മൂന്ന് ദിവസം പ്രായമായ കുഞ്ഞിന്‍റെ ശരീരത്തില്‍ നിന്നും രണ്ട് സെന്‍റിമീറ്റര്‍ നീളമുളള സൂചി കണ്ടെത്തി

Web Desk |  
Published : Jul 22, 2018, 04:44 PM ISTUpdated : Oct 02, 2018, 04:19 AM IST
മൂന്ന് ദിവസം പ്രായമായ കുഞ്ഞിന്‍റെ ശരീരത്തില്‍ നിന്നും രണ്ട് സെന്‍റിമീറ്റര്‍ നീളമുളള സൂചി കണ്ടെത്തി

Synopsis

മൂന്ന് ദിവസം പ്രായമായ കുഞ്ഞിന്‍റെ ശരീരത്തില്‍ നിന്നും രണ്ട് സെന്‍റിമീറ്റര്‍ നീളമുളള സൂചി കണ്ടെത്തി. 

മൂന്ന് ദിവസം പ്രായമായ കുഞ്ഞിന്‍റെ ശരീരത്തില്‍ നിന്നും രണ്ട് സെന്‍റിമീറ്റര്‍ നീളമുളള സൂചി കണ്ടെത്തി. മുംബൈയിലെ ചെമ്പൂരിലാണ് സംഭവം. വാക്സിന്‍ എടുക്കാൻ ആശുപത്രിയില്‍ എത്തിയ മൂന്നു ദിവസം പ്രായമായ ആൺകുഞ്ഞിന്റെ ശരീരത്തിലാണ്  ആശുപത്രിഅധികൃതരുടെ അശ്രദ്ധയാൽ സൂചി കുടുങ്ങിയത് . വാക്സിന്‍ എടുത്തതിനുശേഷം ദിവസങ്ങളോളം കുഞ്ഞിന് വിട്ടുമാറാത്ത കടുത്ത പനിയും അസ്വസ്ഥതകളും ഉണ്ടായിരുന്നു. 19 ദിവസങ്ങള്‍ക്കു ശേഷം പനിയോടെ കുഞ്ഞിനെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കുഞ്ഞിന്‍റെ വലത് തുടയില്‍ തടിപ്പും ചുവന്ന പാടും ശ്രദ്ധയില്‍പെട്ട ഡോക്ടര്‍  എക്സ്‌റെയും സ്കാനും എടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് കുഞ്ഞിന്‍റെ തുടയ്ക്ക് മുകളിലായി ഒരു സൂചിയുടെ ഭാഗം തറച്ചിരിക്കുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് പാറേലിലെ ഭായ് ജെര്‍ബായ് വാടിയ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി ഇവ നീക്കം ചെയ്യുകയായിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ദിവസവും മാതള വിത്ത് കഴിക്കുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ
50 വയസിന് ശേഷം സ്ത്രീകളിൽ ഉണ്ടാകുന്ന 4 പ്രധാന പോഷക കുറവുകൾ, ശ്രദ്ധിക്കാം