Published : Oct 31, 2025, 05:38 AM ISTUpdated : Oct 31, 2025, 11:57 PM IST

Malayalam News live: അടിമാലി മണ്ണിടിച്ചിൽ - ദുരിതാശ്വാസ ക്യാംപിലെ പ്രതിഷേധം അവസാനിച്ചു; ദുരിതബാധിതരായ 30 കുടുംബങ്ങൾക്ക് ഭൂമി നൽകും

Summary

ആശാ പ്രവർത്തകരുടെ ഓണറേറിയം വർധനയുടെ ക്രെഡിറ്റിനെ ചൊല്ലിയുള്ള തർക്കം തീരുന്നില്ല. കേരള പിറവി ദിനമായ നാളെ സെക്രട്ടറിയേറ്റിനു മുന്നിൽ ആശാസമര സമിതി വിജയദിനം ആചരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ന് സെക്രട്ടറിയേറ്റ് മുന്നിൽ ആഹ്ലാദപ്രകടനം നടത്താൻ സിഐടിയു അനുകൂല ആശാ പ്രവർത്തകർ തീരുമാനിച്ചു.

adimali landslide

11:57 PM (IST) Oct 31

അടിമാലി മണ്ണിടിച്ചിൽ - ദുരിതാശ്വാസ ക്യാംപിലെ പ്രതിഷേധം അവസാനിച്ചു; ദുരിതബാധിതരായ 30 കുടുംബങ്ങൾക്ക് ഭൂമി നൽകും

അടിമാലി മണ്ണിടിച്ചിലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിൽ അന്തേവാസികൾ നടത്തി വന്നിരുന്ന പ്രതിഷേധം അവസാനിച്ചു.

Read Full Story

11:14 PM (IST) Oct 31

അമേരിക്കൻ വൈസ് പ്രസിഡന്‍റിനെ വിറപ്പിച്ച ചോദ്യം, ഇന്ത്യൻ വംശജയായ വിദ്യാർഥിനിയുടെ ചോദ്യത്തിന് കൈയ്യടി! 'സ്വപ്നം വിറ്റ് കാശ് വാങ്ങിയിട്ട് പുറത്താക്കുന്നോ'?

നിങ്ങൾ ആവശ്യപ്പെട്ട പണം നൽകി നിയമപരമായി ഇവിടെ എത്തിയവരെ പുറത്താക്കുന്നതിലെ നീതിയും വിദ്യാർഥിനി ചോദ്യമാക്കി. വലിയ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ ഈ ചോദ്യത്തിന് ലഭിക്കുന്നത്.

Read Full Story

10:53 PM (IST) Oct 31

വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; കൊല്ലം സ്വദേശി മരിച്ചു, ഈ മാസം റിപ്പോർട്ട് ചെയ്തത് 12 മരണം

ഈ മാസം റിപ്പോർട്ട് ചെയ്തത് 12 മരണമാണ്. 65 പേർക്ക് രോ​ഗബാധ റിപ്പോർട്ട് ചെയ്തു. രണ്ട് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

Read Full Story

09:55 PM (IST) Oct 31

2025 ലെ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഡോ എം. ആർ. രാഘവവാര്യർക്ക് കേരള ജ്യോതി, 5 പേർക്ക് കേരളശ്രീ പുരസ്‌കാരം

കാർഷിക മേഖലയിലെ സംഭാവനകൾക്ക് പി. ബി. അനീഷിനും കലാരംഗത്തെ സംഭാവനകൾക്ക് രാജശ്രീ വാര്യർക്കും കേരള പ്രഭ പുരസ്‌കാരം നൽകും.

Read Full Story

09:29 PM (IST) Oct 31

പിഎം ശ്രീയിൽ സർക്കാരിന്‍റെ ഒളിച്ചുകളിയും മയക്കുവെടിയും; സിപിഎമ്മിനോടുള്ള അമിത വിധേയത്വം ഇനിയെങ്കിലും സിപിഐ നിര്‍ത്തണം - സണ്ണി ജോസഫ്

'പിഎം ശ്രീയെ കുറിച്ച് പഠിക്കാനുള്ള മന്ത്രിസഭ ഉപസമിതിയും തുടര്‍ന്നുള്ള റിപ്പോര്‍ട്ടും സിപിഐക്കുള്ള മയക്കുവെടിയാണ്. മന്ത്രിസഭയില്‍ ചര്‍ച്ച നടത്താതെ മുന്നണിയെ അറിയിക്കാതെ ഒപ്പിട്ട ശേഷമുള്ള ഒളിച്ചോടലാണ് ഇത്'

Read Full Story

08:22 PM (IST) Oct 31

'സൂപ്പർ ചീഫ് മിനിസ്റ്റർക്കായി ശീഷ്മഹൽ 2', കെജ്രിവാളിനായി പഞ്ചാബ് സർക്കാരിന്‍റെ വക 7 സ്റ്റാർ ബംഗ്ലാവെന്ന് ബിജെപി; വ്യാജ ആരോപണമെന്ന് എഎപി

കെജ്രിവാൾ പഞ്ചാബിലെ സൂപ്പർ മുഖ്യമന്ത്രിയാണെന്നും ആം ആദ്മി സർക്കാർ കെജ്രിവാളിനായി 7 സ്റ്റാർ ബംഗ്ലാവ് അനുവദിച്ചെന്നാണ് ആരോപണം. ചണ്ഡീഗഡിലെ സെക്ടർ 2 ൽ രണ്ടേക്കർ ഭൂമിയിൽ സെവൻ സ്റ്റാർ സൗകര്യങ്ങളോടുകൂടിയ ബംഗ്ലാവ് അനുവദിച്ചെന്നാണ് ബി ജെ പി പറയുന്നത്

Read Full Story

07:53 PM (IST) Oct 31

ദാരുണം; കട്ട അടുക്കിവെച്ചിരുന്ന അട്ടി ഇടിഞ്ഞുവീണു തൊഴിലാളി മരിച്ചു, അപകടം കട്ട കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ

പശ്ചിമബംഗാൾ ഹൽദിവാറീ സ്വദേശിയായ ജിയാറുൾ(23) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5 മണിക്കാണ് സംഭവം. അഞ്ചൽ പാലമുക്കിൽ പ്രവർത്തിക്കുന്ന കട്ട കമ്പനിക്കകത്തു കട്ട അടുക്കിവെച്ചിരിക്കുന്നതിന് തൊട്ട് താഴെ വൃത്തിയാക്കി കൊണ്ടിരിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

Read Full Story

07:33 PM (IST) Oct 31

ജാർഖണ്ഡ‍് സ്വദേശിനിയെ കൊലപ്പെടുത്തിയ സംഭവം; പ്രതി ജോ​ഗീന്ദറിന് ജീവപര്യന്തം തടവും പിഴയും വിധിച്ച് തലശ്ശേരി കോടതി

2021 ജൂലൈ 15 നായിരുന്നു സംഭവം. ഇരുപതുകാരിയായ മമതകുമാരിയെ ഒപ്പം താമസിച്ചിരുന്ന പ്രതി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Read Full Story

07:03 PM (IST) Oct 31

താമരശ്ശേരി ഫ്രഷ് കട്ട് സമരം - ജനരോഷം കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്

ഫ്രഷ് കട്ട് പ്ലാൻ്റിന് 300മീറ്റർ ചുറ്റളവിലും ഫ്രഷ് കട്ടിലേക്കുള്ള റോഡുകളുടെ 50മീറ്ററിനുള്ളിലും അമ്പായത്തോട് ജംഗ്ഷനിൽ നൂറു മീറ്ററിനുള്ളിലുമാണ് നിരോധനാജ്ഞ. പ്ലാന്റ് തുറക്കുകയാണെങ്കിൽ സമരം തുടങ്ങുമെന്ന പ്രദേശവാസികളുടെ പ്രഖ്യാപനത്തെ തുടർന്നാണ് പ്രഖ്യാപനം

Read Full Story

05:46 PM (IST) Oct 31

കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് അന്ന് വിചാരണക്കോടതി പറഞ്ഞു, കുറ്റം സംശയാതീതമായി തെളിയിക്കാനായില്ല; വീട്ടമ്മയുടെ കൊലയിൽ പ്രതിയെ വെറുതെ വിട്ടു

പ്രതി കൃത്യം നടത്തിയത് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്തതിനാലാണ് പ്രതിയെ കോടതി വെറുതെ വിട്ടത്. പ്രതിയെ വെറുതെവിട്ട ഡിവിഷൻ ബെഞ്ച്, പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ ശിക്ഷിക്കാൻ പര്യാപ്തമല്ലെന്ന് കണ്ടെത്തി. 

Read Full Story

05:36 PM (IST) Oct 31

യാത്രക്കാർ തമ്മിലുണ്ടായ കയ്യാങ്കളിയെ തുടർന്ന് കാർ കസ്റ്റഡിയിൽ എടുത്തു, സംശയം തോന്നി പരിശോധിച്ചപ്പോൾ രഹസ്യ അറയിൽ 80 ലക്ഷം രൂപ, കസ്റ്റഡിയിൽ

പിലാത്തറ ദേശീയപാതയിൽ വച്ച് കസ്റ്റഡിയിലെടുത്ത വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിത്. യാത്രക്കാർ തമ്മിലുണ്ടായ കയ്യാങ്കളിയെ തുടർന്നാണ് കാർ കസ്റ്റഡിയിലെടുത്തത്.

Read Full Story

05:06 PM (IST) Oct 31

സാമ്പത്തിക തട്ടിപ്പ് കേസ് - എംവി ​ഗോവിന്ദനും മകനുമെതിരെ ആരോപണം ഉന്നയിച്ച വ്യവസായി മുഹമ്മദ് ഷർഷാദ് അറസ്റ്റിൽ

40 ലക്ഷം രൂപ തട്ടിച്ചു എന്ന കൊച്ചി സ്വദേശികളുടെ പരാതിയിലാണ് പൊലീസ് നടപടി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മകനുമെതിരെ ഇയാൾ ആരോപണം ഉന്നയിച്ചിരുന്നു. പരാതിയായി സിപിഎം പോളിറ്റ് ബ്യൂറോക്ക് കത്തയച്ചു. ഇത് വിവാദവുമായിരുന്നു.

Read Full Story

04:53 PM (IST) Oct 31

ചേർത്തലയിൽ നിന്നും മോഷ്ടിച്ച ലോട്ടറി കൊയിലാണ്ടിയിലെ ക‌ടയിൽ കൈമാറി; പ്രതി പിടിയിൽ

 ഇയാൾ കോഴിക്കോട് കൊയിലാണ്ടിയിലെ ലോട്ടറി കടയിൽ ടിക്കറ്റ് കൈമാറിയിരുന്നു. ഏജന്റ് എന്ന വ്യാജേനയാണ് ടിക്കറ്റ് നൽകിയത്.

Read Full Story

04:44 PM (IST) Oct 31

കക്ഷിയുടെ വിവരങ്ങൾ തേടി അഭിഭാഷകർക്ക് ഏജൻസികൾ സമൻസ് അയക്കരുത്, സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

അന്വേഷണ ഏജൻസികൾ പ്രതിഭാഗം അഭിഭാഷകരെ വിളിച്ചുവരുത്തുന്ന നടപടി നിയമപരമല്ലെന്ന് സുപ്രീം കോടതി. കക്ഷിയുടെ വിവരങ്ങൾ തേടി അഭിഭാഷകർക്ക് ഏജൻസികൾ സമൻസ് അയക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Read Full Story

04:08 PM (IST) Oct 31

നടക്കാനിറങ്ങിയവർ തോട്ടിൽ കാർ ഒഴുകുന്നത് കണ്ടു, കൈവരിയില്ലാത്തതും ഇരുട്ടും വിനയായി; യുവ ഡോക്ടറുടെ മരണത്തിൽ ഞെട്ടി സുഹൃത്തുക്കൾ‌

പാലക്കാട്‌ ഒറ്റപ്പാലം സ്വദേശി അമൽ സൂരജ് ആണ് മരിച്ചത്. അമൽ ഓടിച്ച കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആയിരുന്നു അമൽ സൂരജ്. 

Read Full Story

04:03 PM (IST) Oct 31

4.5 ലക്ഷം പരമ ദരിദ്രരുടെ എണ്ണം 64000 ആയത് എന്ത് ചെപ്പടിവിദ്യയിലൂടെ? അതിദരിദ്രര്‍ ഇല്ലെന്ന അവകാശവാദം കള്ളക്കണക്കിലെ കൊട്ടാരം പണിയൽ - പ്രതിപക്ഷ നേതാവ്

അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമെന്ന സര്‍ക്കാര്‍ അവകാശവാദം കള്ളക്കണക്കിലെ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞ 4.5 ലക്ഷം പരമദരിദ്രരുടെ എണ്ണം 64,000 ആയി കുറഞ്ഞത് എന്ത് ചെപ്പടിവിദ്യയിലൂടെയാണെന്ന് അദ്ദേഹം ചോദിച്ചു

Read Full Story

03:44 PM (IST) Oct 31

കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി; എകെ ആന്റണിയും ഷാനിമോൾ ഉസ്മാനും സമിതിയിൽ, കൺവീനറായി ദീപ ദാസ് മുൻഷി

ദീപ ദാസ് മുൻഷിയാണ് കൺവീനർ. എകെ ആന്റണിയും ഷാനിമോൾ ഉസ്മാനും സമിതിയിലുണ്ട്. ദില്ലിയിൽ നടന്ന ചർച്ചയിലാണ് തീരുമാനമുണ്ടായത്. സംഘടനാകാര്യങ്ങൾ ക്രോഡീകരിക്കാനായി കോർകമ്മിറ്റി രൂപീകരിക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ചാണ് 17 അം​ഗ കോർ കമ്മിറ്റി പ്രഖ്യാപിച്ചത്.

Read Full Story

03:37 PM (IST) Oct 31

ശബരിമല സ്വർണക്കൊള്ള - വിജയ് മല്യ സ്വർണം പൊതിഞ്ഞതിന്റെ രേഖകൾ കണ്ടെത്തി, എസ്ഐടിക്ക് കൈമാറും

1998-99 കാലഘട്ടത്തിൽ വിജയമല്യ ശബരിമല ശ്രീ കോവിൽ സ്വർണം പൊതിഞ്ഞതിന്റെ രേഖകൾ കണ്ടെടുത്തു. തിരുവനന്തപുരം ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നാണ് രേഖകൾ കണ്ടെത്തിയത്. രേഖകൾ ദേവസ്വം ബോർഡ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.

Read Full Story

03:24 PM (IST) Oct 31

അമ്മയെ കൊലപ്പെടുത്തി കെട്ടിത്തൂക്കി; മകളും സുഹൃത്തുക്കളും അറസ്റ്റിൽ, പിടിയിലായവർ പ്രാ‌യപൂർത്തിയാവാത്തവർ

മകളും 4 ആൺസുഹൃത്തുക്കളുമാണ് പൊലീസിൻ്റെ പിടിയിലായത്. പിടിയിലായ അഞ്ചുപേരും പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു. സുബ്രഹ്മണ്യപുര സ്വദേശിനി നേത്രാവതി (35)ആണ് കൊല്ലപ്പെട്ടത്.

Read Full Story

03:17 PM (IST) Oct 31

കേസന്വേഷണ വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവെക്കരുത്, പൊലീസ് ഉദ്യോ​ഗസ്ഥർക്ക് കർശന നിർദേശവുമായി ഡിജിപി

പൊലീസിന്റെ കേസന്വേഷണ വിവരങ്ങൾ ​മാധ്യമങ്ങളോട് പങ്കുവെക്കരുതെന്ന് ഡിജിപിയുടെ നിർദേശം. പ്രതികളുടെ കുറ്റസമ്മതം വെളിപ്പെടുത്തരുതെന്ന നിർദേശവും സർക്കുലറിൽ പറയുന്നു. 

Read Full Story

03:05 PM (IST) Oct 31

പുത്തൻവേലിക്കരയിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ പ്രതി പരിമൾ സാഹുവിൻ്റെ വധശിക്ഷ റദ്ദാക്കി; പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു

ആസാം സ്വദേശി പരിമൾ സാഹുവിന്‍റെ വധശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. 2018 മാർച്ച് 19നായിരുന്നു പുത്തൻവേലിക്കര സ്വദേശിനി മോളി പടയാട്ടിലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ഇവരുടെ വീടിന്‍റെ ഔട്ട് ഹൗസിൽ താമസിച്ചിരുന്നയാളായിരുന്നു പരിമൾ സാഹു.

Read Full Story

02:50 PM (IST) Oct 31

രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ മുസ്ലിം വിഭാഗത്തിലെ ഏക മന്ത്രി; മുഹമ്മദ് അസ്ഹറുദ്ദീൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

രാജ്ഭവനിൽ ഗവർണർ ജിഷ്ണു ദേവ് ശർമ സത്യവാചകം ചൊല്ലിക്കൊടുത്തു. രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ഏക മന്ത്രിയാണ് അസ്ഹറുദ്ദീൻ. ജൂബിലിഹിൽസ് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോൺഗ്രസ് സർക്കാരിന്റെ നിർണായക നീക്കം.

Read Full Story

02:41 PM (IST) Oct 31

കവർ പേജിൽ മോദിയുടെ ചിത്രത്തിന് പ്രാമുഖ്യം, സ്ത്രീകൾക്കും യുവാക്കൾക്കും വാഗ്ദാനവുമായി എൻഡിഎ പ്രകടന പത്രിക

മോദിയുടെ ചിത്രത്തിന് പുറം ചട്ടയിൽ പ്രാമുഖ്യം നൽകിക്കൊണ്ട് എൻഡിഎയുടെ പ്രകടന പത്രിക. ബിജെപി അധ്യക്ഷൻ ജെപി നദ്ദ, മുഖ്യമന്ത്രി നിതീഷ് കുമാർ, ചിരാഗ് പസ്വാൻ, ജിതൻ റാം മാഞ്ചി, ഉപേന്ദ്ര കുശ്വാഹ എന്നീ നേതാക്കൾ ഒന്നിച്ചാണ് പ്രകടനപത്രിക പുറത്തിറക്കിയത്.

Read Full Story

02:22 PM (IST) Oct 31

ഓപ്പറേഷൻ സൈ ഹണ്ട് - കൊച്ചി നഗരത്തിൽ അറസ്റ്റിലായവർ എല്ലാവരും വിദ്യാർത്ഥികളെന്ന് സിറ്റി പൊലീസ് കമ്മിഷണർ

ഓപ്പറേഷൻ സൈ ഹണ്ടിൽ കൊച്ചി നഗരത്തിൽ അറസ്റ്റിലായവർ എല്ലാവരും വിദ്യാർത്ഥികളെന്ന് സിറ്റി പൊലീസ് കമ്മിഷണർ. ഇവരെ ബന്ധിപ്പിക്കുന്ന പെരുമ്പാവൂർ സ്വദേശിക്കായി അന്വേഷണം തുടരുകയാണ്. 

Read Full Story

01:46 PM (IST) Oct 31

രാജ്യത്ത് ആർഎസ്എസിനെ നിരോധിക്കണമെന്ന് മല്ലികാർജ്ജുൻ ഖർഗെ; 'എല്ലാ പ്രശ്നങ്ങൾക്കും കാരണം ആർഎസ്എസും ബിജെപിയും'

സർദാർ വല്ലഭായി പട്ടേൽ രാജ്യത്ത് ഐക്യമുണ്ടാക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു. ആ ഐക്യം നിലനിർത്താൻ ഇന്ദിരാഗാന്ധി ജീവൻ നൽകി. രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവർ സർദാറിൻറെ ഓർമ്മ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു. 

Read Full Story

01:43 PM (IST) Oct 31

പാവപ്പെട്ടവരെ സഹായിക്കണമെങ്കിൽ പ്രധാനമന്ത്രി ആയുഷ്മാൻ യോ​ജന പദ്ധതിയിൽ കേരളം ഒപ്പു വെക്കണം, രാജീവ് ചന്ദ്രശേഖർ

പാവപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രി ആഗ്രഹിക്കുന്നുണ്ടെങ്കിൽ പ്രധാനമന്ത്രി ആയുഷ്മാൻ യോ​ജന പദ്ധതിയിൽ കേരളം ഒപ്പു വെക്കണമെന്ന് രാജീവ് ചന്ദ്രശേഖർ. ഇപ്പോഴാണോ ആയമാർക്കടക്കം ആനുകൂല്യം പ്രഖ്യാപിക്കാൻ സർക്കാറിന് തോന്നിയതെന്നും അദ്ദേഹം ചോദിച്ചു.

Read Full Story

01:22 PM (IST) Oct 31

വിചാരണയ്ക്ക് ഹാജരായ പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ചാടിപ്പോയി

കൊട്ടാരക്കര കോടതിയിൽ വിചാരണയ്ക്ക് ഹാജരായ പോക്സോ കേസ് പ്രതി ചാടിപ്പോയി. ഇളമാട് സ്വദേശി അബിൻ ദേവാണ് കോടതിയിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. ഇയാൾ 2022ലെ പോക്സോ കേസ് പ്രതിയാണ്.

Read Full Story

01:19 PM (IST) Oct 31

'പട്ടേലിന് കാശ്മീരിനെ ഇന്ത്യയോട് ചേർക്കണമെന്നായിരുന്നു ആഗ്രഹം, കോണ്‍ഗ്രസും നെഹ്റുവും എതിർത്തത് തീവ്രവാദത്തിന് ഇടയാക്കി' - നരേന്ദ്രമോദി

സര്‍ദ്ദാര്‍ വല്ലഭായി പട്ടേലിന് കാശ്മീരിനെ ഇന്ത്യയോട് ചേർക്കണമെന്നായിരുന്നു ആഗ്രഹമെന്നും കോണ്‍ഗ്രസും നെഹ്രുവും എതിരുനിന്നത് രാജ്യത്ത് തീവ്രവാദം വളർത്താന്‍ ഇടയാക്കിയെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഭാരതീയ ഐക്യ ദിനാഘോഷത്തിനിടെയായിരുന്നു പ്രതികരണം.

 

Read Full Story

01:00 PM (IST) Oct 31

`ജി സുധാകരൻ തികഞ്ഞ കമ്മ്യൂണിസ്റ്റ്, വി ഡി സതീശൻ പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവ്'; പരസ്പരം പുകഴ്ത്തി ജി സുധാകരനും വി ഡി സതീശനും

ജി സുധാകരൻ തികഞ്ഞ കമ്മ്യൂണിസ്റ്റും നീതിമാനായ ഭരണാധികാരിയുമാണെന്ന് വി ഡി സതീശൻ. വി ഡി സതീശൻ പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവ് എന്നായിരുന്നു ജി സുധാകരന്റെ മറുപടി. 

Read Full Story

12:50 PM (IST) Oct 31

അടിവസ്ത്രത്തില്‍ ഒളിച്ച് കടത്താൻ ശ്രമിച്ചത് ഒരു കോടിയുടെ സ്വർണം, കരിപ്പൂർ വിമാനത്താവളത്തില്‍ യാത്രക്കാരൻ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വർണം പിടികൂടി. യാത്രക്കാരൻ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടിയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്

Read Full Story

12:26 PM (IST) Oct 31

പേരാമ്പ്ര മർദ്ദനം - പൊലീസ് നടപടി എടുക്കുന്ന ലക്ഷണം കാണുന്നില്ലെന്ന് ഷാഫി പറമ്പിൽ എംപി, 'നിയമ നടപടിയുമായി മുന്നോട്ടു പോകും'

പേരാമ്പ്രയിലുണ്ടായ സംഘർഷത്തിനിടെ അഭിലാഷ് ആണ് തന്നെ മർദ്ദിച്ചതെന്നായിരുന്നു ഷാഫിയുടെ ആരോപണം. അതേസമയം, ഷാഫി പറമ്പിൽ എംപിയുടെ ആരോപണത്തിൽ നിയമനടപടിക്ക് അനുമതി തേടിയിരിക്കുകയാണ് വടകര കൺട്രോൾ റൂം ഇൻസ്പെക്ടർ എസ്എച്ച്ഒ അഭിലാഷ് ഡേവിഡ്.

Read Full Story

12:14 PM (IST) Oct 31

ക്ഷാമ ബത്ത കൂട്ടി ധന വകുപ്പ് ഉത്തരവ്, നാല് ശതമാനം ഡിഎ അനുവദിച്ചു, ഒക്ടോബറിലെ ശമ്പളത്തിനൊപ്പം ലഭിക്കും

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തി  ധന വകുപ്പ് ഉത്തരവ് പുറത്തിറക്കി. നാല് ശതമാനം ഡിഎ അനുവദിച്ചാണ് ഉത്തരവ്. വർധിപ്പിച്ച ഡിഎ ഒക്ടോബറിലെ ശമ്പളത്തോടൊപ്പം നൽകുമെന്നും ഉത്തരവിൽ പറയുന്നു.

Read Full Story

11:18 AM (IST) Oct 31

പിഎം ശ്രീ വിവാദം - വ്യക്തത വരുത്താൻ ഉപസമിതി പരിശോധിക്കും, സിപിഐ നേതാക്കൾ ഉറ്റ സുഹൃത്തുക്കളും സഹോദരങ്ങളുമെന്ന് എം എ ബേബി

പിഎം ശ്രീ വിഷയത്തിൽ വ്യക്തത വരുത്താൻ വേണ്ടി ഉപസമിതി പരിശോധിക്കുമെന്നും തീരുമാനം ആകും വരെ തുടർ നടപടികൾ എല്ലാം മരവിപ്പിച്ചെന്നും  എംഎ ബേബി. സിപിഐ നേതാക്കൾ ഉറ്റ സുഹൃത്തുക്കളും സഹോദരങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു.

Read Full Story

11:13 AM (IST) Oct 31

അതിദാരിദ്ര്യമുക്ത കേരളം;'സർക്കാർ 5 ലക്ഷം കുടുംബങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്നു', ആരോപണവുമായി ചെറിയാൻ ഫിലിപ്പ്

അതിദാരിദ്ര്യമുക്ത കേരളമെന്ന പ്രഖ്യാപനത്തിലൂടെ സർക്കാർ ദരിദ്ര കുടുംബങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്നെന്ന് ചെറിയാൻ ഫിലിപ്പ്

Read Full Story

10:43 AM (IST) Oct 31

കുടിശ്ശിക ഉൾപ്പടെ ക്ഷേമ പെൻഷൻ വിതരണം ഈ മാസം മുതൽ ആരംഭിക്കും, കെ എൻ ബാലഗോപാൽ

ക്ഷേമ പെൻഷൻ വിതരണം ഈ മാസം മുതൽ ആരംഭിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കഴിഞ്ഞ മാസത്തെ കുടിശ്ശിക ഉൾപ്പെടെ 3600 രൂപ ഈ മാസം വിതരണം ചെയ്യും. സർക്കാരിന്റെ പ്രഖ്യാപനങ്ങളെ ആശാ വർക്കർമാർ അംഗീകരിച്ചതിൽ സന്തോഷമെന്നും മന്ത്രി പറഞ്ഞു

Read Full Story

10:04 AM (IST) Oct 31

ഗാലറി തകർന്ന് അപകടം; വിദ്യാര്‍ത്ഥികൾക്ക് പരിക്ക്, അപകടം സർദാർ വല്ലഭായി പട്ടേലിന്‍റെ ജന്മ വാർഷിക പരിപാടിക്കുള്ള ഒരുക്കത്തിനിടയില്‍

ഗാലറി തകർന്ന് വിദ്യാർഥികൾക്ക് പരിക്ക്. പാലാ സെന്‍റ് തോമസ് കോളേജ് ഗ്രൗണ്ടിൽ താൽക്കാലിക ഗാലറിയാണ് തകർന്നത്

Read Full Story

09:40 AM (IST) Oct 31

'മോദി പദവി മറന്ന് സംസാരിക്കരുത്, വോട്ടിനുവേണ്ടി തമിഴ്നാടിനെകുറിച്ച് വെറുപ്പ് പ്രചരിപ്പിക്കുന്നു'; പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് സ്റ്റാലിന്‍

ബിഹാർ റാലിയിലെ പ്രധാനമന്ത്രിയുടെ തമിഴ്നാട്‌ പരാമർശത്തില്‍ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

Read Full Story

08:13 AM (IST) Oct 31

സമാനതകളില്ലാത്ത ക്രൂരത, കുഞ്ഞു ശരീരത്തില്‍ 60 ഓളം പാടുകൾ; അച്ഛനും രണ്ടാനമ്മയും കുഞ്ഞിനെ പട്ടിണിക്കിട്ടത് ദിവസങ്ങളോളം

കോഴിക്കോട് അച്ഛനും രണ്ടാനമ്മയും ചേർന്ന് ജീവനെടുത്ത ആറുവയസ്സുകാരി അതിഥി നമ്പൂതിരി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത

Read Full Story

08:02 AM (IST) Oct 31

ആശമാരുടെ രാപ്പകൽ സമരം അവസാനിപ്പിക്കുന്നു

സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന രാപ്പകൽ സമരം ആശ പ്രവർത്തകർ അവസാനിപ്പിക്കുന്നു. ഇനി ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ആശ പ്രവർത്തകരുടെ തീരുമാനം. കേരളപ്പിറവി ദിനമായ നാളെ പ്രഖ്യാപനം നടത്തും. നാളെ 266-ാം ദിവസത്തിലേക്ക് എത്തുമ്പോഴാണ് സമരം അവസാനിപ്പിക്കുന്നത്.

Read Full Story

08:01 AM (IST) Oct 31

പിഎം ശ്രീ നിർത്തിവെച്ചുള്ള കേരളത്തിന്‍റെ കത്ത് തയ്യാർ

പിഎം ശ്രീ പദ്ധതിയിലെ തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് തയ്യാറാക്കി സംസ്ഥാന സർക്കാർ. മന്ത്രിസഭാ തീരുമാനം ചീഫ് സെക്രട്ടറി ഇന്ന് കത്തിലൂടെ കേന്ദ്രത്തെ വിവരം അറിയിക്കും. മന്ത്രിസഭ തീരുമാനം എന്ന നിലക്കാണ് ചീഫ് സെക്രട്ടറി കത്ത് അയക്കുക. 

Read Full Story

More Trending News