കും. ശബ്ദരേഖ ഗ്രൂപ്പിലിട്ട അനിമോന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തും. ഗ്രൂപ്പിലുണ്ടായിരുന്ന മറ്റു ബാറുടമകളുടെയും മൊഴി രേഖപ്പെടുത്തും. അതേസമയം എക്സൈസ്, ടൂറിസം മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം.
07:54 AM (IST) May 27
തിരുവനന്തപുരത്ത് സംഘടനക്ക് ഓഫീസ് കെട്ടിടം വാങ്ങാനാണ് രണ്ടര ലക്ഷം പിരിക്കാൻ നിർദ്ദേശിച്ചതെന്ന ബാറുടമകളുടെ വാദം പൊളിക്കുന്ന വിവരങ്ങൾ പുറത്ത്. കെട്ടിടം വാങ്ങാൻ മാസങ്ങൾക്ക് മുമ്പേ നേതൃത്വം ആവശ്യപ്പെട്ടതും അംഗങ്ങൾ നൽകിയതും ഒരുലക്ഷം രൂപയാണെന്നതിൻറെ രേഖ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. നയത്തിലെ ഇളവിനുള്ള സഹായമായെന്ന നിലക്ക് രണ്ടരലക്ഷം ആവശ്യപ്പെട്ടത് വിവാദമായപ്പോഴാണ് അതും കെട്ടിടം വാങ്ങാനെന്ന് പറഞ്ഞ് തലയൂരാനുള്ള നീക്കം
07:54 AM (IST) May 27
രാജ്യാന്തര അവയവക്കടത്ത് സംഘത്തിലെ ഇറാനിലുള്ള മലയാളിയെ കണ്ടെത്താൻ അന്വേഷണസംഘം. ഇയാളെ ഇന്ത്യയിൽ തിരികെ എത്തിക്കാൻ ബ്ലു കോർണർ നോട്ടീസ് ഇറക്കും. അറസ്റ്റിലായ പ്രതി സജിത് ശ്യാമിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം അപേക്ഷ നൽകും
07:54 AM (IST) May 27
സംസ്ഥാനത്തെ അവയവ മാഫിയയുടെ കളളക്കളികൾ ഒന്നൊന്നായി പുറത്തുവരുന്നു. തന്‍റെ വൃക്ക വാങ്ങിയശേഷം പറഞ്ഞുറപ്പിച്ച പ്രതിഫലം നൽകിയില്ലെന്നും പണം ചോദിച്ചപ്പോൾ ദിവസങ്ങളോളം മുറിയിലച്ച് മർദിച്ചെന്നും എറണാകുളം സ്വദേശിനിയായ വീട്ടമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലൈംഗികമായി ചൂഷണം ചെയ്തശേഷം ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി. വൃക്ക നൽകാൻ അനുമതിക്കായി ഓഫീസികളിൽ പറയേണ്ടതെന്തെന്ന് റാക്കറ്റ് പറഞ്ഞുപഠിപ്പിച്ചെന്നും വീട്ടമ്മ പറയുന്നു.