Published : Jul 11, 2023, 08:32 AM ISTUpdated : Jul 11, 2023, 08:36 AM IST

Malayalam News Live: കൊലവിളി നടത്തുന്ന അൻവറിനെ ക്രിമിനലായി പ്രഖ്യാപിക്കാൻ എന്താണ് തടസ്സം?

Summary

പി.വി.അൻവർ എംഎൽഎക്കെതിരെ സിപിഐ നേതാവ് സി.ദിവാകരൻ. കൊലവിളി നടത്തുന്ന അൻവറിനെ ക്രിമിനലായി പ്രഖ്യാപിക്കാൻ എന്താണ് തടസ്സമെന്ന് സി.ദിവാകരൻ ചോദിച്ചു. മാധ്യമപ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കും എതിരെ അൻവർ നടത്തുന്ന പരാമർശങ്ങളിൽ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് നടത്തിയ പ്രതിഷേധ പരിപാടിയിലാണ് സി.ദിവാകരന്റെ പരാമർശം.

Malayalam News Live: കൊലവിളി നടത്തുന്ന അൻവറിനെ ക്രിമിനലായി പ്രഖ്യാപിക്കാൻ എന്താണ് തടസ്സം?

08:36 AM (IST) Jul 11

സാങ്കേതിക തകരാർ; വൈകി വന്ദേ ഭാരത് ട്രെയിൻ, കാസർഗോർഡേക്ക് പുറപ്പെട്ടത് ഒരു മണിക്കൂർ വൈകി

വന്ദേ ഭാരത് ട്രെയിൻ ഇന്നും വൈകിയോടുന്നു. തിരുവനന്തപുരം കാസർഗോഡ് വന്ദേ ഭാരത് എക്സ്പ്രസ് പുറപ്പെട്ടത് ഒരു മണിക്കൂർ വൈകി. 5.20 നു പുറപെടേണ്ട ട്രെയിൻ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടത് 6.28 നായിരുന്നു. സാങ്കേതിക തകരാർ മൂലം ഇന്നലെ വൈകി ആണ് ട്രെയിൻ തിരുവനന്തപുരത്ത് എത്തിയത്. 

08:35 AM (IST) Jul 11

അന്ധമായി എതിർക്കേണ്ടതില്ല, മുസ്ലീം വ്യക്തി നിയമത്തിലെ പരിഷ്കാരങ്ങൾ ചർച്ച ചെയ്യണം; ഫോറം ഫോർ മുസ്ലീം വിമൺസ്

രാഷ്ട്രീയ സംഘടനകൾ ഏക സിവിൽ കോഡിനെ അന്ധമായി എതിർക്കുന്നതിൽ അർത്ഥമില്ലെന്ന് ഫോറം ഫോർ മുസ്ലീം വിമൺസ് ജൻഡർ ജസ്റ്റിസ്. മുസ്ലീം വ്യക്തി നിയമത്തിലെ പരിഷ്കാരങ്ങളാണ് ഈ സമയം ചർച്ച ചെയ്യപ്പെടേണ്ടത്. ഇടത് വലത് പാർട്ടികൾ യുസിസി വിഷയം വേണ്ടത്ര പക്വതയോടെയാണോ കൈകാര്യം ചെയ്യുന്നതെന്ന് ആശങ്കയുണ്ടെന്നും സംഘടന പ്രതിനിധിയും എഴുത്തുകാരിയുമായ ഡോ. ഖദീജ മുംതാസ് കോഴിക്കോട്ട് പറഞ്ഞു. 

08:34 AM (IST) Jul 11

കനത്ത സുരക്ഷയിൽ ബം​ഗാളിൽ വോട്ടെണ്ണൽ; തെരഞ്ഞെടുപ്പ് ഫലം പ്രമുഖ പാർട്ടികൾക്ക് നിർണായകം

പശ്ചിമബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ തുടങ്ങും. 339 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിനായി ക്രമീകരിച്ചിട്ടുള്ളത്. എല്ലാ വോട്ടണ്ണെൽ കേന്ദ്രങ്ങളും കേന്ദ്രസേനയുടെ സുരക്ഷയിലായിരിക്കും. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപുള്ള തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തൃണമൂൽ കോൺഗ്രസ്, ബിജെപി, സിപിഎം, കോൺഗ്രസ് എന്നീ കക്ഷികൾക്ക് നിർണായകമാണ്. 

08:33 AM (IST) Jul 11

ഹോട്ടലിൽ നിന്ന് ചിത്രങ്ങൾ അയച്ചു, ഫോണിൽ പിന്നീട് കിട്ടിയില്ല; മണാലിയിൽ കുടുങ്ങി മലപ്പുറത്തെ കുടുംബം

മണാലിയിലെ കനത്ത മഴയിലും പ്രളയത്തിലും കുടുങ്ങി മലയാളികൾ. മലപ്പുറത്തെ ഒരു കുടുംബവും കൊച്ചി, തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരും മണാലിയിൽ കുടുങ്ങിയിരിക്കുകയാണ്. ഈ മാസം ഏഴാം തിയ്യതിയാണ് ​ഗൾഫിൽ നിന്നും വന്ന മലപ്പുറം സ്വദേശികളായ ആറുപേർ മണാലിയിലേക്ക് പോയത്. എന്നാൽ ഇവരെ ഇപ്പോൾ ബന്ധപ്പെടാനാവുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി വരെ ഇവരെ ബന്ധപ്പെടാൻ സാധിച്ചെങ്കിലും പിന്നീട് ഫോണിൽ കിട്ടിയില്ലെന്ന് ബന്ധുക്കൾ അറിയിച്ചു.

08:33 AM (IST) Jul 11

മഴക്കെടുതി; ഹിമാചലിൽ സ്ഥിതി ഗുരുതരം, 10 മലയാളികൾ കൂടി കുടുങ്ങി; 20 മരണം

കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിൽ സ്ഥിതി ഗുരുതരം. ഇന്ന് 8 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എൻഡിആർഎഫിന്റെ12 സംഘങ്ങൾ സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചത് 20 പേരാണ്. 24 മണിക്കൂർ നേരത്തേക്ക് പുറത്ത് ഇറങ്ങരുതെന്നാണ് ജനങ്ങൾക്ക് നൽകിയിട്ടുള്ള മുന്നറിയിപ്പ്. 


More Trending News