Published : Dec 27, 2024, 05:51 AM ISTUpdated : Dec 27, 2024, 11:09 AM IST

Malayalam news live : വയനാട് ടൗൺഷിപ്പ്: എസ്റ്റേറ്റ് ഭൂമികൾ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാം

Summary

വയനാട് ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി സര്‍ക്കാര്‍ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കുന്നതിനെതിരെ ഉടമകള്‍ നൽകിയ ഹര്‍ജി തള്ളി. ലാൻഡ് അക്വിസിഷൻ നിയമപ്രകാരം എസ്റ്റേറ്റ് ഭൂമികള്‍ക്ക് നഷ്ടപരിഹാരം നൽകികൊണ്ട് ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്.

Malayalam news live : വയനാട് ടൗൺഷിപ്പ്: എസ്റ്റേറ്റ് ഭൂമികൾ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാം

11:05 AM (IST) Dec 27

സര്‍ക്കാര്‍ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി

വയനാട് ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി സര്‍ക്കാര്‍ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി.എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കുന്നതിനെതിരെ ഉടമകള്‍ നൽകിയ ഹര്‍ജി തള്ളികൊണ്ടാണ് സര്‍ക്കാരിന് ആശ്വാസമാകുന്നതും ദുരന്തബാധിതര്‍ക്ക് പ്രതീക്ഷയുമാകുന്ന സുപ്രധാന വിധി ഹൈക്കോടതി പുറത്തിറക്കിയത്. എസ്റ്റേറ്റ് ഭൂമികള്‍ക്ക് നഷ്ടപരിഹാരം നൽകികൊണ്ട് ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ലാൻഡ് അക്വിസിഷൻ നിയമപ്രകാരം ഏറ്റെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

11:04 AM (IST) Dec 27

6 തവണ സ്വന്തം ശരീരത്തിൽ ചാട്ടവാറടിച്ച് അണ്ണാമലൈ, 48 ദിവസത്തെ വ്രതം തുടങ്ങി

തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിനെ അധികാരത്തിൽ നിന്നും താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ വ്രതം തുടങ്ങി. കോയമ്പത്തൂരിലെ വീടിന് മുന്നിൽ സ്വന്തം ശരീരത്തിൽ 6 തവണ ചാട്ടവാർ കൊണ്ടടിച്ചാണ് അണ്ണാമലൈ 48 ദിവസത്തെ വ്രതം തുടങ്ങിയത്. അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനോടുളള ആദര സൂചകമായി സംസ്ഥാനത്തു ബിജെപിയുടെ ഇന്നത്തെ മറ്റ് പ്രതിഷേധ പരിപാടികൾ റദ്ദാക്കി.

11:03 AM (IST) Dec 27

സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ആർജെയുമായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇൻസ്റ്റാഗ്രാമിൽ ഏഴ് ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ആർജെ സിമ്രാൻ എന്നറിയപ്പെടുന്ന സിമ്രാൻ സിങ് ആണ് ആത്മഹത്യ ചെയ്തത്. ജമ്മു കശ്മീർ സ്വദേശിയായ സിമ്രാനെ ഗുരുഗ്രാം സെക്ടർ 47-ലെ വാടകയ്ക്ക് എടുത്ത അപ്പാർട്ട്മെന്‍റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 25 വയസായിരുന്നു.

05:53 AM (IST) Dec 27

കൊച്ചുവേളി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ തീപിടിത്തം

തിരുവനന്തപുരo കൊച്ചുവേളി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ തീപിടിത്തം. ഹസീന കെമിക്കൽ ഇൻഡസ്ട്രീസ് എന്ന സാനിറ്ററി വസ്തുക്കൾ ഉല്പാദിപ്പിക്കുന്ന സ്ഥാപനത്തിലാണ് പത്തരയോടെ തീ പിടിത്തമുണ്ടായത്.


More Trending News